ഹെര്‍ണിയ ഓപ്പറേഷനിടയില്‍ കത്രിക വയറിനുള്ളില്‍ മറന്നു. വീണ്ടും അടിയന്തിര ഓപ്പറേഷന്‍

Date:

ഹെര്‍ണിയ ഓപ്പറേഷന്‍ നടത്തിയ സ്ത്രീയുടെ വയറിനുള്ളില്‍ നിന്ന് ഡോക്ടര്‍മാര്‍ കത്രികയെടുക്കാന്‍ മറന്നു. അത് പുറത്തെടുക്കാന്‍ വീണ്ടും അടിയന്തിര ഓപ്പറേഷന്‍ നടത്തി. ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. മഹേശ്വരി ചൗധരി എന്ന മുപ്പത്തിമൂന്നുകാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.  ഒക്ടോബര്‍ 31 ന് ഹെര്‍ണിയായുടെ ഓപ്പറേഷന് വേണ്ടി ഹോസ്പിറ്റലില്‍ മഹേശ്വരി അഡ്മിറ്റായി.

നവംബര്‍ രണ്ടിന്്  ഓപ്പറേഷന്‍ നടന്നു. പന്ത്രണ്ടിന് ഡിസ്ചാര്‍ജും ചെയ്തു.  പിന്നീട് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ കടന്നുപോയി. എന്നാല്‍  2019 ഫെബ്രുവരി എട്ടിന് കഠിനമായ വേദനയും ഛര്‍ദ്ദിയും മൂലം മഹേശ്വരി വീണ്ടും ആശുപത്രിയിലെത്തി. എക്‌സറേ പരിശോധനയിലാണ് വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മഹേശ്വരിയുടെ ഭര്‍ത്താവ് കുറ്റപ്പെടുത്തി. കത്രിക മറന്നുപോയത്് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന്  ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. കെ മനോഹര്‍ പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  മൂന്നംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഹേശ്വരിയുടെ ഭര്‍ത്താവിന്റെ പരാതിയെതുടര്‍ന്ന്( സെക്ഷന്‍ 336, 337) ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ഡോളജിഡിപ്പാര്‍ട്ട്‌മെന്റിലെ ടീമിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

More like this
Related

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!