അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി യിലെ പഠനങ്ങളും അടിവരയിടുന്നു. സ്ത്രീകള്‍ക്കിടയില്‍ സ്‌ട്രോക്ക് വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന സത്യത്തിലേക്കാണ് ഈ രണ്ടുറിപ്പോര്‍ട്ടുകളും നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്.
പൊതുവെ ജീവിതശൈലി രോഗമായിട്ടാണ് വൈദ്യശാസ്ത്രം സ്‌ട്രോക്കിനെ വിലയിരുത്തുന്നത്. വ്യായാമരഹിതമായ ജീവിതം, പൊണ്ണത്തടി, പുകവലി, ഇങ്ങനെ പലവിധ കാരണങ്ങള്‍ ഇതിലേക്കായി കണക്കാക്കുന്നുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികസമ്മര്‍ദ്ദം. ഉള്ളില്‍ അടക്കിവച്ചിരിക്കുന്ന സങ്കടങ്ങളും വിഷമതകളും നിരാശതകളും ചിലരെയെങ്കിലും സ്‌ട്രോക്കിലേക്ക് തള്ളിവിടുന്നുണ്ട്. ശക്തമായ തലവേദനയും തലക്കറക്കവുമാണ് സ്‌ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്. തളര്‍ച്ച, ബോധക്കേട്, കാഴ്ചയും സംസാരശേഷിയും നഷ്ടമാകല്‍, മുഖത്തിന് കോട്ടം സംഭവിക്കുക, ബാലന്‍സ് തെറ്റുക എന്നിവയും പ്രകടമായി കണ്ടുവരുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി്ക്കാന്‍ സാധിക്കുകയാണെങ്കില്‍ സ്‌ട്രോക്കിനെ അതിജീവിക്കാം കഴിയും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് കൃത്യമായതും വേഗത്തിലുള്ളതുമായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ്. ഫലമോ ചിലരിലെങ്കിലും സ്‌ട്രോക്കിന്റെ അനന്തരഫലങ്ങളുമായി ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്നു. മരുന്നു കൊണ്ട് പരിഹരിക്കാവുന്ന രോഗമല്ല സ്‌ട്രോക്ക്.
പിന്നെയോ ജീവിതശൈലിയില്‍ മാറ്റംവരുത്തിയാല്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്ന രോഗമാണ്. അതുകൊണ്ട് ജീവിതശൈലിയില്‍ മാറ്റം വരുത്തി ജീവിക്കാന്‍ ശ്രമിക്കൂ. കഴിയുന്നത്രവിധം സ്‌ട്രോക്കിനെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യൂ.