രാജ്യം കാക്കുന്ന വനിത

Date:

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.
രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ മറ്റു മേഖലകളിലേക്ക് സ്ത്രീകൾ അധികം എത്തിനോക്കിയിട്ടില്ല എന്നതുകൊണ്ടാണ് അത്. എന്നാൽ അത്തരം പതിവുകളെല്ലാം ഇനി പഴങ്കഥയാവുകയാണ്. അതും ആതിര കെ. പിള്ള എന്ന കായംകുളംകാരിയിലൂടെ.

സ്ത്രീകൾക്ക് അത്രയെളുപ്പത്തിലൊന്നും നേടിയെടുക്കാൻ സാധിക്കാത്ത ഒരു മേഖലയാണ് ആതിര കീഴടക്കിയിരിക്കുന്നത്. അസം റൈഫിളിലെ റൈഫിൾ വനിതയായി മാറിയിരിക്കുകയാണ് ഈ ഇരുപത്തിയഞ്ചുകാരി. മറ്റ് സംസ്ഥാനത്തിൽ നിന്നുള്ള വനിതകളുണ്ടെങ്കിലും ഏക മലയാളി സാന്നിധ്യമാണ് ആതിര. നാട്ടുകാരും സൈന്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ദൗത്യമാണ് ആതിരയ്ക്കുള്ളത്.  അത്യാവശ്യസന്ദർഭങ്ങളിൽ വീടുകൾ പരിശോധന നടത്തേണ്ടിവരുമ്പോൾ സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ട ജോലിയും ആതിരയുടേതാണ്.

അസമിലെ പെൺകുട്ടികൾക്ക് തങ്ങൾ പ്രചോദനമാണെന്ന് ആതിര പറയുന്നു. നാലുവർഷം മുമ്പാണ് ആതിര സൈന്യത്തിൽ ചേർന്നത്. അസം റൈഫിൾ സൈനികനായിരുന്നു അച്ഛൻ. പതിമൂന്നുവർഷംമുമ്പാണ് അദ്ദേഹം മരണമടഞ്ഞത്.
കാശ്മീർ അതിർത്തി കാക്കാൻ സംരക്ഷണകവചം ധരിച്ച് റൈഫിളും കയ്യിലേന്തി ആതിര നില്ക്കുമ്പോൾ അത് കേരളത്തിന്റെ മാത്രം അഭിമാനമല്ല, സ്ത്രീലോകത്തിന്റെ തന്നെ അഹങ്കാരമാണ്. ആത്മധൈര്യത്തിന്റെ കൊടുമുടിയിൽ ഏതൊരാൾക്കും കാലുകുത്താം എന്ന പാഠമാണ് ആതിര പകർന്നുനല്കുന്നത്.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു...

അഗ്‌നി വെളിച്ചം

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ...

വെറുതെ

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും...

പുതുവർഷത്തിൽ ചെറുതായി തുടങ്ങാം

പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ...

ഇനിയും വിടരേണ്ട മുല്ലകൾ

നല്ലത് ഇനിയും പുറത്ത് വന്നിട്ടില്ല.   ഉയിർത്തെഴുന്നേൽപ്പിന്റെ മഴവില്ല് ഇനിയും തെളിഞ്ഞിട്ടില്ല.  എല്ലാ...

പ്രിയയുടെ പ്രിയങ്കരി..

കണ്ണൂർ പറശ്ശിനിക്കടവിന്റെ നാട്ടുവഴിയിലൂടെ ചിരിനിലാവ് തെളിയിച്ച് ഒരു സ്‌കൂട്ടി വന്നു നിന്നു....

ക്യാൻവാസിലെ കവിതകൾ

വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു...

ആരാണ് മുതലാളി?

നെടുങ്കണ്ടത്തു നിന്ന് കട്ടപ്പനയിലേക്ക് എന്റെ പഴയ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ്...
error: Content is protected !!