സന്തോഷത്തിന്റെ അടയാളം പുഞ്ചിരി മാത്രമല്ല

Date:

പ്രസന്നതയോടെ ഇടപെടുന്ന, ചുണ്ടുകളിൽ നിന്ന് പുഞ്ചിരി മായാത്ത ചിലരെയൊക്കെ നാം കണ്ടുമുട്ടാറില്ലേ? എന്തു സന്തോഷമുള്ള  വ്യക്തികൾ എന്ന് അവരെക്കുറിച്ച് മനസ്സിൽ പറയുകയും ചെയ്യും. എന്നാൽ അവർ സന്തോഷമുള്ള വ്യക്തികളാണോ? ഒരാളുടെ മുഖത്തെ പുഞ്ചിരി അയാളുടെ സന്തോഷത്തിന്റെ സൂചനയാണെന്ന് തീർത്തുപറയാനാവില്ല. ആയിരിക്കാം, അല്ലായിരിക്കാം. പക്ഷേ സന്തോഷമുള്ള വ്യക്തികളുടെ പ്രത്യേകതകളായി  അടുത്തയിടെ  ഒരു പ്രമുഖ മാഗസിൻ നടത്തിയ സർവ്വേയിൽ പറയുന്നത് ഇങ്ങനെയാണ്. ‘വീക്കിലി ഹാപ്പിനസ് ഹാബിറ്റ്സ്’ എന്ന ശീർഷകത്തിൽ രേഖപ്പെടുത്തിയ സന്തോഷത്തിന്റെ കാരണങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
 

  • ഏഴു മണിക്കൂറോ അതിൽകൂടുതലോ കിടന്നുറങ്ങുന്നത്
  • വ്യക്തിപരമായ ഹോബികൾ കാത്തുസൂക്ഷിക്കുന്നവർ (കല,സംഗീതം, പാചകം, വായന, കളി)
  • സ്പോർട്സ് അല്ലെങ്കിൽ വ്യായാമങ്ങളിലേർപ്പെടുന്നവർ
  • പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത്
  • യോഗപോലെയുള്ള ധ്യാനരീതികൾ ശീലമാക്കിയിരിക്കുന്നവർ
  • പ്രാർത്ഥനയും ആരാധനാലയസന്ദർശനവും പോലെയുള്ള ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നവർ
  • വീടിന് വെളിയിൽ  സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ
  • കുടുംബവുമൊരുമിച്ച് പുറത്ത് പോകുന്നവർ

ആഴ്ച തോറും ഇത്തരം കാര്യങ്ങൾക്കായി സമയംനീക്കിവയ്ക്കുന്ന, സർവ്വേയിൽ പങ്കെടുത്ത എല്ലാവരും തങ്ങൾ സന്തുഷ്ടരാണെന്നാണ് അവകാശപ്പെടുന്നത്.

സന്തോഷം എന്നത് എപ്പോഴും സബ്ജക്ടീവായ കാര്യമാണ്. ഒരാൾ സന്തോഷിക്കുന്ന കാരണം മറ്റൊരാളുടെ സന്തോഷത്തിന് കാരണമാകണം എന്നില്ല. പണം സന്തോഷം നല്കും എന്ന് വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. പണത്തിനൊരിക്കലും സന്തോഷം വാങ്ങാനാവില്ല. എന്നാൽ പണം ക്രിയാത്മകമായ കാര്യങ്ങളിലൂടെ ചെലവഴിക്കുന്നതുവഴി സന്തോഷിക്കാൻ കഴിയും. ഉദാഹരണത്തിന് പണം വഴി മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. ഗുണപരമായ കാര്യങ്ങളിലൂടെ സന്തോഷിക്കാൻ കഴിയുന്നതും സന്തോഷം നിലനിർത്താൻ കഴിയുന്നതും നിസ്സാരകാര്യമല്ല.
 മുകളിൽ സൂചിപ്പിച്ച സർവ്വേയിൽ പങ്കെടുത്തവരുടെ രീതി ശീലിക്കുന്നത് നമ്മെ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് കുറെക്കൂടി സന്തോഷമുള്ള മനുഷ്യരാക്കിത്തീർക്കും. അതുകൊണ്ട് ഇന്നുമുതൽ അതിനുളള ശ്രമം ആരംഭിക്കൂ.. സന്തോഷമില്ലാതെ എന്തുജീവിതം!

More like this
Related

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ...

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...
error: Content is protected !!