മിത്രം

Date:

മിത്രമില്ലാത്തവരായിട്ട് ആരാണ് ഇവിടെയുള്ളത്? മിത്രമാകാത്തവരായി ആരാണുള്ളത്? പക്ഷേ ചോദ്യം അതല്ല. എപ്പോഴും മിത്രം ആകാന്‍ കഴിയുന്നുണ്ടോ, എപ്പോഴും മിത്രമായിട്ടുള്ളവര്‍ എത്ര പേരുണ്ട്? അതെ, സൗഹൃദങ്ങളുടെ എണ്ണത്തിലും പെരുപ്പത്തിലുമൊക്കെ അഹങ്കരിക്കുകയും മേനി നടിക്കുകയും ചെയ്യുന്നവരൊക്കെ  ആത്മശോധന നടത്തേണ്ട വിഷയമാണിത്. എപ്പോഴും ഏത് അവസ്ഥയിലും മിത്രമാകാന്‍ കഴിയുക  എന്നതാണ് മുഖ്യം. ജീവിതത്തില്‍ വരള്‍ച്ചകളുണ്ടാകാം. പെരുമഴക്കാലങ്ങളുണ്ടാകാം. വസന്തങ്ങളും ശിശിരങ്ങളും ഉണ്ടാകാം. പക്ഷേ അപ്പോഴൊക്കെ മിത്രമായി തന്നെ നിലകൊള്ളുന്നിടത്താണ് സൗഹൃദങ്ങളുടെ വിജയം.  അവിടെ മാത്രമേ നാം ആര്‍ക്കെങ്കിലും മിത്രമാകുന്നുള്ളൂ. ആരെങ്കിലുമൊക്കെ നമുക്കും മിത്രങ്ങളാകുന്നുള്ളൂ. മിത്രമാകാന്‍ ഒരു നിമിഷം മതിയാവും. പക്ഷേ മൈത്രി നിലനിര്‍ത്തികൊണ്ടുപോകാന്‍ ഒരായിരം നിമിഷങ്ങള്‍ വേണം.

പക്ഷേ ഇന്നത്തെ സൗഹൃദകാലങ്ങളില്‍  പ്രത്യേകമായ എന്തെങ്കിലും ഗുണം കിട്ടുമെന്ന് തോന്നിയാല്‍ ആത്മാര്‍ത്ഥ സ്‌നേഹിതനെ പോലും തള്ളിക്കളയാന്‍ മടിയില്ലാത്തവരായി മാറിയിരിക്കുന്നവരാണ് ഭൂരിപക്ഷവും. ബിസിനസ് നേട്ടങ്ങള്‍ക്കും സാമ്പത്തികവര്‍ദ്ധനവിനും കൂടുതല്‍ പ്രശസ്തിക്കും വേണ്ടി പഴയകാല സ്‌നേഹിതനെ ഉപേക്ഷിച്ചുപോകുന്നവര്‍ കണ്‍മുമ്പിലെ വലിയൊരു തെളിവു തന്നെയാണ്. നമ്മള്‍ സ്‌നേഹിക്കുന്ന മിത്രങ്ങളൊക്കെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും നമ്മെ വിട്ടുപോകാം. അതുകൊണ്ട്  നമ്മള്‍ സ്‌നേഹിക്കുന്ന മിത്രങ്ങളുടെ പുറകെ പോയി ജീവിതം ക്ലേശകരമാക്കാതെ നമ്മളെ സ്‌നേഹിക്കുന്ന മിത്രങ്ങളെ ചേര്‍ത്തുനിര്‍ത്തുക. അപ്പോള്‍ രണ്ടുകൂട്ടരുടെയും ജീവിതങ്ങള്‍ക്ക് തിളക്കമേറും. സ്‌നേഹം നിറഞ്ഞ കണ്ണുകള്‍ കൊണ്ട് മിത്രത്തെ നോക്കുമ്പോള്‍ മിത്രത്തോളം സൗന്ദര്യമുള്ള മറ്റൊന്നും ഈ വാഴ് വില്‍ ഇല്ലായെന്നുപോലും നമുക്ക് തോന്നിപ്പോകും. മിത്രത്തില്‍ നാം കുറവുകള്‍ കാണുന്നത് അവനോടുള്ള സ്‌നേഹത്തിന്റെ കുറവു തന്നെയാണ്. അതുകൊണ്ട് മിത്രത്തെ സ്‌നേഹിക്കുക.

എപ്പോഴും ഏതവസ്ഥയിലും നിന്നെ സ്‌നേഹിക്കാനും സ്വീകരിക്കാനും ചേര്‍ത്തുനിര്‍ത്താനും കഴിയുന്നവന്‍ മാത്രമേ  മിത്രമാകുന്നുള്ളൂ.  അങ്ങനെ ലഭിക്കാനും അങ്ങനെ ആയിത്തീരാനും കഴിയട്ടെ.

വിഎന്‍

More like this
Related

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു,...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ''എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...
error: Content is protected !!