സ്‌നേഹം എന്ന ക്രിയ

Date:

എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് അറിയാത്തതുകൊണ്ടാണ് സ്നേഹം പ ലരെ സംബന്ധിച്ചും ദുഷ്‌ക്കരമായ അനുഭവമായി മാറുന്നത്. അത്തരക്കാർക്ക് സ്നേഹത്തെ ഒരു നാമമായി മാത്രം  ആഘോഷിക്കാനാണ് താല്പര്യം. സ്നേഹം ഒരിക്കലും നാമമല്ല, അത് ക്രിയയാണ്. രേഖപ്പെടുത്തിവയ്ക്കാത്ത വാക്കുകൾ അന്തരീക്ഷത്തിൽ മൺമറയുന്നതുപോലെ ക്രിയയായി രൂപപ്പെടാത്ത സ്നേഹങ്ങൾ വെറും നാമം മാത്രമായി അവശേഷിക്കും.

സ്നേഹത്തിന്റെ രൂപങ്ങൾ മനസ്സിലാക്കാത്തിട ത്തോളംകാലം സ്നേഹിക്കുന്ന കാര്യത്തിലുള്ള അ ജ്ഞത നാം തുടരുകയും ചെയ്യും. വാക്കുകളിലൂടെ ഒഴുകുന്ന സ്നേഹം വെറും നാമമാണ്. പ്രവൃത്തികളിലൂടെ തെളിയുന്ന സ്നേഹമാണ് ക്രിയയാകുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നത് നാമമാണ്. പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് പ്രകടിപ്പിക്കാൻ കഴിയത്തക്കവിധത്തിൽ  സ്നേഹം അടയാളമാകുമ്പോൾ അത് ക്രിയയാകുന്നു. 

സ്നേഹിക്കുമ്പോഴാണ് ബന്ധങ്ങൾക്ക് വിലയുണ്ടാകുന്നത്.  അച്ഛൻ-മകൾ, അമ്മ-മകൻ, ഭാര്യ-ഭർത്താവ്, ഇങ്ങനെ ഒരുപാട് ബന്ധങ്ങൾക്കു ചുറ്റിലുമാണ് നാം ജീവിക്കുന്നത്. ഇതിന് പുറമെയും എത്രയോ ബന്ധങ്ങൾ. പക്ഷേ ഈ ബന്ധങ്ങളുടെയെല്ലാം അടിസഥാനമെന്താണ്.

സ്നേഹം.. സ്നേഹമായിരിക്കണം എല്ലാ ബന്ധ ങ്ങളുടെയും മൂല്യം തിരിച്ചറിയുന്ന ഉരകല്ല്. ബന്ധമുണ്ടായിട്ട് കാര്യമില്ല സ്നേഹം കൂടിയുണ്ടാവണം.  ബന്ധമുണ്ടായിരിക്കുകയും സ്നേഹമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ജീവിതപങ്കാളിക്ക് രോഗം വരുമ്പോഴോ സാമ്പത്തിക സുരക്ഷിതത്വം നഷ്ടപ്പെടുമ്പോഴോ മറ്റൊരാളിലേക്ക് ജീവിതം പറിച്ചുനടു ന്നത്.

ബന്ധമുണ്ടെങ്കിലും സ്നേഹമില്ലെന്ന് വരുമ്പോഴാണ് വൃദ്ധരായ മാതാപിതാക്കളെ  വലിച്ചെറിയുന്നത്. ബന്ധമില്ലെങ്കിലും സ്നേഹമുള്ളതുകൊണ്ടാണ്  വഴിയരികിൽ വീണുകിടക്കുന്നവരെ പിടിച്ചെണീല്പ്പിക്കുന്നത്. ഒരു മൈൽ കൂട്ടുവരാൻ ചോദിച്ചവനൊപ്പം രണ്ടു മൈൽ ദൂരം നടക്കാൻ തീരുമാനിക്കുന്നത്.

ബന്ധമില്ലെങ്കിലും സ്നേഹമുള്ളതുകൊണ്ടാ ണ് മദർ തെരേസയെപോലെ വാഴ്ത്തപ്പെട്ട ജീവിതങ്ങൾ ഇവിടെയുണ്ടായത്. ബന്ധമുണ്ടെങ്കിലും സ്നേഹമില്ലാതെ വന്നപ്പോഴാണ് ഭർത്താവിനെയും ബന്ധുക്കളെയും  എതിരാളികളെയും എല്ലാം കൊന്നൊടുക്കുന്ന കൂടത്തായ് ജോളിമാർ  ഇവിടെ ജീവിക്കുന്നത്. ബന്ധമല്ല സ്നേഹമാണ് മുഖ്യം. അല്ലെങ്കിൽ സ്നേഹമാണ് ബന്ധങ്ങൾക്ക് ചാരുത നല്കുന്നത്.

ഹമില്ലാത്തതുകൊണ്ടാണ് ബന്ധങ്ങളുടെ കാര്യത്തിൽ  ഉദാസീനരാകുന്നത്.  ബന്ധമില്ലെങ്കിലും സ്നേഹമുണ്ടെങ്കിൽ,  നാം തമ്മിൽ ബന്ധത്തിലാവും. ബന്ധമുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ബന്ധനമാകും.
 സ്നേഹിക്കാൻ പഠിക്കുക എന്നതാണ് ഈ ലോകത്തിലെ ഏറ്റവും ദുഷ്‌ക്കരമായ അധ്യയനം. സ്നേഹമുണ്ടെന്ന് കണ്ടെത്തുകയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം. ഈ കണ്ടെത്തലിന്റെ കുറവാണ് ബന്ധങ്ങളുടെ ഉരസലിന് കാരണം. സ്നേഹമുണ്ടെങ്കിൽ എല്ലാം ബന്ധങ്ങളാകും.

സ്നേഹത്തിലേർപ്പെടുമ്പോൾ ഓരോരുത്തരും ചോദിക്കേണ്ട ചില ചോദ്യങ്ങളും കണ്ടെത്തേണ്ട ചില ഉത്തരങ്ങളുമുണ്ട്. എങ്ങനെ സ്നേഹിക്കുന്നു, എന്തിന് സ്നേഹിക്കുന്നു? എത്രത്തോളം സ്നേഹിക്കുന്നു?എങ്ങനെയും സ്നേഹിക്കാം എപ്പോഴും സ്നേഹിക്കാം. എത്രത്തോളവും സ്നേഹിക്കാം. നിശ്ചിതകാലത്തേക്കും എന്തിനെങ്കിലും വേണ്ടിയുമുള്ള സ്നേഹങ്ങൾ സ്നേഹങ്ങളേയല്ല.

ഏറ്റവും പഴക്കമുള്ള കല്പന സ്നേഹിക്കുക എന്നതാണ്. ഏറ്റവും പുതുമയുള്ള കല്പനയും അ തുതന്നെ. കൺമുമ്പിൽ തെളിയാത്ത നിക്ഷേപങ്ങളുംകണ്ടെത്താത്ത വൻകരകളും ഇനിയും ബാക്കിയുണ്ടെന്ന തിരിച്ചറിവാണ് ഇന്നും നിന്നോടുള്ള സ്നേഹം തുടരാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്ടെത്തിക്കഴിയുമ്പോൾ സ്നേഹം അവസാനിക്കും. സ്നേഹം അവസാനിക്കാത്തതും തുടരുന്നതും അതുകൊണ്ടുതന്നെ.

More like this
Related

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന...

ഇങ്ങനെ ചീത്ത സുഹൃത്താകാം

രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലാതിരിക്കുക  സുഹൃത്തുക്കൾ പരസ്പരം വിശ്വസിക്കാൻ കൊള്ളാവുന്നവരാകണം. പുറംലോകത്തിന് അറിയാത്ത പല കാര്യങ്ങളും...
error: Content is protected !!