ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു കിട്ടാൻ, എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കുക, റിപ്പയർ ചെയ്യുന്ന ആളെ ഒന്ന് വിളിച്ചു വരുത്തുക അല്ലെങ്കിൽ ടി.വി കടയിൽ എത്തിക്കുക, എന്തായി എങ്ങനെയായി എന്ന് ഇടയ്ക്ക് വിളിച്ച് അന്വേഷിക്കുക, അങ്ങനെ കാത്തിരിപ്പിനൊടുവിൽ റിപ്പയർ ചെയ്തു കിട്ടുമ്പോൾ ഉള്ള ആ സന്തോഷം പറഞ്ഞറിയിക്കാനാകുന്നതിനേക്കാളുംഅധികവുമായിരുന്നു. എന്തിനേറെ പറയുന്നു കാലം മാറിയപ്പോൾ ഇന്ന് നാം നമ്മുടെ കൈകളിൽ കൊണ്ടുനടക്കുന്ന സ്മാർട്ട് ഫോണുകൾ ഒന്ന് റിപ്പയർ ചെയ്യാൻ കൊടുക്കുമ്പോൾ അത് കിട്ടുന്നത് വരെ എത്ര അസ്വസ്ഥരാണ് നമ്മിൽ പലരും.
ഈ റിപ്പയർ ആൻഡ് മെയിന്റനൻസ് നിത്യ ഉപയോഗ സാധനങ്ങളുടെ കാര്യത്തിൽ മാത്രമല്ല മറിച്ച് നമ്മുടെ വ്യക്തിബന്ധങ്ങളിലും ജീവിതരീതികളിലും മറ്റെല്ലാ മേഖലകളിലും അനിവാര്യമാണ്. ജീവിതത്തിന്റെ ഏതെങ്കിലും മേഖലകളിൽ നമുക്ക് മാറ്റം അനിവാര്യമാണെന്ന് തോന്നിയാൽ, ജീവിതക്രമങ്ങളിൽ എവിടെയെങ്കിലും താളം തെറ്റിയാൽ ഒട്ടും മടിക്കാതെ നാം നമ്മെ തന്നെ വിശദമായി ഒന്ന് പരിശോധിച്ച് വേണ്ട മാറ്റങ്ങൾക്കും തിരുത്തിക്കുറിക്കലുകൾക്കും വിധേയരാവേണ്ടതാണ്.
It is easier to build strong children than to repair a broken Man, നാം പലപ്പോഴും കേൾക്കാറില്ല. ഓർക്കുക, ബന്ധങ്ങൾ മുറിപ്പെട്ടാൽ അവയുടെ പവിത്രത നഷ്ടപ്പെട്ടാൽ യന്ത്രങ്ങൾ പോലെ എളുപ്പത്തിൽ റിപ്പയർ ചെയ്യാൻ പറ്റുന്നതോ പുതിയവ മേടിക്കാൻ പറ്റുന്നതോ, മാറ്റിവയ്ക്കാൻ പറ്റുന്നതോ ആയവയിൽ ഒന്നല്ല.
കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ നാം എന്തെങ്കിലും സെർച്ച് ചെയ്യുമ്പോൾ, An Error occurred loading this Page, please try again later, ഇന്ന് നമ്മുടെ ശ്രദ്ധയിൽ പെടാറില്ലേ? ഇന്റർനെറ്റ് കട്ട് ആകുന്നതു കൊണ്ടായിരിക്കാം ഒരുപക്ഷേ ഇങ്ങനെ സംഭവിക്കുന്നത്. അപ്പോൾ നമ്മൾ ആ പേജിൽ നിന്നും ബാക്ക് അടിക്കുകയോ ഞലളൃലവെ ചെയ്യുകയും ചെയ്യും, അല്ലെങ്കിൽ ഒരുപക്ഷേ വൈഫൈയുടെയോ ഹോട്ട്സ്പോർട്ടിന്റെയോ സഹായത്തോടെ നമ്മൾ വീണ്ടും ശ്രമിക്കും. ഇതുപോലെ വ്യക്തിബന്ധങ്ങളിലും നമ്മുടെ പേഴ്സണൽ ലൈഫിലും വന്നിട്ടുള്ള ഇത്തരം Errorകൾ എന്തൊക്കെയെന്ന് സ്വയം കണ്ടെത്തി അവയെ ഒന്ന് ഞലളൃലവെ ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞോ എന്ന് നമുക്ക് സ്വയം പരിശോധിക്കണം. ഒരുപക്ഷേ നമ്മുടെ ജീവിതത്തിലും ഒരു വൈഫൈയുടെയോ ഹോട്ട്സ്പോർട്ടിന്റെയോ സഹായം ഏറെ ആവശ്യമാണ്, അത് സ്വയം ആകുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ ആവശ്യമാകുമ്പോൾ അത് ആയി തീരുവാനും നമുക്ക് ശ്രമിക്കാം. സുഗമമായ യാത്രയ്ക്ക് നാം വാഹനങ്ങൾ സർവീസ് ചെയ്യാറില്ലേ…? മെക്കാനിക്കൽ സൈഡുകൾ എല്ലാം ക്ലിയർ ആക്കി വേണ്ട പോരായ്മകൾ പരിഹരിച്ച് സ്പെയർപാർട്സുകൾ മാറ്റിവെച്ച് ഇനിയും വളരെയധികം കിലോമീറ്ററുകൾ ഓടുവാൻ നമ്മുടെ വാഹനം സജ്ജമാക്കുന്നു. വ്യക്തിബന്ധങ്ങളിലുള്ള ഇത്തരം സർവീസുകളും പാച്ചുവർക്കുകളും നമ്മുടെ ജീവിത യാത്രയെ ഏറെ മനോഹരമാക്കും.
Work in progress, Caution, Take a Diversion, എന്ന് തുടങ്ങിയ പല സൈൻ ബോർഡുകളും ഒരു യാത്രയിൽ നാം കണ്ടുമുട്ടാറില്ലേ, അവ പാലിച്ചാൽ നമ്മുടെ യാത്രകൾ സുഖമമാകും. ഇവയുടെ ചെറിയ ലംഘനങ്ങൾ പോലും ചിലപ്പോൾ വലിയ വിപത്തുകൾ വരുത്തി വയ്ക്കാറുണ്ട്. നമ്മുടെ ജീവിതത്തിലും നമ്മൾ അറിഞ്ഞോ അറിയാതെയോ കണ്ണടക്കുന്നതായ ചില പ്രശ്നങ്ങൾ എത്രയധികം നമ്മെയും നമ്മെ ചുറ്റിപറ്റിയുള്ളവരെയും ബാധിക്കുകയില്ല… നമുക്ക് ചിന്തിക്കാം… സ്വയം മാറ്റങ്ങൾക്ക് വിധേയരാകാം.
ജിതിൻ ജോസഫ്
