Literary World

അയനം

മരണത്തിന്റെ ഗന്ധമുള്ളതെരുവുകളിൽ നിന്നുംജീവിതത്തിന്റെ വസന്തംതേടിയിറങ്ങിയതായിരുന്നു.പക്ഷെ,അഗ്‌നിയെരിഞ്ഞ കണ്ണുകളിൽചാരം മാത്രമേ അവശേഷിക്കുന്നുള്ളുഎന്നറിഞ്ഞപ്പോൾവഴികളൊക്കെ ഇടുങ്ങിയതായിരുന്നുസായാഹ്ന സൂര്യനെ തേടികടലോരത്തേക്ക് നടന്നപ്പോൾതിരമാലകളും എന്നെ നിരാശപ്പെടുത്തിപുലരിയോളം മണൽത്തരികളെചുംബിച്ചുറങ്ങിയ ഞാനറിഞ്ഞുഓരോ അസ്തമയത്തിന് ശേഷവുംഅതിമനോഹരമായൊരുപ്രഭാതമുണ്ടെന്ന്മഴനനഞ്ഞ ഓർമകളെചിതലെടുത്തെന്ന് വിലപിച്ച ഞാൻമഴയേറ്റുണർന്ന വിത്തുകളെ തിരഞ്ഞു.കണ്ണുകളിലേക്ക് പതിയെഇറങ്ങിവന്ന തണുപ്പിനെഅഗ്‌നിയിലേക്കെത്തിക്കാൻ,മനസ്സെന്ന...

തെക്കോട്ടോഴുകൂ നീ ഗംഗേ!

ഭാഗീരഥീ നീയിനിദക്ഷിണദിക്കിലേക്ക് തിരിയുകഅറബിക്കടലിലെയശാന്തിയുടെതുരുത്തു നോക്കിയലയുകകാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾമുക്തിനേടുവാൻ! ഹിമവാഹിനീ നീയിനികിഴക്കുനോക്കിയുണരേണ്ടനിന്നിൽ തർപ്പണംചെയ്യാനുദിക്കില്ല സൂര്യൻപത്മയായ് നീയൊഴുകേണ്ടിനികാത്തിരിക്കില്ലബംഗാൾതീരവും ആര്യാവർത്തവുംപൂർവദിക്കിൽ നിനക്കായിനി ഗംഗേ... തിരയുന്നതെന്തേ ജഡങ്ങളേയോമുക്തി യാചിക്കുവാനിനിപിതൃക്കളില്ല മഗധയിൽനിന്റെ വിശപ്പൊടുങ്ങുവാൻപാപനാശിനീതെക്കോട്ടൊഴുകുക നീ!മുല വറ്റിയുണങ്ങിയപേരാറും പെരിയാറുംകാത്തിരിക്കുന്നു നിന്നെ!പാഴായ ജന്മങ്ങളടിഞ്ഞു കൂടിയപവിഴങ്ങളേറെയുണ്ടീദ്രാവിഡവർത്തത്തിലേതുരുത്തുകളിൽനിസ്സഹായമൊരുമൈതൃകവുമതിൻതുടകൾകീറിപ്പിറന്നചാപ്പിള്ളകളുമവർ വളർത്തിയസംസ്‌കാരങ്ങളുമിനികാത്തിരിക്കുന്നതു നിന്നിൽവിലയിക്കുവാൻ...

എം.ടിയും എൻ.പി മുഹമ്മദും എഴുതിയ ബൈബിൾ കഥകൾ

ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ല.  സാഹിത്യകൃതികൂടിയാണ്. ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ ബൈബിൾ കൈവരിക്കുന്നത് ഇത്തരമൊരു  സാഹചര്യത്തിൽ നിന്നു കൊണ്ടാണ്. നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും ബൈബിൾ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവരായ എഴുത്തുകാരെക്കാൾ ചിലപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥം...

ബുദ്ധഗുഹ

ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക. എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...

ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. 'എത്രയോ പാടുപെട്ടാണ് ഞാൻ...

ചിറ്റാട

മക്കളില്ലെന്ന കുറ്റപത്രംകേട്ട്ഇന്നലെയും അഭിനയിച്ച് ചിരിച്ചു..അവളുടെ കണ്ണുനിറയുന്നതിന് പകരംഗർഭപാത്രം നിറഞ്ഞിരുന്നെങ്കിൽ..?'സ്തന്യ'മെന്ന സാഹിത്യം വായിച്ച്കുഞ്ഞിച്ചുണ്ട് ചേരാത്ത മുലകൾ കാണുമ്പോൾപാൽഞരമ്പുകളിലെ വേനലിനെമനസ്സിൽ തെറി പറഞ്ഞു..എന്നാണ് കുഞ്ഞുടുപ്പുകൾമഴയ്ക്കുമുമ്പേ കുടഞ്ഞെടുക്കുന്നത്?വേതിട്ടു കുളിച്ചവളുടെപതിഞ്ഞ സ്വരം കൊണ്ട്നീലാംബരി കേൾക്കുന്നത്?മച്ചനെന്ന പരിഹാസ വിളികളിൽപൊട്ടിയ കളിപ്പാട്ടം...

അക്രമാസക്തരാകുന്ന പുലികൾ

ചില മുയലുകൾ ഇങ്ങനെയാണ്പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരുംഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽപ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകുംപുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലുംപോകുവാൻ മുയലിന് മനസ്സില്ലതൊട്ടുതൊട്ടങ്ങനെ വന്ന്പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കുംമൂരി നിവർന്ന്മൂകതപറ്റിമരച്ചുവടു മാറിക്കിടന്നാലുംമുയൽ പോവുകയില്ലഅവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്കാടിനെ...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ പ്രകൃതിയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ധാരാളമില്ലേ? കാഴ്ചകൾ ഇല്ലേ? ഇരുട്ടിൽ പൂച്ച കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തൊലിപ്പുറം പാമ്പിന്...

ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ

വിഷാദം തീ പിടിപ്പിച്ച എതെങ്കിലും ഒക്കെ മനുഷ്യരോട് ഇടക്കെങ്കിലും സംസാരിക്കാൻ ഇടവരാറുണ്ട്. 'ഞാൻ വലിയ ഒരു ഒറ്റമുറിവാണെടോ' എന്ന് സങ്കടപെടുന്ന മനുഷ്യർ.. ആത്മഹത്യ ചെയ്യാൻ തോന്നുന്നെടോ എന്ന് പറയുന്ന മറ്റു ചില മനുഷ്യർ......

രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ...

അനുരാഗപർവ്വം

'എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ' എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ്  'നിത്യ ചൈതന്യയതി അനുരാഗപർവ്വം' എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ...

ചാച്ചൻ

ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നു ഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നു അവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...
error: Content is protected !!