എട്ടില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍, ഞെട്ടിക്കുന്ന വിവരങ്ങളുമായി മെഡിക്കല്‍ ശാസ്ത്രം

Date:

സ്ത്രീകള്‍ക്കിടയില്‍ ബ്രെസ്റ്റ് കാന്‍സര്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് സൂചനകള്‍. പുതിയൊരു പഠനം പറയുന്നത് എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ട് എന്നാണ്. ഈ വര്‍ഷം മാത്രമായി അമേരിക്കയില്‍ പുതിയതായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 268,600 ബ്രെസ്റ്റ് കാന്‍സര്‍ കേസുകളാണ്. മാറിടത്തില്‍ മുഴ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ് പല സ്ത്രീകളും ബ്രെസ്റ്റ് കാന്‍സര്‍ പരിശോധനയ്ക്കായെത്തുന്നത്. എന്നാല്‍ ഇതുകൂടാതെ മറ്റ് പല ലക്ഷണങ്ങള്‍ വഴിയും ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്ന് കാലിഫോര്‍ണിയായിലെ ഡോ. ജാനി ഗ്രൂംലെയ് വ്യക്തമാക്കുന്നു..

അസാധാരണമായ ചില ലക്ഷണങ്ങളാണ് ഇതിലേക്കായി ഡോക്ടര്‍ പറയുന്നത്. മുലക്കണ്ണുകളില്‍ പ്രകടമായ മാറ്റംവരുന്നത് ബ്രെ്സ്റ്റ് കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മുലക്കണ്ണുകളുടെ കാഠിന്യവും പരിശോധനാവിധേയമാക്കേണ്ടതുണ്ട്.മുലക്കണ്ണില്‍ നിന്ന് രക്തം പൊടിയുന്നതാണ് സൂക്ഷിക്കേണ്ട മറ്റൊരു കാര്യം. ഇങ്ങനെ രക്തം വരുന്നതായി കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇതുവഴി ബ്രെസ്റ്റ് കാന്‍സറിനെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാന്‍ സാധിക്കും. നെഞ്ചിലോ മുലക്കണ്ണിലോ എവിടെയെങ്കിലും ഒരു പ്രത്യേകഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അത് സ്ഥിരമായി നില്ക്കുന്നുണ്ടെങ്കിലും ചികിത്സ തേടേണ്ടതാണ്. മാറിടത്തിന് പെട്ടെന്ന് സംഭവിക്കുന്ന മാറ്റവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സ്തനങ്ങളുടെ വലുപ്പത്തിലോ രൂപത്തിലോ മാറ്റമുള്ളതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ബ്രെസ്റ്റ് കാന്‍സറിന്റെ ആരംഭമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മുഴകള്‍ രൂപപ്പെടുകയും വളരുകയും ചെയ്യുന്നതിന് അനുസരിച്ച് മാറിടത്തിന്റെ ആകൃതിയില്‍ പെട്ടെന്ന് മാറ്റം സംഭവിക്കാം.

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന...

നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ...

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എങ്കില്‍ മുലയൂട്ടുക തന്നെ വേണം

ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന,...

സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കണോ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്

വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം...

നാല്പതു കഴിഞ്ഞോ സൂക്ഷിക്കണേ

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന...

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ...

വിധവകൾക്കായി ഒരു ദിനം

വിധവകൾ നേരിടുന്ന പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാനും അതിജീവനത്തിന്റെ കരുത്ത് വിധവകൾക്ക്...

പുരുഷനെ സ്‌നേഹിക്കാന്‍ സ്ത്രീക്കുള്ള കാരണങ്ങള്‍ ഇതാണ്

മറ്റൊരാളെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. പക്ഷേ ഒരു  പുരുഷനെ  സ്‌നേഹിക്കാന്‍...
error: Content is protected !!