സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്

Date:

മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ അവരൊരിക്കലും മക്കളുടെ ഉറക്കക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. പക്ഷേ മക്കളുടെ ഉറക്കക്കുറവ്  പ്രധാനപ്രശ്‌നം തന്നെയായി മാതാപിതാക്കള്‍ തിരിച്ചറിയണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കുട്ടികള്‍ കൂടുതല്‍ ഉറങ്ങുന്നത് അവരുടെ മാനസികാരോഗ്യത്തെ അനുകൂലമായി ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്.

മക്കള്‍ കിടന്നുറങ്ങുന്ന മുറിയില്‍ നിന്ന് മൊബൈല്‍ മാറ്റിവയ്‌ക്കേണ്ടതുണ്ട്. കൗമാരക്കാര്‍ക്ക് പത്തു മണിക്കൂര്‍ നേരത്തെ ഉറക്കം ആവശ്യമാണ്. മാനസികാസ്വാസ്ഥ്യം പലപ്പോഴും പ്രകടമായിതുടങ്ങുന്നത് പതിനാല് വയസു മുതല്ക്കാണ്. ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റ് ആപ്പുകള്‍ എന്നിവയാണ് യുവജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകര്‍ അടുത്തകാലത്ത് നടത്തിയ പഠനം പറയുന്നത് പുതിയ കാലത്തെ യുവജനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയായില്‍ താല്പര്യം കുറഞ്ഞുവരുന്നു എന്നാണ്. അവരുടെ ജീവിതനിലവാരം തൃപ്തികരമാക്കുന്നതില്‍ സോഷ്യല്‍മീഡിയായ്ക്ക് കഴിയുന്നില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. 19 ശതമാനം യുവജനങ്ങളും മനശ്ശാസ്ത്രപരമായ സ്‌ട്രെസ് അനുഭവിക്കുന്നുണ്ട്. അതാവട്ടെ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് താനും. അതുകൊണ്ട് മക്കളുടെ ഉറക്കകാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.  മക്കള്‍  സുഖകരമായി ഉറങ്ങുന്നുണ്ടെന്ന് അവര്‍  ഉറപ്പുവരുത്തണം. ഉറക്കക്കുറവ് പല മുതിര്‍ന്നവരുടെയും മാനസികപ്രശ്‌നം കൂടിയാണെന്ന് അറിയണം.

More like this
Related

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ...

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്....

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും,...

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....

കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ...

കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം

കുട്ടികളുടെ ദുശ്ശീലങ്ങളെ വളരെ ചെറുപ്പത്തില്‍തന്നെ മാറ്റിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ വളര്‍ന്നു വരുംതോറും അവര്‍...
error: Content is protected !!