വീണ്ടും യൂണിഫോം അണിയുമ്പോൾ…

Date:

ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്‌കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ കുഴപ്പി്ക്കുന്ന ഒരു ചോദ്യമിതാണ്,  ‘മഴയ്ക്ക് എങ്ങനെ അറിയാം സ്‌കൂൾ തുറക്കുന്നത്?’

കാലം മാറി. മഴ എന്ന് വരുമെന്നൊരു ചിന്തപോലും ഇന്ന് കുഞ്ഞുങ്ങൾക്കുണ്ടോ എന്ന് സംശയമാണ്. ആധുനികതയുടെ കളിക്കോപ്പായ മൊബൈൽ വന്നതോട് കൂടി പ്രകൃതിയുമായുള്ള കുഞ്ഞുങ്ങളുടെ ബന്ധം തന്നെ ഇല്ലാതായി. കൊയ്ത്തൊഴിഞ്ഞ പാടങ്ങൾ മൈതാനങ്ങളായി മാറുന്നൊരു കാലത്തുനിന്ന് വളർന്ന്, ഇന്ന് മക്കളൊക്കെ ആയപ്പോൾ അവരുടെ വളർച്ച കണ്ട് സന്ദേഹിച്ച് നിൽക്കുകയാണ്, എങ്ങോട്ടാണ് കാലം മനുഷ്യമക്കളെ കൊണ്ടുപോകുന്നതെന്നോർത്ത്!…

രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അധ്യാപകനുമെന്ന നിലയിൽ ചിന്തിക്കുമ്പോൾ ഒരുപാട് ചിന്തകളാണ് മനസ്സിലേക്ക് കടന്നു വരുന്നത്.  ടടഘഇ പരീക്ഷ സമയം. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് ഫോണെടുത്തപ്പോൾ അഞ്ചോ ആറോ മിസ്‌കോളുകൾ. കൂടെ പഠിപ്പി്ക്കുന്ന ടീച്ചറുടേതാണ്. തിരിച്ച് വിളിച്ചപ്പോൾ ആദ്യം കേട്ട വാചകം, ‘സാറെ, സാറിന്റെ ക്ലാസ്സിൽ കഴിഞ്ഞ വർഷം പഠിച്ച മനോജില്ലേ, ആ കുട്ടി ആത്മഹത്യ ചെയ്തു.’ (പേര് യഥാർത്ഥമല്ല). യാതൊരു മുഖവുരയുമില്ലാതെ ടീച്ചർ ഇത് പറഞ്ഞത്, സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിലാണ്. എത്ര പറഞ്ഞ് കൊടുത്തിട്ടും സ്നേഹിച്ചിട്ടും എന്തേ ഇന്നത്തെ കുഞ്ഞുങ്ങൾ ഇങ്ങനെ? ഇവർ എന്തേ ഒരു പക്വതയില്ലാതെ?…

കാരണങ്ങൾ അന്വേഷിച്ച് പോയപ്പോൾ അറിയാൻ കഴിഞ്ഞത് പലതാണ്. അച്ഛനും അമ്മയും കുട്ടിയുടെ കൂടെയില്ല, അമ്മൂമ്മയുടെ കൂടെയാണ് പയ്യന്റെ താമസം. നല്ലൊരു സുഹൃത്ത് പോലും ഇല്ലാത്തൊരു കുട്ടി. പ്രണയനൈരാശ്യമാണ് പോലും, അങ്ങനെ അങ്ങനെ പലതും. സ്‌കൂളിലുള്ളവർക്കും അയൽക്കാർക്കും നാട്ടുകാർക്കും പറയാനുള്ള കാരണങ്ങൾ പലതാണ്. പക്ഷേ ഇതെല്ലാം വിരൽചൂണ്ടുന്നത് ആ കുട്ടിയുടെ മാനസിക വളർച്ചയിലേ്ക്കാണ്.

ഓരോ വീട്ടിലും പത്തും പന്ത്രണ്ടും മക്കളുള്ള ഒരു കാലമുണ്ടായിരുന്നു നമുക്ക്. മൂന്നോ നാലോ കൊച്ചു മുറികളുള്ള ചെറിയ വീടുകളിൽ നിന്ന് ഒന്നോ രണ്ടോ മക്കളുമായി ബംഗ്ലാവുകളിലേക്ക് കുടിയേറിപ്പാർത്ത ബാഹ്യമായൊരു വ്യത്യാസം മാത്രമല്ല കാലം നമുക്ക് സമ്മാനിച്ചത്. വളർന്ന് വരുന്ന കുഞ്ഞുങ്ങളുടെ മാനസിക നിലയിൽ പോലും ഒരുപാട് മാറ്റം വരുത്തി, കാലം. പരസ്പരം കൊണ്ടും കൊടുത്തും വളർന്നൊരു നല്ലകാലത്ത് വളർന്നുവന്നത് ശരീരം മാത്രമല്ല, നല്ലൊരു മനസും മന:സാക്ഷിയുമായിരുന്നു. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ മക്കൾക്ക് ഉണ്ടാവരുതെന്ന ആരുടെയോ ഒരു ‘മണ്ടൻ ചിന്ത ‘ ഇന്ന് വരുത്തിയ വിന ചെറുതൊന്നുമല്ല. മക്കളെ വളർത്താൻ, അവരുടെ പോക്ക് എങ്ങോട്ടാണെന്നൊക്കെ അറിയാൻ ബന്ധുക്കളുടെയും അയൽക്കാരുടെയും നാട്ടുകാരുടെയുമൊക്കെ സഹായം വേണ്ടിവരും. ഉയർത്തിക്കെട്ടിയ മനസ്സിന്റെ മതിലുകളും കൊട്ടിയടച്ച അഹംഭാവത്തിന്റെ പടിപ്പുരകളുമൊക്കെ അവർക്ക് മുന്നിൽ തുറന്നിടാൻ മടി കാണിക്കരുത്. നമ്മുടെ മക്കൾക്ക് വേണ്ടിയാണ്. കുഞ്ഞുങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്.

ഒരു കാര്യം പറയട്ടെ, ഇത് കുഞ്ഞുങ്ങളോടാണ്. ഞങ്ങൾ മാതാപിതാക്കൾ, അധ്യാപകർ, മുതിർന്നവർ ഉപദേശി്ക്കും. ആയുസ്സുള്ളിടത്തോളം, ലോകാവസാനത്തോളം! ഈ നാടിന്റെ സംസ്‌കാരമതാണ്. അതങ്ങനെയാണ്. അത് ഞങ്ങളുടെ കടമയും ഉത്തരവാദിത്തവുമായതുകൊണ്ടാണ്. നിങ്ങൾക്ക് അത് നിങ്ങളുടെ രീതിയിലെടുക്കാം.

എന്റെ ഒരു വിദ്യാർത്ഥി കുറെ നാൾ മുമ്പ് എന്നോട് പറഞ്ഞത് ഞാനിവിടെ കുറിക്കുന്നു, സർ, എന്റെ അമ്മ പലപ്പോഴും എന്നോട് പറയും മുള്ള് വന്ന് ഇലയിൽ വീണാലും ഇല വന്ന് മുള്ളിൽ വീണാലും പരിക്ക് ഇലയ്ക്കാണെന്ന്. ഞാൻ അതിനെ പോസിറ്റീവ് ആയാണ് കാണുന്നത്. അഹേലമേെ അമ്മ എന്നെ ഒരു ഇലയായിട്ടാണല്ലോ കാണുന്നത്. പച്ചിലകളില്ലാത്ത ഭൂമിയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ സർ. അപ്പോൾ ഭൂമിയെ ഹരിതാഭമാക്കുന്നത് ഞങ്ങൾ പെണ്ണുങ്ങളല്ലേ… പിന്നെ എന്റെ ആൺ സുഹൃത്തുക്കൾ മുള്ളുകളാണെങ്കിൽ, അവർ ആ മുള്ളുകൾകൊണ്ട് ഞങ്ങളുടെ പച്ചപ്പിന് ചുറ്റും മുള്ളു വേലികൾ തീർത്ത് ഞങ്ങളെ സംരക്ഷി’്ക്കാൻ കെൽപ്പുള്ളവരാണ് സർ’ സൗഹൃദങ്ങൾ ഇത്തരത്തിലാവട്ടെ… കുഞ്ഞുങ്ങൾ നമുക്ക് മാതൃകകളാവട്ടെ. പുതിയൊരു അധ്യയനവർഷത്തിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ലൊരു വർഷം ആശംസിക്കുന്നു.

 സനു തെറ്റയിൽ

More like this
Related

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി...

മഴയോർമ്മകൾ

മഴ പെയ്യുമ്പോൾ, ഓർമ്മ വരുന്നത് സ്‌കൂൾ തുറക്കുന്ന ആ ജൂൺ മാസമാണ്....

അധ്യാപകർക്കൊരു കത്ത്…!

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ കഴിഞ്ഞ മാർച്ച് മാസം  ഏതാനും സ്‌കൂൾ വിദ്യാർത്ഥികൾ...

എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് !

പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. പുതിയ പുസ്തകങ്ങൾ, പുതിയ കൂട്ടുകെട്ടുകൾ, ചിലർക്കെങ്കിലും പുതിയ...

എവിടെയാണ് സന്തോഷം?

സന്തോഷം എവിടെ നിന്നെങ്കിലും കണ്ടെത്താമെങ്കിലും അതൊരിക്കലും നമുക്ക് വാങ്ങാൻ കഴിയുന്നവയല്ല. അതുകൊണ്ടാണ്...

വിശേഷണം

ചില  വിശേഷണങ്ങൾ  നമ്മെ  വല്ലാതെ  നടുക്കിക്കളയും. പിന്നെ ആ വിശേഷങ്ങൾക്കനുസരിച്ച് ജീവിക്കാൻ...

പരീക്ഷയെ ധൈര്യമായി നേരിടാം

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ്...

പരീക്ഷാകാലത്ത് ശ്രദ്ധ ഭക്ഷണത്തിലും

പരീക്ഷാക്കാലത്തിന്റെ ചൂടിലാണ് എല്ലാവരും. എല്ലായിടത്തും പരീക്ഷകകൾ. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ച്...

കൈയടിക്കാം, ഈ തീരുമാനങ്ങൾക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ....

കുട്ടികൾക്ക് കഴിക്കാൻ എന്താണ് കൊടുക്കേണ്ടത് ?

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല...

സ്‌കൂൾ ജീവിതം മധുരിക്കാൻ…

ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് നിർവചനാതീതമാണ്. നാം സമൂഹത്തോട് എങ്ങനെ...
error: Content is protected !!