വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

Date:

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.

‘നിനക്ക് ഈ കാർട്ടൂൺ അല്ലാതെ മറ്റൊന്നും ടിവിയിൽ കാണാനില്ലേ? ന്യൂസ് കാണ്.. ലോകവിവരം കിട്ടുമല്ലോ’ ഉടനെ വന്നു അവന്റെ മറുപടി
‘എന്തിനാ ടിവി?. വെട്ടും കുത്തും കാണാനോ.. ന്യൂസ് ചാനൽ കാണാതെ കാർട്ടൂൺ കണ്ടോണ്ടിരുന്നാൽ സമാധാനം കിട്ടുമല്ലോ…’

 കേൾക്കുമ്പോൾ ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം, ഒരു രണ്ടാം ക്ലാസുകാരൻ ഇങ്ങനെ സംസാരിക്കുമോയെന്ന്. പക്ഷേ ഒരു ബന്ധുവിന്റെ വീട്ടിൽ നടന്നതാണ് ഈ സംഭവം. നിത്യവും കാണുകയും കേൾക്കുകയും വീട്ടിൽ സംസാരിക്കുകയും ചെയ്യുന്ന വാർത്തകൾ തന്നെ അസ്വസ്ഥപ്പെടുത്തുന്നതിന്റെ വെളിച്ചത്തിലാണ് അവൻ  അങ്ങനെ പ്രതികരിച്ചത്. ആ കുട്ടി പറഞ്ഞത് എത്രയോ വലിയ സത്യമാണ്! ഇന്ന് നമ്മുടെ ഓരോ ദിവസവും പുലരുന്നതും അവസാനിക്കുന്നതും മണിക്കൂറുകൾ ഇടവിട്ട് നമ്മെ തേടിവരുന്നതുമായ വാർത്തകളിൽ ഭൂരിപക്ഷവും സമാധാനം കെടുത്തുന്നവയും  അസ്വസ്ഥത വിതയ്ക്കുന്നവയുമാണ്. പോസിറ്റീവ് വാർത്ത കാണുകയോ കേൾക്കുകയോ ചെയ്യുന്നതിനെക്കാൾ നെഗറ്റീവ് സംഭവങ്ങൾ കാണാനും പ്രചരിപ്പിക്കാനുമാണ് നല്ല വിഭാഗം ആളുകൾക്ക് താല്പര്യവും. ഈ സൈക്കോളജി മനസിലാക്കിക്കൊണ്ടാണ് മാധ്യമങ്ങൾ നെഗറ്റീവ് സംഭവങ്ങൾക്ക് പിന്നാലെ പോകുന്നതും അവ റിപ്പോർട്ടു ചെയ്യുന്നതും. വാർത്തകളെ തമസ്‌ക്കരിക്കാൻ ഇന്ന് കഴിയില്ലെന്നത് വാസ്തവം. എങ്കിലും
മനസ്സമാധാനം കെടുത്തുന്ന വാർത്തകളുടെ കാര്യത്തിൽ ഒരു സെൻസറിംങെങ്കിലും ആവശ്യമാണെന്ന് തോന്നുന്നു. മനസ് കലങ്ങാതെ പത്രം വായിക്കാനോ ടിവി കാണാനോ കഴിയുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടാവുമോ? നമ്മുടെ സമാധാനക്കേടുകൾക്ക് കാരണമാകാവുന്ന ചില പ്രശ്നങ്ങളെയാണ് ഇത്തവണത്തെ ഒപ്പം സംബോധന ചെയ്യുന്നത്.  നമ്മളെല്ലാവരും കടന്നുപോകുന്ന ചില  പ്രശ്നങ്ങൾക്കെങ്കിലും പരിഹാരം കണ്ടെത്താനും മനസ്സ് സ്വാസ്ഥ്യം കൈവരിക്കാനും ഈ ലക്കം സഹായകരമാകട്ടെ.


വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...
error: Content is protected !!