ബന്ധങ്ങൾ തകർക്കുന്ന Technoference

Date:

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ മാധ്യമങ്ങൾ അല്ലെങ്കിൽ മൊബൈൽ ഡിവൈസുകൾ മൂലം രണ്ടു വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കപ്പെടുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഏതു സമയവും മൊബൈലിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുക. തന്മൂലം ജീവിതപങ്കാളി/ സുഹൃത്ത്/ മക്കൾ/ മാതാപിതാക്കൾ -സംസാരിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യുമ്പോൾ കേൾക്കാതെ വരികയും അവരെ മനപ്പൂർവ്വ മല്ലാതെ അവഗണിക്കുകയും ചെയ്യുക.  ഉദാഹരണത്തിന് നിങ്ങൾ സുഹൃത്തുക്കളുമൊത്ത് ഒരു പാർട്ടിയിൽ പങ്കെടുക്കുന്നു, ടൂർ പോകുന്നു. ഭക്ഷണത്തിനിരിക്കുന്നു. പരസ്പരം കേൾക്കാനും  സംസാരിക്കാനും ചെലവഴിക്കേണ്ട ഈ സമയമെല്ലാം നിങ്ങളുടെ ശ്രദ്ധ മുഴുവൻ മൊബൈലിലായിരിക്കും. ഇത് പതിവായിക്കഴിയുമ്പോൾ പരസ്പരബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നു. അത്തരക്കാരുമായി തുടർന്നുള്ള ബന്ധം അസാധ്യമായി മാറുന്നു. കുടുംബങ്ങളിലാണ് ഇന്ന് ഈ പ്രതിഭാസം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഓഫീസ് വിട്ടുവരുന്ന ഭർത്താവിനെ കാത്ത് ഒരുപാട് വിശേഷങ്ങൾ പറയാൻ ഭാര്യ കാത്തിരിക്കുന്നു. അതുപോലെ സ്‌കൂൾ വിശേഷങ്ങൾ പറയാൻ കുട്ടികളും. മാതാപിതാക്കൾക്കാകട്ടെ  അവരുടെ രോഗത്തിന്റെ ബുദ്ധിമുട്ടുകളും.  എന്നാൽ ഇതൊന്നും കേൾക്കാൻ, അർഹിക്കുന്ന ഗൗരവത്തോടെ ശ്രവിക്കാൻ  മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്ന ആൾക്ക് സാധിക്കുന്നില്ല. ഡൈനിംങ് ഹാളിലും കിടപ്പറയിലും ഈ രീതി തുടരുമ്പോൾ പ്രശ്നം വഷളാകുന്നു. വിവാഹമോചനത്തിലേക്ക് വരെയെത്തുന്ന പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു.

ഏതു സമയവും ഫോണിൽ… കുടുംബത്തിന്റെ കാര്യങ്ങൾശ്രദ്ധിക്കാൻ തീരെ സമയമില്ല.. ഇങ്ങനെ പരാതിപ്പെടുന്ന നിരവധിപേരെ  ലിംഗഭേദമില്ലാതെ നമുക്ക് ചുറ്റിനും കാണാൻ കഴിയും. ഇത്തരം പ്രതിസന്ധികളെ മനസ്സുവച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ.

ചില പോംവഴികൾ നിർദ്ദേശിക്കാം:
ജീവിതപങ്കാളി ഒരു കാര്യം ഗൗരവത്തോടെ സംസാരിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുത്. ഇത് സംസാരിക്കുന്ന വ്യക്തിയെ അപമാനിക്കുന്നതിനും അവഗണിക്കുന്നതിനും തുല്യമാണ്. കാര്യഗൗരവത്തോടെയോ അല്ലെങ്കിൽ മനസ്സ് ഫ്രീയാക്കാനോ ഒക്കെയായി വിശേഷങ്ങളുമായി അടുത്തുവരുന്ന പങ്കാളിയെ അർഹിക്കുന്ന വിധത്തിൽ പരിഗണിക്കുക. വിശേഷങ്ങൾക്ക് കാതുകൊടുക്കുക.അതിന് പകരം അപ്പോഴും മൊബൈൽ ഉപയോഗിക്കാതിരിക്കുക.

സാങ്കേതികതയുടെ വളർച്ച ബന്ധങ്ങളെ വളർത്താനായിരിക്കണം, തളർത്താനായിരിക്കരുത്. സാങ്കേതികത എപ്പോഴും നല്ലതാണ്, നാം അതിനെ ഉപയോഗിക്കുന്ന രീതിയനുസരിച്ച്.  പലപ്പോഴും കണ്ടുവരുന്നത് അടുത്തുള്ള ബന്ധങ്ങളെ അവഗണിച്ച് അകലെയുള്ള ബന്ധങ്ങളിലേക്ക് കൈകൾ നീട്ടാനാണ് പലരും സാങ്കേതികത ഉപയോഗിക്കുന്നത് എന്നാണ്. ഇത് ശരിയായ രീതിയല്ല. അതുകൊണ്ട് കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്ന വേളകളിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക. കുടുംബത്തിന്റെ  സന്തോഷകരമായ നിമിഷങ്ങളിൽ അത് ശല്യമായി മാറരുത്. ഭക്ഷണമേശയിലിരിക്കുമ്പോഴും മൊബൈൽ മാറ്റി നിർത്തുക.

സ്‌ക്രീൻ ടൈം  കുറയ്ക്കുക

ജോലിയുമായി ബന്ധപ്പെട്ട്  മൊബൈൽ ഉപയോഗിക്കാതിരിക്കാൻ കഴിയാത്ത വ്യക്തികളും സാഹചര്യങ്ങളുമുണ്ടാകാം. എങ്കിലും രാത്രി എട്ടുമണിക്ക് ശേഷമുള്ള ഫോൺ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.  ഫോണിലൂടെ മറ്റുള്ളവരുമായി സംസാരിക്കുന്നതിന് പകരം പങ്കാളിയുമായി, കുടുംബാംഗങ്ങളുമായി ഈ സമയം സംസാരിക്കാൻ ചെലവഴിക്കുക.

മറ്റ് കാര്യങ്ങൾക്കൂ കൂടി ശ്രദ്ധ കൊടുക്കുക

ടിവി കാണുകയും മൊബൈൽ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ അനുഭവിക്കാൻ കഴിയുന്ന സന്തോഷത്തെക്കാൾ വലുതാണ്  വ്യായാമം, പ്രാർത്ഥന, വായന, വ്യക്തികളുമായുള്ള നേരിട്ടുള്ള ബന്ധം എന്നിവയിലൂടെ ലഭിക്കുന്നതെന്ന് മനസ്സിലാക്കുക. അങ്ങനെ മൊബൈൽ ബന്ധം കുറയ്ക്കുക. വ്യക്തികളുമായി നേരിട്ട് ഇടപെടുക.

More like this
Related

മൊബൈലേ വിട അകലം

അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ...

മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്....

ഫേസ്ബുക്കിൽ ഇത് അൽഗൊരിതകാലം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്ക് അൽഗൊരിതമയമാണ്. എന്തോ വലിയ ഒരു...

ഇന്റർനെറ്റിന്റെ മുത്തച്ഛൻ

ഇന്റർനെറ്റ് ഇന്ന് ഒരാവശ്യ വസ്തുപോലെ ആയിരിക്കുകയാണ്. വിവരങ്ങൾ വിരൽത്തുമ്പിലാക്കാനും,  മനുഷ്യജീവിതം കൂടുതൽ...

മൊബൈല്‍ ഫോണുകളില്‍നിന്നുമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം ധാരാളമായി കണ്ടു...
error: Content is protected !!