പൊണ്ണത്തടിയോ, മധുരം പ്രധാന വില്ലന്‍

Date:

കുട്ടികളിലെ പൊണ്ണത്തടി പല അമ്മമാരുടെയും ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്ന് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നും പൊണ്ണത്തടിയാണ്. എന്നാല്‍ ഇതിന് കാരണം അമ്മമാരുടെ ഗര്‍ഭകാലത്തെ ഭക്ഷണരീതികളാണ് എന്ന് എത്ര പേര്‍ക്കറിയാം? ഗര്‍ഭകാലത്ത് അമ്മമാര്‍ അമിതമായരീതിയില്‍ മധുരം കഴിക്കുന്നതും മധുരം കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണമാകുന്നുവെന്നാണ്.

അക്കാദമിക് പീഡിയാട്രിക്‌സ് എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം വന്നിരിക്കുന്നത്. ഗര്‍ഭകാലത്ത് ദിവസവും മധുരം കഴിക്കുന്നതും രണ്ടു വയസിന് മുമ്പേ കുഞ്ഞുങ്ങളുടെ മധുരത്തിന്റെ ഉപയോഗവും അവരുടെ പൊണ്ണത്തടി വര്‍ദ്ധിപ്പിക്കുന്നതില്‍പ്രധാന പങ്കുവഹിക്കുന്നു. ഗവേഷണകര്‍ത്താവായ ജെന്നിഫര്‍ വൂ പറയുന്നു. രണ്ടുവയസിനും അഞ്ചുവയസിനും ഇടയിലുള്ള കുട്ടികളില്‍ പൊണ്ണത്തടി വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് പുതിയ പഠനം പറയുന്നത്. ദിവസവും മക്കള്‍ക്ക് ഭക്ഷണത്തില്‍ ചേര്‍ത്തുകൊടുക്കുന്ന മധുരത്തിന്റെ അളവ് തങ്ങളെ അത്ഭുതപ്പെടുത്തുന്നതായി ഗവേഷകര്‍ പറയുന്നു.

ജ്യൂസ്, ശീതളപാനീയങ്ങള്‍ എന്നിവയെല്ലാം ആരോഗ്യത്തിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് നല്കുമ്പോള്‍ അതിനൊപ്പം നല്ല തോതില്‍ മധുരവും ചേര്‍ത്തിട്ടുണ്ട്. മധുരത്തോടുള്ള പ്രതിപത്തി ഒരു സ്വഭാവപ്രത്യേകത തന്നെയാണ്. മാതാപിതാക്കളിലെ ഇത്തരം പ്രവണതകള്‍ മക്കളിലും സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് മധുരത്തോട് ആരോഗ്യപരമായ അകലം പാലിക്കുകയാണെങ്കില്‍ മക്കളിലെ പൊണ്ണത്തടി  ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

More like this
Related

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!