കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (KVPY)

Date:

ശാസ്ത്രവിഷയങ്ങളിലെ ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് (DST) ആവിഷ്കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്ന  “കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന”  യ്ക്ക് അപേക്ഷിക്കാൻ സമയമായി. 

ആർക്കൊക്കെ അപേക്ഷിക്കാം:
സയൻസ് കോമ്പിനേഷനെടുത്ത് പ്ലസ് വൺ,പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും ഒന്നാം വർഷ ശാസ്ത്ര ബിരുദ വിദ്യാര്‍ഥികള്‍ക്കുമാണ്,  അപേക്ഷിക്കാനവസരം.അപേക്ഷകർ 2020-21 അക്കാദമിക വര്‍ഷത്തില്‍ ശാസ്ത്രവിഷയത്തില്‍ പ്ലസ് വണ്ണിന് ചേരുകയും പത്താംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനുംകൂടി 75 ശതമാനത്തിലേറെ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ഥികളോ 2020-21 വര്‍ഷത്തില്‍ പ്ലസ്ടുവിലത്തെുകയും പത്താംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനും കൂടി 75 ശതമാനത്തിലേറെ മാര്‍ക്കും പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്കു ലഭിച്ചവരോ ആയിരിക്കണം. അല്ലെങ്കിൽ 2020-21 അധ്യയനവര്‍ഷത്തില്‍ സയൻസ് ബിരുദ പ്രവേശം നേടിയവര്‍ക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. പക്ഷേ, ഇവർ പ്ലസ്ടുവില്‍ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.

ഫെലോഷിപ് സംഖ്യ:കെ.വി.പി.വൈ. ഒറ്റത്തവണ സ്കോളർഷിപ്പല്ല.മറിച്ച്,ഈഅഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അവരുടെ ശാസ്ത്ര ബിരുദ പഠനത്തിന് ആദ്യ മൂന്നുവര്‍ഷങ്ങള്‍ പ്രതിമാസം 5000 രൂപയും വാർഷിക ഗ്രാൻ്റായി 20,000 രൂപയും ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിലെ ബിരുദാനന്തര പഠനത്തിന് പ്രതിമാസം 7,000 രൂപയും വാർഷിക ഗ്രാൻ്റായി 28,000 രൂപയും ലഭിക്കും.

അപേക്ഷാ രീതി:
ഓൺലൈൻ ആയി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷ നൽകേണ്ട അവസാനതീയതി,ഒക്ടോബർ 5 ആണ്.ജനറൽ വിഭാഗക്കാർക്ക്, 1250/- രൂപയും SC/ST വിഭാഗക്കാർക്ക്, 625/- രൂപയുമാണ് പരീക്ഷാ ഫീസ്.അഭിരുചി പരീക്ഷ, 2021 ജനുവരി 31ന് നടക്കും. 

അപേക്ഷാ സമർപ്പണം:
മൂന്നു ഘട്ടങ്ങളായാണ്, അപേക്ഷാ സമർപ്പണം.

  • Step  1. Registration
  • Step 2. Filling personal and academic details, choosing test centres and uploading photo, signature and other certificates, as applicable.
  • Step 3. Payment of application fees.  Please note that you must pay the application fee only at the  KVPY application portal. This can be done by using a Credit Card, ATM-Debit Card or Net Banking. No other means of payment will be accepted.  Once the payment is successful and application is submitted, no refund of application fee will be done

മാതൃകാ ചോദ്യപേപ്പർ :
2009 മുതൽ 2019 വരെയുള്ള വർഷങ്ങളിലെ കെ.വി.പി.വൈ.അഭിരുചി പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തര സൂചികയും  വെബ്സൈറ്റിൽ കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും;
http://www.kvpy.iisc.ernet.in/main/index.htm

http://kvpy.iisc.ernet.in/main/applications.htm

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍...

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ്

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്കൗണ്ട്‌സ് കോഴ്‌സുകളിലെ പഠനത്തിന് സ്കോളർഷിപ്പ്

ചാർട്ടേർഡ് അക്കൗണ്ട്‌സ് (CA)/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്റ്...

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (റിന്യൂവൽ) 2020-21 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തിലെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം,...

പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, കേരളത്തിലെ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി,...

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്

രാജ്യത്തെ ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക്, ഹൈസ്കൂൾ തലം മുതൽ ബിരുദാന്തര...
error: Content is protected !!