കമന്റ് 

Date:

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന് പൊതുവെ വ്യവഹരിച്ചിരുന്നത് അത്തരമൊരു വിശേഷണത്തോടെയായിരുന്നു. ‘വൃത്തികെട്ടവന്മാരുടെ കമന്റടി ‘എന്ന് തല കുനിച്ചും അടക്കംപറഞ്ഞും പെൺകുട്ടികൾ മുഖം കറുപ്പിച്ചും ചിലപ്പോൾ ചീത്തവിളിച്ചും കടന്നുപോയിട്ടുള്ളതും  ഓടി  രക്ഷപ്പെടുന്നതും ഓർമ്മയിലുണ്ട്. അങ്ങനെയാണ് കമന്റ അത്ര നല്ല പ്രതികരണമല്ല കേൾക്കുന്നവരിൽ ഉണ്ടാക്കുന്നത് എന്ന ചിന്ത രൂപപ്പെട്ടത്.

 തലമുറ മാറ്റത്തിന്റെ കാലമായതുകൊണ്ടാവാം കലുങ്കുകളിലും പീടികത്തിണ്ണകളിലും ഇരുന്നുകൊണ്ടുളള കമന്റടികൾ കുറഞ്ഞുവന്നിരിക്കുന്നു. പക്ഷേ കമന്റടികൾ ഒട്ടും കുറഞ്ഞിട്ടില്ല. പുതിയ കാലത്ത് പുതിയ രൂപത്തിൽ അവ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിനുള്ള വിശാലമായ സ്പെയ്സത്രെ സോഷ്യൽ മീഡിയ.  ഒരു എഴുത്തിന് ചുവടെ അല്ലെങ്കിൽ ചിത്രത്തിനു താഴെ കമന്റ് ചെയ്തില്ലെങ്കിൽ അതെന്തോ അപരാധമായോ കുറവായോ കണക്കാക്കിപ്പോരുന്നവിധത്തിൽ കമന്ററുകളോട് തുറവിയുള്ളവരായി നാംമാറിയിരിക്കുന്നുവെന്നതാണ് ഈ മാറ്റത്തിന് പിന്നിലെ ഒരു വശം. ഏതെങ്കിലും വിധത്തിൽ കമന്റ് ചെയ്യപ്പെടാതെ കിടക്കുന്ന പോസ്റ്റുകൾ ഏറ്റെടുക്കാൻ ആളില്ലാത്തതോ തിരിച്ചറിയാത്തതോ ആയ മൃതദേഹങ്ങൾ പോലെയാണ്.  യൂട്യൂബിലും മറ്റും അപ് ലോഡ് ചെയ്യുന്ന വീഡിയോകൾക്ക്  നിർബന്ധമായും കമന്റ്ചെയ്യണേ എന്ന് അടുപ്പമുള്ളവർ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.ഒരു കമന്റിന് അത്രത്തോളം വിലയുണ്ടെന്ന്തോന്നിപ്പോയ ചില നിമിഷങ്ങളായിരുന്നു അവ.

ഇനി മറ്റൊരുരീതിയിലുള്ള കമന്റുകളുമുണ്ട്. സംഭവങ്ങളോടും വ്യക്തികളോടുമുള്ള പ്രതികരണം എന്ന നിലയിൽ സോഷ്യൽ മീഡിയാകളിൽ നിറയുന്ന കമന്റ്ുകളാണ് അവ. അതിൽ ചിലതൊക്കെ്  വായിക്കുമ്പോൾ ഞെട്ടിപ്പോയിട്ടുണ്ട്. സഭ്യതയുടെ അതിർവരമ്പുകൾ ഇളക്കിക്കളയുന്നവിധത്തിലുള്ളവയാണ് അവയിൽ പലതും. മറ്റു ചിലതിലാവട്ടെ ശക്തമായ വിയോജിപ്പിന്റെ അർഥസമ്പുഷ്ടമായ ഭാഷയും. സ്വകാര്യമായി പോലും പറയാൻ മടിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഇത്ര തുറന്നുപറയാൻ ചിലർക്കൊക്കെ എങ്ങനെയാണ് കഴിയുന്നത്?

കമന്റുകൾക്ക് മറവിലുള്ള വ്യക്തികളെ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അവയൊക്കെ ഫേക്ക് ഐഡിയിൽ നിന്നുള്ളവയാണ്. അതുമനസ്സിലായപ്പോൾ മറ്റൊരു വഴിക്കാണ് ചിന്ത പോയത്. പ്രൊഫൈൽ പിക്ചറിൽ പൂവോ കായോ മൃഗമോ എന്തുമായിരുന്നുകൊള്ളട്ടെ പക്ഷേ അതിനു പിന്നിലും ഒരു മനുഷ്യനുണ്ടല്ലോ.  ക മാ ിീ േഞീയയീ േഎന്ന് തെളിയിക്കാനായി ടിക്ക് ചെയ്ത് സ്വന്തം വ്യക്തിത്വം തെളിയിക്കുന്നതുപോലെ എക്സ് എന്നോ വൈ എന്നോപേരു കൊടുക്കാവുന്ന, ഏതോ ഒരു വീട്ടിൽ ജനിച്ച ആരുടെയൊക്കെയോ എന്തൊക്കെയോ ആയിട്ടുള്ള ഒരു വ്യക്തി. അയാൾക്കെങ്ങനെയാണ് ഇതുപോലെ ചിന്തിക്കാൻ കഴിയുന്നത്? മറ്റൊരാളെക്കുറിച്ച് ഏറ്റവും മോശമായ രീതിയിൽ  പ്രതികരിക്കാൻ കഴിയുന്നത്?

 മുഖമില്ലാത്തതുകൊണ്ടുതന്നെ തന്റെയുള്ളിലെ പലതരത്തിലുള്ള ഫ്രസ്ട്രേഷൻസ്  വെളിവാക്കുന്നവയായി മാറിയിരിക്കുകയാണ് ഈ കമന്റുകൾ എല്ലാം തന്നെ.  വ്യക്തിവിദ്വേഷം മുതൽ വ്യക്തിഹത്യവരെ അവയുടെ ഉള്ളടക്കവും സ്വഭാവവുമായി മാറുന്നുണ്ട്. സദുദ്ദശത്തോടെയുള്ള കമന്റുകൾ വ്യക്തികൾക്ക് വളർച്ചയും തണലുംനല്കുമെങ്കിൽ വിഷം വമിപ്പിക്കുന്ന  ദുർഗന്ധമുള്ള കമന്റുകൾ അജീർണഫലമായി പുറത്തേക്ക് വരുന്ന അധോവായു കണക്കെ നമ്മുടെ പരിസരങ്ങളെ വല്ലാതെ മലീമസമാക്കുന്നുണ്ട്. പറയുന്നവരുടെ ഉളളിലെ ദുർഗന്ധങ്ങൾ അവർ മാത്രം വഹിക്കുന്നതിന് പകരം മറ്റുള്ളവർ കൂടി സഹിക്കേണ്ടിവരുന്ന അവ്സ്ഥ. ആർക്കും ആരെയുംഎന്തും പറയാമെന്ന അവസ്ഥ.  ഇതിനെന്നെങ്കിലും മാറ്റം വരുമോ? അല്ലെങ്കിൽ മാറ്റം വരേണ്ടതല്ലേ?

More like this
Related

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്....

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും,...

സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്

മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ...

പതിനാറു വയസുകാരന് ഹൃദയസ്തംഭനം, കാരണം പബ്ജി

മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ...

സെല്‍ഫി വരുത്തിവയ്ക്കുന്ന വിനകള്‍

ഒരിക്കലെങ്കിലും സെല്‍ഫി എടുക്കാത്തവരുണ്ടോ? ഇല്ല എന്നുതന്നെയാവും എല്ലാവരുടെയും ഉത്തരം.  എന്നാല്‍ സെല്‍ഫിഭ്രമം...

സോഷ്യല്‍ മീഡിയാ ടീനേജ് പെണ്‍കുട്ടികളെ വിഷാദരോഗികളാക്കുന്നു

സോഷ്യല്‍ മീഡിയാ ഉപയോഗം വഴിയുള്ള വിഷാദരോഗം കൂടുതലായും ബാധിക്കുന്നത് ടീനേജ് പ്രായത്തിലുള്ള...

കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കരുതേ,കാരണം മയക്കുമരുന്നിനെക്കാള്‍ മൊബൈല്‍ മാരകം

കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായി മാറിയിരിക്കുകയാണ് ഇന്ന് മൊബൈല്‍. ഭക്ഷണം കഴിപ്പിക്കാനും...

ഒടുവില്‍ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ഇന്ത്യയിലുമെത്തി

കുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുമായി ബന്ധപ്പെടാനും സഹായകമായവിധത്തിലുള്ള ഫീച്ചേഴ്‌സുമായി ആദ്യമായി കുട്ടികള്‍ക്കുള്ള മൊബൈല്‍...

ഹുക്ക വലിക്കാൻ പ്രോത്സാഹനമോ?

സമീപകാലത്ത്  ഒരു പ്രമുഖ നടി ഹുക്ക വലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്...
error: Content is protected !!