നടക്കാം മുന്നോട്ട്, കാരണം…

Date:

ജീവിതം പുതിയതാണോ? ഒരിക്കലുമല്ല. ഓരോരുത്തരുടെയും  ഇതുവരെയുള്ള ആയുസിന്റെ കണക്ക് അനുസരിച്ച് അത്രത്തോളം വർഷം പഴക്കമുണ്ട് ഓരോ ജീവിതങ്ങൾക്കും. എന്നാൽ ജീവിതത്തെ  നേരിടുന്ന രീതികൊണ്ടും സമീപനം കൊണ്ടും പുതിയതായി മാറ്റിയെടുക്കാൻ കഴിയും. കാലപ്പഴക്കം കൊണ്ട് നിറം മങ്ങിപ്പോയ വീടുകൾക്ക് പുതുതായി നിറം ചാർത്തുന്നതുപോലെ… വാടിത്തളർന്നുനില്ക്കുന്ന ചെടികൾക്ക് തണലും വെള്ളവും നല്കുന്നതുപോലെ… വാഹനങ്ങൾക്ക് സമയാസമയം സർവീസിങ് നടത്തി മുന്നോട്ടുകുതിക്കാനുള്ള ഊർജ്ജം നല്കുന്നതുപോലെ…

ജീവിതത്തെ നവീകരിക്കാനുള്ള  ഉത്തരവാദിത്വം നമ്മുടെ ഓരോരുത്തരുടെയുമാണ്. അതിന് ആദ്യം ചെയ്യേണ്ടത് ജീവിതസമീപനങ്ങളിലും കാഴ്ചപ്പാടുകളിലും ബോധപൂർവ്വം മാറ്റം വരുത്തുകയാണ്. മനോഭാവങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ ജീവിതം തന്നെ മാറിപ്പോകും. ജീവിതത്തെ തിരിച്ചുപിടിക്കുക അതിന്റെ എല്ലാ സന്തോഷങ്ങളോടും കൂടി മാത്രമല്ല ക്ഷതങ്ങളോടും കൂടി.. രാവും പകലും ചേരുന്നതാണല്ലോ ദിവസം. ജീവിതവും അങ്ങനെയാണ്.

എത്രയെത്ര പ്രതീക്ഷകൾ മങ്ങിപ്പോയിട്ടുണ്ടാവും ഇതുവരെയും നമുക്ക്. എത്രയെത്ര തെറ്റിദ്ധാരണകളും അകൽച്ചകളും ഉണ്ടായിട്ടുണ്ടാവും. എത്രയോ കൃതജ്ഞതാലംഘനങ്ങൾ നേരിട്ടിട്ടുണ്ടാവാം. എത്രയോ പ്രിയപ്പെട്ടവരെ നഷ്ടമായിട്ടുണ്ടാകും. അതൊക്കെയും നമ്മൾ നേരിടേണ്ടവയായിരുന്നു. അവയിലൂടെയെല്ലാം നാം കടന്നുപോകേണ്ടതായിരുന്നു. 

പക്ഷേ ജീവിതം ഇനിയും മുമ്പിലുണ്ട്. നമുക്ക് അതിലൂടെ കടന്നുപോയേ തീരൂ. മുന്നോട്ടുള്ള യാത്രയും സുഖകരവും സന്തോഷകരവുമാണെന്ന് ഉറപ്പുപറയാനാവില്ല. ആണെങ്കിൽ നല്ലത്. അല്ലാത്തപ്പോഴും തളരാതിരിക്കുക. തളർന്ന് പിന്തിരിയാതെയും. കാരണം ഇനിയും നമ്മൾ അനേകം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ട്. ജീവിതത്തിന്റെ പാതിവഴി മാത്രം പിന്നിട്ടവരുമാണ് നമ്മൾ നമുക്ക് നേടാൻ ഇനിയും പലതുണ്ട്. നമുക്ക് ഈ സമൂഹത്തിന് നല്കാനും പലതുമുണ്ട്.

പുതിയ യാത്രയ്ക്കുള്ള ചില എളുപ്പവഴികൾ വരുന്ന പേജുകൾ മുതൽ അവിടവിടെയായി കുറിച്ചുവച്ചിട്ടുണ്ട്. പ്രയോജനപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രയോജനപ്പെടുത്തണമെന്നാണ് അഭ്യർത്ഥനയും.
നീണ്ടുവിശാലമായി കിടക്കുന്ന പുതുവർഷവഴിയിലേക്ക് എല്ലാവർക്കും സ്വാഗതം. നമുക്ക് ഒരുമിച്ച് മുന്നോട്ടു നടന്നുതുടങ്ങാം.

പുതുവത്സരാശംസകളോടെ…
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...
error: Content is protected !!