തുടക്കം

Date:

അടുത്തയിടെ ശ്രദ്ധേയമായ ‘ലവ് ടുഡേ’ എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി  മാമ്പഴം  കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ ക്ഷമ നശിച്ച് കുഴി മാന്തിനോക്കുന്നു. മുളച്ചിട്ടില്ലെന്ന് അറിഞ്ഞ് നിരാശനായി വീണ്ടും കുഴിച്ചിടുന്നു.പല ദിവസം ഇതാവർത്തിക്കുന്നു. ഒടുവിൽ അവന്റെ അമ്മ ഈ വിഷയത്തിൽ ഇടപെട്ട് അവനൊരു ഉപദേശം കൊടുക്കുന്നു. കുഴിച്ചിട്ടതിന് ശേഷം മുളച്ചുപൊന്താൻ അതിന് അവസരം കൊടുക്കൂ. നീ കാത്തിരിക്കൂ. പിന്നെവർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ ഒരു നിർണ്ണായക മുഹൂർത്തത്തിൽ അവൻ ആ സ്ഥലത്ത് എത്തിച്ചേരുകയാണ്. അപ്പോഴേയ്ക്കും ആ വിത്ത് മുളച്ച് വളർന്നുപന്തലിച്ച് ഫലം നല്കുന്ന വൃ ക്ഷമായി മാറിക്കഴിഞ്ഞിരുന്നു

 ഒരു വിത്ത് പ്രതികൂല സാഹചര്യങ്ങളോട് പട പൊരുതി അനുകൂലങ്ങളിൽ വളർന്നുവരുന്നതിന് ഒരു നിശ്ചിത സമയം ആവശ്യമുണ്ട്.  കാലം ആവശ്യപ്പെടുന്നതാണ്  ഈ സമയം. നിത്യജീവിതത്തിലെ അതിസാധാരണമായ കാര്യങ്ങളിൽ പോലും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പിന്റെ തലമുണ്ട്. ഉദാഹരണത്തിന് പാൽ തിളയ്ക്കാൻ ഒരു സമയമുണ്ട്, അരി വേവാൻ ഒരു സമയമുണ്ട,് ഒരു യാത്ര നിർദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേരാൻ ഒരു സമയമുണ്ട്, പരീക്ഷയ്ക്കും ജോലിക്കും ഒരു സമയമുണ്ട്. ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടിയുള്ള ഈ സമയത്തിന് പറയാവുന്ന മറ്റൊരു പേരാണ് കാത്തിരിപ്പ്. ജീവിതം എന്നത് കാത്തിരിപ്പാണ്. ബസ് വരാൻ കാത്തിരിക്കണം. റിസൾട്ട് വരാൻ കാത്തിരിക്കണം. ജോലി ലഭിക്കാൻ കാത്തിരിക്കണം. ക്ഷമയുള്ളവർക്കേ കാത്തിരിക്കാൻ കഴിയൂ. ക്ഷമയോടെ കാത്തിരിക്കുന്നവർക്കേ ആ ഘട്ടം സന്തോഷകരമായ ഒരു അനുഭവമായിത്തീരുകയുള്ളൂ. അവർക്കേ ആ ഘട്ടത്തിന്റെ ഫലം അനുഭവിക്കാൻ സാധിക്കൂ. 

അല്ലെങ്കിൽ മുകളിൽ പറഞ്ഞ സിനിമയിലെ കുട്ടിയെപോലെ  നാളെ മുളയ്ക്കും മറ്റന്നാൾ മുളയ്ക്കും എന്ന് വിചാരിച്ച് ക്ഷമ നശിച്ച് കുഴി മാന്തിക്കൊണ്ടിരിക്കും. കുഴിയിൽ നട്ടത് മുളച്ചുപൊന്താൻ സമയം കൊടുക്കുക. കാത്തിരിക്കാൻ സന്നദ്ധമാകുക. ഫലം കിട്ടും. നമുക്ക്സന്തോഷിക്കാൻ അവസരവും.

പുതുവത്സര മംഗളങ്ങളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...
error: Content is protected !!