കുട്ടികളെ മിടുക്കരാക്കണോ..ഇതാ ചില മാര്‍ഗ്ഗങ്ങള്‍

Date:

മക്കള്‍ നല്ലവരായിത്തീരണമെന്നും നല്ലരീതിയില്‍ പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കള്‍ക്ക് തങ്ങള്‍ നല്കുന്ന പാഠങ്ങളോ തങ്ങള്‍ ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും ബോധവാന്മാരല്ല. കുട്ടികളെ ശക്തമായി സ്വാധീനിക്കുന്ന രണ്ടുപേര്‍ അവരുടെ അച്ഛനും അമ്മയുമാണ്. ബാഹ്യമായ ചില ഘടകങ്ങളും വ്യക്തികളും അവരെ സ്വാധീനിക്കുമെങ്കിലും മാതാപിതാക്കളുടെയത്ര സ്വാധീനം ചെലുത്താന്‍ മറ്റാര്‍ക്കും കഴിയുകയില്ല. കാരണം വളരെ ചെറുപ്പം മുതല്‍ അവര്‍ കണ്ടുവളരുന്നത് മാതാപിതാക്കളെയാണല്ലോ.

മക്കള്‍ മുതിര്‍ന്നതിന് ശേഷം അലസരായി ജീവിക്കുന്നു എന്നത് പല മാതാപിതാക്കളുടെയും സ്ഥിരം പരാതിയാണ്. പക്ഷേ ചെറുപ്പം മുതല്‌ക്കേ അവര്‍ക്ക്  ജോലി ചെയ്യാന്‍ അവസരം കൊടുക്കാത്തതുകൊണ്ടാണ മുതിരുമ്പോഴും അവര്‍ അലസരായി തുടരുന്നത് എന്നതാണ് വാസ്തവം. അതുകൊണ്ട് ചെറുപ്രായത്തില്‍ തന്നെ മക്കള്‍ക്ക് അവരെക്കൊണ്ട് ആകുന്നവിധത്തിലുള്ള ചെറിയ ചെറിയ ജോലികള്‍ ചെയ്യിക്കുക. അത് ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്ന് തരാന്‍ ആവശ്യപ്പെടുന്നതുപോലുമാകാം. എന്നാല്‍ അവയൊന്നും ആജ്ഞയായോ കല്പനയായോ മക്കള്‍ക്ക തോന്നരുത്. മറിച്ച് പ്ലീസ് മോനേ അപ്പയ്ക്ക് ഒരു ഗ്ലാസ് വെള്ളം തരാമോ പ്ലീസ് മോനേ അമ്മയ്ക്ക് ഈ പാത്രം ഒന്ന് കഴുകിത്തരാമോ എന്ന മട്ടില്‍ ചോദിക്കുക. തീരെ ചെറിയ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ പോലും കരുണയോടെ ഇടപെടുക. കിട്ടുന്ന ഉപകാരങ്ങള്‍ക്ക് നന്ദി പറയുകയും വേണം. ഇതു രണ്ടും മക്കളുടെ ഭാവിയില്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്തും. ഇവിടെ രണ്ടുകാര്യങ്ങളാണ് കുട്ടികള്‍ ഹൃദിസ്ഥമാക്കുന്നത്. ജോലി ചെയ്യാനുളള സന്നദ്ധതയും ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന കൃതജ്ഞതയും.  

പല അവസരങ്ങളിലും പല കാര്യങ്ങളിലും വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ടതായി വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷ ബഹുമാനത്തോടെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ മക്കള്‍ക്ക് അവസരം നല്കുന്ന വിധത്തില്‍ മാതൃക കാണിച്ചുകൊടുക്കണം. ഉദാഹരണത്തിന് വീട്ടിലെ ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്ക് വ്യത്യാസമുണ്ടാകുന്നു. പക്ഷേ അവിടെ ഭാര്യഭര്‍ത്താക്കന്മാര്‍ ആദരവോടെ സംസാരിക്കണം. മറ്റെയാളെ പുച്ഛിച്ചും അവഗണിച്ചും കോപ്രായം കാണിച്ചും പ്രതികരിക്കുന്ന രീതി മക്കള്‍കാണാന്‍ അവസരം കൊടുക്കരുത്. ഇങ്ങനെ കണ്ടുവളരുന്ന മക്കള്‍ പിന്നീട് പൊതുജീവിതത്തില്‍ ഇടപെടുകയും വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ തങ്ങള്‍ വീട്ടില്‍ കണ്ടുവളര്‍ന്ന രീതി തന്നെയായിരിക്കും സ്വീകരിക്കുന്നത്. പ്രതിപക്ഷ ബഹുമാനം ഏതൊരാള്‍ക്കും അത്യാവശ്യമാണ്. പൊട്ടിത്തെറിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ആരോപണങ്ങള്‍ നടത്തുന്ന ഒരാളെ ആര്‍ക്കും സ്വീകരിക്കാനാവില്ല. ഭക്ഷണത്തെ ആദരിക്കാന്‍ പഠിപ്പിക്കുകയാണ് മറ്റൊന്ന്. എത്രയോ കുട്ടികളാണ് ഭക്ഷണം പാഴാക്കിക്കളയുന്നത്. അവര്‍ക്ക് അതിന്റെ വിലയറിയില്ല. ആവശ്യപ്പെടുന്നതെന്തും പാഴ്‌സലായോ അടുക്കളയില്‍ നിന്നോ അവര്‍ക്ക് കി്ട്ടുന്നുണ്ട്. അല്ലെങ്കില്‍ ഭര്‍ത്താവ് അദ്ധ്വാനിച്ചു കൊണ്ടുവരുന്ന ഭക്ഷണത്തോട് ആദരവില്ലാതെയായിരിക്കും ഭാര്യ സംസാരിക്കുന്നത്. ഭാര്യ വിയര്‍പ്പൊഴുക്കി പാകം ചെയ്യുന്നതിനോട് വിലയില്ലാതെയായിരിക്കും ഭര്‍ത്താവ് സംസാരിക്കുന്നത്. ഇതു രണ്ടും കുട്ടികളില്‍ ഭക്ഷണത്തോട് അനാദരവ് സൃഷ്ടിക്കും.

ഈ ലോകത്ത് കോടിക്കണക്കിന് കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ വിളമ്പിക്കിടുന്ന ഭക്ഷണത്തോട് ആദരവ് കാണിക്കാന്‍ മക്കള്‍ക്ക് പ്രേരണ നല്കുന്ന വിധത്തില്‍ അവര്‍ക്ക് മാതൃകനല്കണം. ഇനിയൊന്ന് തുല്യതയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത കല്പിക്കുന്ന വിധത്തിലുള്ള സമീപനവും കുട്ടികള്‍ക്ക് നല്കണം. സ്ത്രീപുരുഷ സമത്വത്തില്‍ മാത്രമല്ല ജാതി മതം, ജോലി, എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ പരിഛേദങ്ങളില്‍ എല്ലാവര്‍ക്കും  തുല്യത നല്കണമെന്നും ആദരിക്കണമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. സമൂഹത്തില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിലുള്ള പല കലഹങ്ങളും ശമിക്കുന്നതിന് ഇത് ഒരു പരിധിവരെ കാരണമാകുക തന്നെ ചെയ്യും.

ചുരുക്കത്തില്‍ മക്കള്‍ പെട്ടെന്നൊരു ദിവസം കൊണ്ടല്ല മിടുക്കരാകുന്നത്. അവരെ മിടുക്കരാക്കി മാതാപിതാക്കള്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്. പല പല ഘട്ടങ്ങളിലൂടെ..മാതകകളിലൂടെ..

More like this
Related

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ...
error: Content is protected !!