ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം പേറ്റന്റ് ഉള്ള ഒന്നല്ല. അമ്മയുടെ, അച്ഛന്റെ, സുഹൃത്തിന്റെ,...
കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ എപ്പോഴത്തെയും ചിന്ത. ഇത് നിന്റെ ഇടമല്ല, എന്ന് സ്വദേശിയുടെ/വീട്ടുകാരന്റെ ഓരോ ചലനവും ഭാവവും അയാളെ എപ്പോഴും ഓർമിപ്പിച്ചുക്കൊണ്ടേയിരിക്കും. സ്വയം ഒരധികപ്പറ്റ്...
അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ സൈക്കിളിനോടായിരുന്നുവെന്ന് എനിക്ക് ഓർമ്മവച്ച നാൾമുതൽ അച്ഛന്റെ യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു
ഏത് മഞ്ഞിലും മഴയിലും രാവിലെത്തന്നെയവനെ അണിയിച്ചൊരുക്കിയിട്ടേ അച്ഛൻ ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂമുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ കാരിയറിൽ...
അടുക്കള ഒരു സാമ്രാജ്യമാണ്.
ചക്രവർത്തിക്ക് വേണ്ടാത്ത
ഒരേയൊരു സാമ്രാജ്യം
ജന്മാന്തരങ്ങളായി
ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം.
വെണ്ണക്കൽ മാളികകളില്ല,
കോട്ടകൊത്തളങ്ങളില്ല
ആനയും അമ്പാരിയും
തോഴികളും ഭടന്മാരും
ഇല്ലേയില്ല
എന്നിട്ടും അതൊരു സാമ്രാജ്യമാണ്.
ഒരു ഒറ്റയാൾ സാമ്രാജ്യം.
യുദ്ധം ചെയ്യുന്നതും
യുദ്ധം ജയിക്കുന്നതും
കാഹളം ഊതുന്നതും
ജയഭേരി മുഴക്കുന്നതും
ചക്രവർത്തിനി തന്നെ.
നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം
സ്‌നേഹിക്കാതിരിക്കാം
അനുസരിക്കാം
അനുസരിക്കാതിരിക്കാം....
പക്ഷേ
അടുക്കള സാമ്രാജ്യത്തിൽ നിന്ന്
ചക്രവർത്തിനിയെ...
'എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ' എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ് 'നിത്യ ചൈതന്യയതി അനുരാഗപർവ്വം' എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ...
പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ...
എന്റെ സ്‌നേഹമേ എന്ന് ദൈവത്തിനു മുൻപിൽ എന്നും നിലവിളിക്കുന്ന മനുഷ്യൻ. എന്തിന് വാക്കിലും നോക്കിലും നടപ്പിലും പോലും ദൈവികത തുളുമ്പുന്ന വ്യക്തിത്വം അനന്തമായ സ്‌നേഹത്തിന്റെ വാതയനങ്ങൾ വാക്കുകൾ കൊണ്ട് തുറന്ന്, ക്രിസ്തുവിന്റെ അതേ...
''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ പറ്റി...വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി...ചെന്നായ ഇളിഭ്യനായി ഓടിപ്പോയി...അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി....കഥ കഴിഞ്ഞു....