ഉണ്ടു കഴിഞ്ഞാല്‍ ഉടനെ കുളിച്ചാല്‍ എന്താണ് കുഴപ്പം?

Date:

കുളി നല്ലതാണ്, ഊണു കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഊണു കഴിച്ചിട്ട് കുളിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടോ അല്ലെങ്കില്‍ ഗുണമുണ്ടോ. ഉണ്ടുകഴിഞ്ഞ് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്നാണല്ലോ പഴഞ്ചൊല്ല്? ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ഭക്ഷണം കഴിച്ചാലുടന്‍ കുളിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. വയറ്റിലെ അഗ്നി( ജഠരാഗ്നി) വര്‍ദധിപ്പിക്കാനും ദഹനക്കേടുണ്ടാക്കാനും ഇതുകാരണമാകുമത്രെ. ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയും ദഹനരസങ്ങളുമെല്ലാം ആമാശയത്തില്‍ കേന്ദ്രീകരിക്കുന്നത് ഭക്ഷണം കഴിച്ചയുടനെയാണ്. ആ നേരത്ത് കുളിക്കുമ്പോള്‍ ദഹനരസം ഇല്ലാതെവരികയും ദഹനക്കേടുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ അജീര്‍ണ്ണം പിടിപെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഉണ്ടുകഴിഞ്ഞാല്‍ ഉടനെ കുളിക്കരുത് എന്ന് ആയുര്‍വേദം ആവശ്യപ്പെടുന്നത്. അതുപോലെ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു ചൊല്ലാണ് അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണമെന്നതും. അത്താഴത്തിന് ശേഷം എല്ലാവരും കിടന്നുറങ്ങുകയാണല്ലോ പതിവ്?  അത്താഴത്തിന് ശേഷം ഉടനെ കിടന്നുറങ്ങുമ്പോള്‍ രക്തചംക്രമണം തടസ്സപ്പെടും. എന്നാല്‍ നടക്കുകയാണെങ്കിലോ രക്തചംക്രമണം ക്രമപ്പെടും. ദഹനം എളുപ്പമാകും. മാത്രവുമല്ല നല്ല ഉറക്കവും ലഭിക്കും. ഇനി മറ്റൊന്നുകൂടിയുണ്ട്. ഉച്ചയൂണ് കഴിഞ്ഞ് ഇത്തിരിനേരമെങ്കിലും ഒന്ന് കിടക്കണം. കാരണം പിന്നീട് ചെയ്യാനുള്ള ജോലിക്ക് നല്ല ഊര്‍ജ്ജം കിട്ടാന്‍ അത് വളരെ സഹായകരമാണ്.

More like this
Related

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...
error: Content is protected !!