പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

Date:

‘രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ’

ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന ധ്വനിയാണ് അതിലുളളത്. പക്ഷേ പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനാണോ? മുതിർന്ന ഒരുതലമുറയുടെ ആരോഗ്യത്തിൽ  പ്രധാനപങ്കുവഹിച്ചിരുന്ന ഒരു വിഭവം പഴങ്കഞ്ഞിയായിരുന്നു. എന്തൊക്കെയാണ് പഴങ്കഞ്ഞിയിലുള്ളത്?

 മറ്റ് ഭക്ഷണപദാർത്ഥങ്ങളിൽനിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി 6, ബി 12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യദായകമായ ബാക്ടീരിയാകൾ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിവുണ്ട്. ഒരുരാത്രി മുഴുവൻ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ ഇതേറെ സഹായിക്കുന്നു. പഴങ്കഞ്ഞി ദഹനം സുഗമമാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.

വേനൽക്കാലത്താണ് പഴങ്കഞ്ഞി കഴിക്കുന്നത് കൂടുതൽ നല്ലത്. കാരണം ശരീരം തണുപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും.

രക്തസമ്മർദ്ദം,കൊളസ്ട്രോൾ,ഹൈപ്പർടെൻഷൻ, ചർമ്മരോഗങ്ങൾ, അലർജി,ബ്രെസ്റ്റ് കാൻസർ തുടങ്ങിയവയെ പ്രതിരോധിക്കാനും സാധിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ പഴങ്കഞ്ഞി വിഘടിപ്പിക്കുന്നു.

ദിവസവും പഴങ്കഞ്ഞി കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഇതു സാധിക്കുന്നത്.

കടപ്പാട്: ഇന്റർനെറ്റ്


രാത്രികാലം ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചുവയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്പം ഉപ്പും ചേർത്തു കഴിക്കുക. ആഹാ എന്തൊരു സ്വാദ്. സെലേനിയവും തവിടും ധാരാളമടങ്ങിയിരിക്കുന്ന കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയാണ് കൂടുതൽ നല്ലത്.

More like this
Related

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...

ക്രിസ്മസ് വിഭവങ്ങൾ

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും...

പച്ചമുളക് പുലിയാണ്

മസാല നിറഞ്ഞ ഭക്ഷണക്രമം  നമുക്കേറെ പ്രിയപ്പെട്ടതാണ്.  അവയിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്...
error: Content is protected !!