നാരങ്ങയുടെ അത്ഭുതങ്ങൾ

Date:

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ച
സാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ. സൗന്ദര്യവും ആരോഗ്യവും നല്കുന്നതിന് നാരങ്ങയ്ക്ക് കഴിവുണ്ട്.  പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് പല രോഗങ്ങളും ശമിപ്പിക്കും. ശരീരത്തിന് ആവശ്യമുള്ള എല്ലാ വിധ പോഷകങ്ങളും ഇതുവഴി ലഭിക്കുകയും ചെയ്യും. 

മൂത്രത്തിൽ കല്ലുംപിത്താശയത്തിലെ കല്ലും പതിയെ ഇല്ലാതാവാനും ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് സഹായിക്കും. പ്രമേഹരോഗികൾക്കും നാരങ്ങ ഗുണപ്രദമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ നാരങ്ങയ്ക്കുള്ള പ്രത്യേക കഴിവുകൊണ്ടാണ് ഇത്. പലവിധത്തിൽ ശരീരത്തിൽ കയറിക്കൂടിയ വിഷാംശം പുറന്തള്ളാനും നാരങ്ങാനീര് ഉപകരിക്കും. 

വയറുവേദന ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിച്ചാൽ മതിയാവും. 
ആന്റി ഓക്സിഡന്റുകൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നതിനാൽ ത്വക്കിന് അത് തിളക്കം വർദ്ധിപ്പിക്കും. മുഖത്തെ ചുളിവുകളും പാടുകളും മായ്ക്കുകയും ചെയ്യും. പനി, ചുമ, ജലദോഷം എന്നിവയ്ക്ക് പരിഹാരമായും നാരങ്ങ ഉപയോഗിക്കാം. ദേഹത്തുണ്ടാകുന്ന നീർക്കെട്ട്, വേദന തുടങ്ങിയവയും നാരങ്ങ കുറയ്ക്കും.
ചുരുക്കത്തിൽ നാരങ്ങ നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യവും സൗന്ദര്യവും ഉറപ്പുവരുത്തുക.

More like this
Related

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...

ക്രിസ്മസ് വിഭവങ്ങൾ

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും...

പച്ചമുളക് പുലിയാണ്

മസാല നിറഞ്ഞ ഭക്ഷണക്രമം  നമുക്കേറെ പ്രിയപ്പെട്ടതാണ്.  അവയിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്...

നവദമ്പതികൾ വണ്ണം വയ്ക്കുമോ?

വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം...
error: Content is protected !!