മടുപ്പാണോ ജീവിതം, കാരണം ഇതാണെങ്കില്‍ പരിഹാരവുമുണ്ട്

Date:

ഇനി എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ മറികടക്കേണ്ടത് എന്ന് നോക്കാം പ്രശ്‌നങ്ങളെ ഓരോന്നായി എടുക്കുക. അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക. ഓരോ തീരുമാനങ്ങള്‍ക്കും വേണ്ടത്രപരിഗണന കൊടുക്കണം. അനാവശ്യചിന്തകളെ വളരാന്‍ അനുവദിക്കരുത്. പോസിറ്റീവ് ചിന്തകള്‍ കൊണ്ട് മനസ്സ് നിറയ്ക്കുക. അനാവശ്യചിന്തകള്‍ സമയം കളയുന്നവയാണ് വിവിധ രീതികളിലൂടെ പോസിറ്റീവ് തീരുമാനങ്ങള്‍ എടുക്കുക. അവയെല്ലാം കണ്ണാടിക്ക് മുമ്പില്‍ നിന്ന് പറയുക. ഭയം, നിരാശ തുടങ്ങിയവയെക്കുറിച്ച് എഴുതിവയ്ക്കുക. പിന്നീട് അവ നശിപ്പിക്കുക. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുക, ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്തുക. അറിവിനും ബോധ്യത്തിനും അനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്തുക പുതിയതും നല്ലതുമായ തീരുമാനമെടുക്കാന്‍ ജീവിതത്തില്‍ വൈകിപ്പോയ സമയം എന്നൊന്നില്ല എന്ന് മനസ്സിലാക്കുക. യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുക. തന്നോടു തന്നെ പോസിറ്റീവ് ആയി സംസാരിക്കുക. വിവേകത്തോടെ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക.

ഒന്നിലും ഒരു അര്‍ത്ഥം തോന്നുന്നില്ല, ആഗ്രഹിച്ചതുപോലെയൊന്നും ആകാന്‍ കഴിഞ്ഞില്ല,  ആകെക്കൂടി നോക്കുമ്പോള്‍ മടുപ്പ്..നിരാശ..ഇങ്ങനെയൊരു ലൈനില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആളാണോ നിങ്ങള്‍. ഒരു പക്ഷേ നിങ്ങള്‍ക്ക്.ജീവിതപങ്കാളി, മക്കള്‍, ജോലി, വീട് എല്ലാം ഉണ്ടായിരിക്കാം. എങ്കിലും മനസ്സ് ഇങ്ങനെ നിരാശപ്പെട്ട് കഴിയുകയായിരിക്കാം.   നാല്പതുകളിലൂടെ കടന്നുപോകുന്ന വ്യക്തി കൂടിയാണ് താങ്കളെങ്കില്‍, ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നം ചിലപ്പോള്‍ മിഡ് ലൈഫ് ക്രൈസിസ് ആയിരിക്കാം.  വലിയൊരു ദുരന്തമായിട്ടാണ് ഇതിനെ ഇന്ന് മനശ്ശാസ്ത്രവിദഗ്ദര്‍ കാണുന്നത്.ആത്മവിശ്വാസം നഷ്ടമാകല്‍, സ്വത്വപ്രതിസന്ധി എന്നിവയെല്ലാം ഇതിന്റെ ഭാഗമായിവരാം.

എന്തൊക്കെയാണ് മിഡില്‍ ലൈഫ് ക്രൈസിസിന്റെ പ്രധാനലക്ഷണങ്ങള്‍ എന്ന് നോക്കാം. മനസ്സ് അസ്വസ്ഥമാകുകയും മാനസികാരോഗ്യത്തെ തകര്‍ക്കുകയും ചെയ്യുക. വിഷാദത്തിന് അടിപ്പെടുക. ജീവിതത്തില്‍ പരാജയത്തെ നേരിടേണ്ടിവന്നേക്കാം എന്ന ഭയത്തില്‍ ജീവിക്കുക.

ഇമോഷനല്‍ ക്രൈസിസ് ആണ് മറ്റൊരു ലക്ഷണം. പെരുമാറ്റവൈകല്യങ്ങള്‍, മൂഡ് വ്യതിയാനം തുടങ്ങിയവ ഇതിന്റെ ഭാഗമാണ് ജീവിതം എപ്പോഴും ഒരേ റൂട്ടിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊന്ന്. പ്രത്യേകമായി ജീവിതത്തിലോ ഒരു ദിവസത്തിലോ സംഭവിക്കുന്നില്ല. രാവിലെ എണീല്ക്കുന്നു, കുളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഒരേ ജോലി നിത്യവും ചെയ്യുന്നു..ഇങ്ങനെ പോകുന്ന ദിനചര്യകള്‍ വിരസത സമ്മാനിക്കും. ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ആത്മാഭിമാനം കുറയ്ക്കുകയും ചെയ്യും. തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ഉറക്കത്തിലെ പ്രശ്‌നങ്ങള്‍, ആത്മഹത്യാചിന്തകള്‍, വിരസത, ഉല്പാദനക്ഷമതക്കുറവ് എന്നിവയെല്ലാം മിഡില്‍ ലൈഫ് ക്രൈസിസിന്റെ ഭാഗമായി കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്. മിഡില്‍ ഏജിന് മുമ്പ് ജീവിതത്തില്‍ സംഭവിച്ച പലതും പില്ക്കാലത്ത് ഇത്തരമൊരു അവസ്ഥയിലേക്ക് എത്താന്‍ കാരണമാകാറുണ്ട് എന്നും പറയപ്പെടുന്നു. ദമ്പതികളുടെ വിവാഹേതരബന്ധം, അബോര്‍ഷന്‍, ജോലി നഷ്ടപ്പെടല്‍, വിവാഹമോചനം, മക്കള്‍ക്ക് നല്ലൊരു ഭാവി നല്കാന്‍ കഴിയാതെ പോയത് ഇവയെല്ലാം കാരണമാകാം.

 ഇനി എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ മറികടക്കേണ്ടത് എന്ന് നോക്കാം പ്രശ്‌നങ്ങളെ ഓരോന്നായി എടുക്കുക. അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക. ഓരോ തീരുമാനങ്ങള്‍ക്കും വേണ്ടത്രപരിഗണന കൊടുക്കണം. അനാവശ്യചിന്തകളെ വളരാന്‍ അനുവദിക്കരുത്. പോസിറ്റീവ് ചിന്തകള്‍ കൊണ്ട് മനസ്സ് നിറയ്ക്കുക. അനാവശ്യചിന്തകള്‍ സമയം കളയുന്നവയാണ് വിവിധ രീതികളിലൂടെ പോസിറ്റീവ് തീരുമാനങ്ങള്‍ എടുക്കുക. അവയെല്ലാം കണ്ണാടിക്ക് മുമ്പില്‍ നിന്ന് പറയുക. ഭയം, നിരാശ തുടങ്ങിയവയെക്കുറിച്ച് എഴുതിവയ്ക്കുക. പിന്നീട് അവ നശിപ്പിക്കുക. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുക, ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്തുക. അറിവിനും ബോധ്യത്തിനും അനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്തുക പുതിയതും നല്ലതുമായ തീരുമാനമെടുക്കാന്‍ ജീവിതത്തില്‍ വൈകിപ്പോയ സമയം എന്നൊന്നില്ല എന്ന് മനസ്സിലാക്കുക. യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുക. തന്നോടു തന്നെ പോസിറ്റീവ് ആയി സംസാരിക്കുക. വിവേകത്തോടെ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക.

More like this
Related

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...

എന്തിനാണ് കെട്ടിപ്പിടിക്കുന്നത്?

ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും...
error: Content is protected !!