ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ് ബക്കിംഗ്ഹാം (Buckingham) കൊട്ടാരം. ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കുന്നു.
1837 മുതല്‍ക്കേ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയാണ് ബക്കിംഗ്ഹാം...
വെളുപ്പ് ഒരിടത്ത് മാത്രമേ നാം ഇഷ്ടപ്പെടാതെ പോകുന്നുള്ളൂ; മുടിയിഴകളിൽ. മറ്റെല്ലായിടത്തും വെളുപ്പ് നിറത്തെ സ്നേഹിക്കുന്നവർ മുടിയിഴകളിൽ വെള്ളി വീഴുമ്പോൾ അപ്രതീക്ഷിതമായി എന്തോ സംഭവിച്ച മാതിരി പരിഭ്രാന്തരാകുന്നു. എത്ര തിടുക്കപ്പെട്ടാണ് വെള്ളിഴകൾ പിഴുതെടുക്കുന്നതും അടുത്തപടിയായി...
എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ തമിഴ് പാട്ട്. എൻജോയ് എൻ ജാമി എന്ന...
അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ കലാരൂപങ്ങളും എല്ലാം ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മാറി നടക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നവയാണ്. ബോധജ്ഞാനത്തിന്റെ സിംഹാസനങ്ങളിലേക്ക് നടന്നടുക്കാൻ പ്രചോദനം നല്കുന്നവയാണ്. അതുകൊണ്ടാണ്...
കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന പൊറോട്ട മേക്കറും യഹിയാക്ക എന്ന ചായക്കടക്കാരനും.
ഇരുപത്തിരണ്ടുകാരിയായ അനശ്വര നിയമവിദ്യാർത്ഥിനിയാണ്. അച്ഛൻ ഉപേക്ഷിച്ചു പോയ മകൾ. സ്വന്തമായി വീടോ സ്ഥലമോ...
ദ്രാവിഡൻ, ദ്രാവിഡ ഭാഷ, ദ്രാവിഡ രാഷ്ട്രം എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് തമിഴഭാഷയെക്കുറിച്ചുള്ള ഓർമ്മയാണോ? തമിഴ്നാട്ടുകാരനായ ഏതോ ഒരു പണ്ഡിതൻ നല്കിയ പ്രയോഗമായിരിക്കാം അത് എന്ന് കരുതുന്നുവെങ്കിലും തെറ്റി. റോബർട്ട് കാൽഡ്‌വെൽ (Robert...