വയറു വേദനയും ഇടയ്ക്കിടെ വയറ്റില്‍ നിന്ന് പോകലുമുണ്ടോ?

Date:

ടെന്‍ഷന്റെ ഇക്കാലത്ത് ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്ന  ഒരു അസുഖമാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. മനോജന്യ ശാരീരിക രോഗമാണ് ഇത്. മനസ്സിന്റെ അസ്വസ്ഥതകളും പിരിമുറുക്കവും മൂലം വയറ് പിണങ്ങുന്ന അവസ്ഥയാണ് ഈ രോഗം. വയറുവേദനയും ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നലുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ടോയ്‌ലറ്റില്‍ പോയാലും വയറ്റില്‍ നിന്ന് പോകാന്‍ ഒന്നും ഉണ്ടാകണമെന്നില്ല. പുകച്ചില്‍, പുളിച്ചുതികട്ടല്‍, എപ്പോഴും വയര്‍ നിറഞ്ഞിരിക്കുന്നതുപോലെ തോന്നുക എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നു. മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളുമാണ്  ഇതിന്റെ അടിസ്ഥാന കാരണം.  ജോലിയുമായി ബന്ധപ്പെട്ട പല ആകുലതകളും ഇന്ന് മുമ്പെന്നെത്തെക്കാളുമേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ടെന്‍ഷന്റെ അടിമകളായിട്ടാണ് പല ചെറുപ്പക്കാരും ഓരോ ദിവസവും തള്ളിനീക്കുന്നതും.

അതുകൊണ്ടുതന്നെ  തിരക്കുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ചെറുപ്പക്കാരിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം രോഗികളുടെ കുടലിന് പലപ്പോഴും സംവേദനശേഷി വളരെ കൂടുതലായിരിക്കും. എന്നാല്‍ ഈ രോഗത്തെ ടെന്‍ഷന്റെ ഭാഗമായി മാത്രം കാണുകയും ചെയ്യരുത്. കുടലിനെ ബാധിക്കുന്ന ക്രോണ്‍സ് രോഗം, അള്‍സറേറ്റീവ് കൊളൈറ്റീസ്, ക്ഷയരോഗം,  കാന്‍സര്‍ തുടങ്ങിയവയ്ക്കും സമാനമായ ലക്ഷണങ്ങള്‍ തന്നെ കണ്ടുവരാറുണ്ട്. അതുകൊണ്ട  വയറുവേദനയും ഇടയ്ക്കിടെയുള്ള വയറ്റില്‍ നിന്ന് പോകലും സ്ഥിരമായി നീണ്ടുനില്ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മറക്കരുത്.

More like this
Related

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...
error: Content is protected !!