പക്വതയുള്ളവർ

Date:

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല 
ചെറുപ്പം
അവിവേകമിതു കണ്ടാലറിവുള്ളവർ
പരിഹസിക്കും ചിലർ പഴിക്കും
വഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ –
ഉണ്ണായിവാര്യർ (നളചരിതം)

‘എന്തൊരു എടുത്തുച്ചാട്ടം, പക്വതയില്ലായ്മയുടെയാണ്’ ചിലരെ നോക്കി  നാം ഇങ്ങനെ പറഞ്ഞിട്ടില്ലേ? അതുപോലെ ചിലരെ നോക്കി മറ്റുചില അഭിപ്രായപ്രകടനങ്ങളും നടത്താറുണ്ട്.
‘മിടുക്കൻ/മിടുക്കി പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട്.’

പക്വത എന്നത് വികാരത്തെക്കാൾ വിവേകം ഉപയോഗിച്ചു തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്. സാഹചര്യമനുസരിച്ചും വ്യക്തികളെ അനുസരിച്ചും പെരുമാറാനും സംസാരിക്കാനും ഇടപഴകാനുമുള്ള കഴിവാണ് അത്. ഉദാഹരണത്തിന് ഒരു മരണവീട്ടിൽ ചെല്ലുമ്പോൾ ഉറക്കെ സംസാരിക്കാതിരിക്കുക, തമാശു പറയാതിരിക്കുക തുടങ്ങിയ മിനിമം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മരിച്ചവർ ഏതുപ്രായത്തിലുള്ളവരുമായിരുന്നുകൊള്ളട്ടെ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് മറക്കരുത്. എന്നാൽ ഒരു കല്യാണവീട്ടിൽ ചെ്ല്ലുമ്പോൾ അല്പം വർത്തമാനവും തമാശയുമൊക്കെയാവാം. തങ്ങളെക്കാൾ ഉയർന്നവരും ബഹുമാന്യപദവികൾ അലങ്കരിക്കുന്നവരോടും അവരുടെ പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ചു സംസാരിക്കാനും പെരുമാറാനും സാധിക്കണം.അതിനു പകരം കൂട്ടുകാരോടെന്നതുപോലെ പെരുമാറുന്നത് അനൗചിത്യവും  പക്വതയില്ലായ്മയുമാണ്. ചെറുപ്രായത്തിൽ കുട്ടികൾ പക്വത കൈവരിച്ചിരിക്കണമെന്നില്ല. അതുകൊണ്ട് കുട്ടികൾക്ക് അക്കാര്യത്തിൽ നാംചില ആനുകൂല്യങ്ങൾ നല്കാറുണ്ട്. പക്ഷേ മുതിർന്നുകഴിയുമ്പോഴും അതേ ആനുകൂല്യം ദുരുപയോഗിക്കുകയാണെങ്കിൽ ചൈൽഡീഷ് എന്ന് നാം അക്കൂട്ടർക്ക് ലേബൽ ചാർത്തും. വളരുന്നതിന് അനുസരിച്ച് പക്വതയും ആർജ്ജിച്ചിരിക്കണം. ഏതു രീതിയിൽ എവിടെ ആരോട് സംസാരിക്കണം എന്നത് പക്വതയുടെ പ്രധാനലക്ഷണമാണ്.  ചുറ്റുപാടുകൾ നോക്കാതെയും ആരൊക്കെയാണ്  ഒപ്പമുള്ളതെന്നും നോക്കാതെ അസഭ്യഭാഷണം നടത്തുന്ന ചിലരെ കണ്ടിട്ടില്ലേ? അത്തരക്കാർ സമൂഹത്തിന്റെ മുഴുവൻ നിന്ദയുംപരിഹാസവും ഏറ്റുവാങ്ങും. പക്വതയാർജ്ജിക്കുമ്പോഴാണ് ഒരു വ്യക്തി ജീവിക്കാൻ ആരംഭിക്കുന്നതെന്നാണ് ഗുരുക്കന്മാർ പറയുന്നത്. ശാരീരിക പക്വത, മാനസികപക്വത, വൈകാരിക പക്വത, ആത്മീയപക്വത എന്നിങ്ങനെ പക്വതയെ നാലായി തിരിച്ചിട്ടുണ്ട്.

ഇനി  പക്വതയുള്ളവരുടെ ചില സ്വഭാവസവിശേഷതകൾ നോക്കാം. പക്വതയുളള വ്യക്തി അനാവശ്യമായ വാദപ്രതിവാദങ്ങളിൽ ചെന്നുചാടില്ല. വിയോജിപ്പുകളും തർക്കങ്ങളും ഉണ്ടായെങ്കിൽത്തന്നെ തർക്കം എപ്പോൾ അവസാനിപ്പിക്കണമെന്ന് അവർക്കറിയാം. സ്നേഹിക്കുന്നവരെ മുറിപ്പെടുത്താനോ അവരെ നിസ്സാരവല്ക്കരിക്കാനോ അവർ തയ്യാറാകുന്നില്ല. പക്വതയുള്ള വ്യക്തികൾ സമചിത്തത പാലിക്കാൻ ശ്രമിക്കും. ഒരു തെറ്റിന്റെപേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം തെറ്റുകൾ കണ്ടെത്താനും അത് തിരുത്താനുമായിരിക്കും അവർ ശ്രമിക്കുന്നത്.  മറ്റുള്ളവരെ തെറ്റുകാരായി അവതരിപ്പിക്കുന്നതിനു പകരം ഒരുകാര്യത്തിൽ തങ്ങൾ ശരിയാണെന്ന് തോന്നുകയും അതിൽ സംതൃപ്തി അനുഭവിക്കുകയും  ചെയ്യുന്നു. തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാൻ അവർ തയ്യാറുമായിരിക്കും. സ്വന്തം കാഴ്ചപ്പാടുകൾ അവരെ നയിക്കുന്നു. വ്യക്തമായ കാഴ്ചപ്പാടു അവർക്കുണ്ടായിരിക്കുകയും ചെയ്യും.

 വലിയ കാര്യങ്ങൾ ചെയ്യുന്നതുവഴിയല്ല ചെറിയ കാര്യങ്ങൾ പോലും മനസ്സിലാക്കുന്നതിലൂടെയാണ് പക്വത ആർജ്ജിച്ചെടുക്കുന്നത്. ഒരു സമൂഹത്തിൽ ആയിരിക്കുമ്പോൾ, ഒരു ക്ലാസ് മുറിയിലോ പൊതു ഇടങ്ങളിലോ ആയിരിക്കുമ്പോൾ അവരെല്ലാം എന്നെ സ്നേഹിക്കുന്നുണ്ടോ എന്നോർത്ത് അസ്വസ്ഥപ്പെടുന്നതിന് പകരം എനിക്ക് അവരെ ഇഷ്ടമാണോ എന്ന്  സ്വയം ചോദിക്കാൻ കഴിയുന്നിടത്തു പക്വത ആരംഭിക്കുകയാണ്. പക്വത നാം സ്വന്തമാക്കുകയല്ല ചെയ്യുന്നത് ഓരോ നിമിഷവും പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്. സാഹചര്യങ്ങളോടും സംഭവങ്ങളോടും വ്യക്തികളോടും നാം പുലർത്തുന്ന ആരോഗ്യപരമായ സമീപനം പക്വതയുടെ അടയാളമാണ്.

More like this
Related

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ...

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ....

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...
error: Content is protected !!