വരൂ, ഒപ്പം നടക്കാം…

Date:

വായനയുടെ ലോകത്ത് പുതിയൊരു സൗന്ദര്യശാസ്ത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ‘ഒപ്പ’ത്തിന്റെ രണ്ടാം ലക്കമാണിത്. കഴിഞ്ഞ ലക്കം അനേകരിലേക്ക് എത്തിക്കഴിഞ്ഞു. ഒരുപാട് പ്രതികരണങ്ങൾ അവയ്ക്ക് ലഭിക്കുകയുമുണ്ടായി. അത്തരം പ്രതികരണങ്ങൾ അടുത്ത ലക്കം മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങും.

മൂന്നു രീതിയിലാണ് ‘ഒപ്പം’ വായനക്കാർക്ക് ലഭ്യമാകുന്നത്. ഒന്ന് ഇ- മാഗസിൻ രൂപത്തിൽ. മറ്റൊന്ന് പ്രിന്റ് എഡിഷൻ. അതോടൊപ്പം ‘ഒപ്പം’ ഓൺലൈനിലും ലഭ്യമാണ്. ml.oppammagazine.com എന്നതാണ് വെബ് അഡ്രസ്. ഓരോ ലക്കത്തിലെയും ‘ഒപ്പ’ത്തിലെ വിഭവങ്ങൾ കൂടാതെ അനുദിനമെന്നോണം ചെറിയ കുറിപ്പുകളും ഇതിൽ  വായിക്കാവുന്നതാണ്. ‘ഒപ്പ’ ത്തെക്കുറിച്ച് അറിയാത്തവരിലേക്കും മാസിക പരിചയപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ?

ഈ ലക്കം രണ്ട് പ്രധാന വിഷയങ്ങളാണ് ‘ഒപ്പം’ കൈകാര്യം ചെയ്യുന്നത്. സമൂഹത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന വിധവകളുടെ ജീവിതവും കുടുംബങ്ങളിൽ പോലും ലൈംഗികപീഡനത്തിന് ഇരകളാകുന്ന ആൺകുട്ടികളുടെ ജീവിതവും. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സൗണ്ട് ഡിസൈനർ സനൽ ജോർജുമായുള്ള അഭിമുഖവും ഈ ലക്ക ത്തിന്റെ ഹൈലൈറ്റാണ്.

ഓരോ ലക്കവും സവിശേഷമായി പുറത്തിറക്കാ നാണ് ഞങ്ങൾ ശ്രമിക്കുന്നത്. നിർദേശങ്ങളും തിരുത്തലുകളും അഭിപ്രായങ്ങളുമായി നിങ്ങൾ ഒപ്പമുണ്ടാവുമല്ലോ?

‘ഒപ്പ’ത്തോട് ചേർന്നു നടക്കാൻ ക്ഷണിച്ചുകൊണ്ട്,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...
error: Content is protected !!