ന്യൂ ഇയർ നോട്ടിഫിക്കേഷൻസ് 

Date:

ന്യൂ ഇയർ പ്ലാൻസ് എന്താണ്, വെക്കേഷൻസ് എവിടേക്കാണ് എന്ന് തുടങ്ങിയ പല നോട്ടിഫിക്കേഷനുകളും ഫോൺ തുറക്കുമ്പോൾ അല്ലെങ്കിൽ ചില ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പോപ്പ് അപ്പ്  ചെയ്തു വരാറുണ്ട്. പക്ഷേ അവയെല്ലാം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ബാഹ്യമായ തയ്യാറെടുപ്പുകളിലേക്ക് മാത്രം നമ്മെ നയിക്കുമ്പോൾ ആന്തരികവും മാനസികമായ എന്തു മാറ്റങ്ങളിലേക്ക് കൂടിയാണ് നമ്മെ നയിക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.  ഈ പുതുവർഷവും എല്ലാ വർഷത്തെയും പോലെ ഒന്നായി മാറാനാണോ, അതോ ജീവിതത്തെ കൂടുതൽ സ്‌നേഹിക്കുന്ന, ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്ന വ്യക്തികളായി മാറാൻ നാം ശ്രമി
ക്കുകയാണോ എന്ന് നമുക്ക് പരിശോധിക്കാം.  നോട്ടിഫിക്കേഷൻസ് രണ്ടുതരം ആണുള്ളത് പോസിറ്റീവ് ഓർ നെഗറ്റീവ്, ഗുഡ് ആൻഡ് ബാഡ്. ജീവിതത്തെ നാം എങ്ങനെയൊക്കെ  ബെറ്റർ ആക്കാൻ നോക്കുന്നുവോ അതനുസരിച്ചിരിക്കും നമ്മുടൈയെക്കെ ജീവിതത്തിന്റെ പോക്ക്. ജീവിതത്തിൽ നാം പോസിറ്റിവായി ചിന്തിച്ചാൽ, പോസിറ്റിവായി പ്രവർത്തിച്ചാൽ  എപ്പോഴും നമ്മുടെ ജീവിതങ്ങളും പോസിറ്റിവ്  വൈബുകൾ കൊണ്ട് നിറയും. എപ്പോഴും പോസിറ്റിവ് വൈബുകൾ ഉെള്ളാരു വ്യക്തി അവരുടെ ചുറ്റും, മറ്റുള്ളവരിലെക്കും ആ പോസിറ്റിവിറ്റി വ്യാപിപ്പിക്കും. അങ്ങനെയുള്ള വ്യക്തികളുടെ ഫോൺ കോളുകൾ, മെസ്സേജുകൾ എന്നിവയുടെ നോട്ടിഫിക്കേഷനുകൾ നമ്മുടെ ഫോണുകളിൽ കാണുമ്പോൾ നാം ഏറെ സന്തോഷിക്കാറുണ്ട്. അവരുടെ കരുതലും സ്‌നേഹവും എല്ലാം ഏറെ നമ്മെ സ്വാധീനിക്കാറുണ്ട്.
നമ്മെ പോസിറ്റീവ് ആയി മോട്ടിവേറ്റ് ചെയ്യുന്ന ഹെൽപ്പ് ചെയ്യുന്ന അത്തരം നല്ല സുഹൃത്ത് ബന്ധങ്ങൾ, കുടുംബബന്ധങ്ങളെ നമുക്കു മുറുകെ പിടിക്കാം.  മറ്റുള്ളവരുടെ ഓർമ്മയിൽ അവർ നമ്മെക്കുറിച്ച് ഓർക്കാൻ ശ്രമിക്കുന്ന, പറയാൻ കൊതിക്കുന്ന നല്ല ഓർമ്മകളും പോസിറ്റീവ് മെമ്മറികളും  കൊണ്ട് നിറയ്ക്കാൻ നമുക്കും സാധിക്കട്ടെ. എന്നാൽ ചിലരുടെ സാമീപ്യം മാത്രമല്ല  ഫോൺ കോളുകളും,  മെസ്സേജുകളും പോലും നമ്മൾ അസ്വസ്ഥത ഉണ്ടാക്കുന്നു. അത്തരം വ്യക്തികൾ ആകാതിരിക്കാൻ നമുക്ക് ഈ പുതുവത്സരത്തിൽ ശ്രമിക്കാം. 

 ഒരിക്കൽ ഒരു പട്ടാളക്കാരൻ രാജ്യത്തിന്റെ അതിർത്തി കാക്കാനുള്ള ജോലിയിൽ നിയമിക്കപ്പെട്ടു. റെസ്ട്രിക്റ്റഡ് ഏരിയ ആയതിനാൽ സെക്യൂരിറ്റി ഇഷ്യൂസ് കാരണം ഫോൺ ഉപയോഗിക്കാൻ അവർക്ക് പെർമിഷൻ ഇല്ലായിരുന്നു. എന്നാൽ എന്നും ഓഫീസിനടുത്തുള്ള  എ.ടി.എമ്മിൽ നിന്നും ആ പട്ടാളക്കാരൻ നൂറു രൂപ വീതം പിൻവലിക്കുന്നത് കണ്ട് അതിന്റെ സെക്യൂരിറ്റിക്കാരൻ ഒരു ദിവസം അദ്ദേഹത്തോട് ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങൾ എല്ലാ ദിവസവും വന്ന് 100 രൂപ മാത്രം പിൻവലിക്കുന്നത് കുറച്ചധികം പൈസ പിൻവലിച്ചാൽ എന്നും ഇങ്ങോട്ട് വരേണ്ടതില്ലല്ലോ.. അതിനു മറുപടിയായി പട്ടാളക്കാരൻ ഇങ്ങനെ പറഞ്ഞു….സെക്യൂരിറ്റി പ്രോബ്ലംസ് കാരണം ഞങ്ങൾക്ക് ഫോൺ ഉപയോഗിക്കാനുള്ള പെർമിഷൻ ഇല്ല.. പക്ഷേ ഞാൻ ഇവിടെ സുഖമായിരിക്കുന്നു എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എനിക്ക് എന്റെ കുടുംബത്തെയും എന്റെ ഭാര്യയെയും അറിയിക്കുവാൻ എല്ലാ ദിവസവും ഞാൻ ഈ എ.ടി.

എമ്മിൽ നിന്നും പൈസ പിൻവലിക്കുന്നു. എന്റെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പർ എന്റെ ഭാര്യയുടെതാണ് ഞാൻ ഓരോ പ്രാവശ്യവും പൈസ പിൻവലിക്കുമ്പോഴും അവൾക്ക് ഒരു എസ്എംഎസ് നോട്ടിഫിക്കേഷനായി ലഭിക്കുന്നുണ്ട്,  എനിക്ക് കുഴപ്പമൊന്നുമില്ല, ഞാൻ സുഖമായിരിക്കുന്നു എന്ന് ഇതിലൂടെ അവർക്ക് മനസ്സിലാക്കുകയും അവർ സന്തോഷിക്കുകയും ചെയ്യും.

 എപ്രകാരമാണ് നമ്മുടെ ഒരു എസ്എംഎസ് മെസ്സേജ്, ഫോൺകോൾ, ഇമെയിൽ, മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും പ്രതീക്ഷകളും ഉണ്ടാക്കുന്നതെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഈ പുതുവത്സരത്തിൽ നമുക്ക് നമ്മുടെ ംവമെേമുു,  ഇൻബോക്‌സ്, കോൾ ഹിസ്റ്ററി, കോൺടാക്ട് ലിസ്റ്റ്, എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കാം,  മനപ്പൂർവ്വമോ അല്ലാതെയോ മറന്നുപോയ ബന്ധങ്ങളെ ഒന്നുകൂടി തിരികെ പിടിക്കാം, പുതിയ മനുഷ്യരാകാം, പുതിയ നാളെ സ്വപ്‌നം കാണാം, എല്ലാവർക്കും ശുഭപ്രതീക്ഷ നൽകുന്നവരാകാം. എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ.

ജിതിൻ ജോസഫ്

More like this
Related

പുതുവർഷത്തിൽ കരിയറിൽ മാറ്റം വേണോ?

പുതുവർഷത്തിൽ കരിയറിൽ മാറ്റംവരുത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ...

പുതുവർഷത്തിൽ  പുത്തനാകാം

പ്രസാദാത്മകമായ കാഴ്ചപ്പാടും സന്തോഷത്തോടെയുളള സമീപനവുമുണ്ടെങ്കിൽ നാം വിചാരിക്കുന്നതിലും  മനോഹരമായിരിക്കും ജീവിതം. ജീവിതത്തെ...

പ്രതീക്ഷയുടെ പൊൻകിരണങ്ങൾ

"New Year is not just about changing the calendar,...

പ്രതീക്ഷയുടെ ചെറുകാഴ്ച

എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ, പ്രഭാതത്തിൽ ഉണരുമ്പോൾ പെട്ടെന്നൊരു നിമിഷം ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടു...
error: Content is protected !!