‘അനശ്വര’ വിജയം

Date:

വിജയം എല്ലാവരുടെയും അവകാശമാണെങ്കിലും ചില വിജയവാർത്തകൾ അറിയുമ്പോൾ  കൂടുതൽ സന്തോഷം തോന്നാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയായിരുന്നു വക്കീലായി അനശ്വര എൻറോൾ ചെയ്ത വാർത്ത. പഠനചെലവിനായി പണം കണ്ടെത്താൻ അമ്മയ്ക്കൊപ്പം   പൊറോട്ട ഉണ്ടാക്കിയ വാർത്തയിലൂടെയാണ് ഏതാനും നാളുകൾക്ക് മുമ്പ് അനശ്വരവാർത്തകളിൽ നിറഞ്ഞത്. അഞ്ചാം ക്ലാസുമുതൽ അമ്മയെ സഹായിക്കാൻ ഹോട്ടലിൽ പൊറോട്ട വീശുന്ന അനശ്വര  അൽഅസ്ഹർ കോളജിൽ നിയമപഠനത്തിന് ചേർന്നപ്പോഴും പതിവു ഉപേക്ഷിച്ചില്ല. ഒടുവിലിതാ ഹൈക്കോടതിയിൽ അഭിഭാഷകയായി അനശ്വര എൻ റോൾ ചെയ്തിരിക്കുന്നു.
ഉയർന്ന സാമ്പത്തികനിലയും മെച്ചപ്പെട്ട ജീവിതചുറ്റുപാടും ഉള്ളവർ നേടിയെടുക്കുന്ന വിജയങ്ങളെക്കാൾ പത്തരമാറ്റ് തിളക്കമുണ്ട് സാധാരണക്കാരുടെയും താഴെക്കിടയിലുള്ളവരുടെയും ഇത്തരം വിജയങ്ങൾക്ക്. കാരണം അവർ അവരവരോട് തന്നെ  പോരടിച്ചു നേടിയതാണ് ഈ വിജയങ്ങൾ. അവരെ പ്രോത്സാഹിപ്പിക്കാൻ ചിലപ്പോൾ അവർ മാത്രമേ ഉണ്ടായിരിക്കുകയുമുള്ളൂ. സത്യത്തിൽ പ്രതികൂലസാഹചര്യങ്ങളാണ് അതിജീവിക്കാനുളള കഴിവു നമുക്ക് തരുന്നത്. പ്രതിസന്ധികളില്ലെങ്കിൽ ആരും അവരവരുടെ സാധ്യതകൾ തിരിച്ചറിയുകയില്ല.

 പഠനച്ചെലവ് കണ്ടെത്താൻ പഠനത്തിനിടയിൽ ജോലി ചെയ്യുന്ന കുട്ടികൾ ഇപ്പോൾ സാധാരണസംഭവമായി കഴിഞ്ഞു. ജോലി ചെയ്യാൻ അവർക്ക് മടിയോ നാണമോ ഇല്ല. അതുകൊണ്ടാണ് രാവിലെ പത്രവിതരണവും വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ജോലിയും അവർ ചെയ്യുന്നത്.  ജീവിതത്തോടുള്ള പുതിയകാലത്തെ കുട്ടികളുടെ സമീപനത്തിന്റെ വ്യത്യാസമാണ് ഇത്. അവർ ജീവിതത്തെ നേരിടുകയാണ്, സ്വപ്നങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയാണ്.

ഇത്തരം കുട്ടികളെയോർത്ത് നമുക്ക് അഭിമാനിക്കാം. അവരെ പ്രോത്സാഹിപ്പിക്കാം. കഴിയുന്നതനുസരിച്ച് സഹായിക്കുകയും ചെയ്യാം.

അത്തരം കുട്ടികൾക്ക് മുമ്പിൽ ,അവരുടെ വിജയങ്ങൾക്ക് മുമ്പിൽ ആദരവോടെ കൈകൾ കൂപ്പിക്കൊണ്ട്

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...
error: Content is protected !!