ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

Date:

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച് ഒരു കുഞ്ഞും ഒരു മുതിർന്നയാളും പരസ്പരം കണ്ണുകളിലേക്ക് നോക്കുമ്പോൾ ഇരുവരുടെയും മസ്തിഷ്‌കതരംഗങ്ങൾ ഒത്തുചേരുന്നുവെന്നാണ്. അതായത് അവർ തമ്മിൽ അദൃശ്യമായ ബന്ധം മസ്തിഷ്‌കതലത്തിൽ രൂപപ്പെടുന്നു. ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെയും മറ്റു ഗവേഷണകേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞർ നടത്തിയ  പഠനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. 

കുഞ്ഞും മാതാപിതാക്കളും തമ്മിലുള്ള “eye contact’ മസ്തിഷ്‌കത്തിലെ പ്രവർത്തനങ്ങളെയും ബോധതലത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നായിരുന്നു അവരുടെ പഠനം. അവർ EEG (Elet-croencephalogram) എന്ന ഉപകരണത്തിലൂടെ ഇരുവരുടെയും യൃമശി ംമ്‌ല െരേഖപ്പെടുത്തി. കുഞ്ഞും മാതാവും പിതാവും കണ്ണുകളിലൂടെ ബന്ധപ്പെടുമ്പോൾ അവരുടെ മസ്തിഷ്‌കതരംഗങ്ങൾ സമാനമായ റിഥത്തിൽ (rhythm) കമ്പനം ചെയ്യുന്നതായിട്ടാണ് കണ്ടെത്തിയത്.

ഈ  brain wave alignment മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്നു. കുഞ്ഞ് മറ്റൊരാളുടെ കണ്ണിലോട്ടു നോക്കുമ്പോൾ, അത് വെറും കാഴ്ചയല്ല; അത് അവൻ ആശയവിനിമയം പഠിക്കുന്ന ആദ്യപടിയാണ്. കുഞ്ഞിന്റെ മസ്തിഷ്‌കം മറ്റൊരാളുടെ മുഖം, ശബ്ദം, വികാരം എന്നിവ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു. അതാണ് ഭാവിയിൽ ഭാഷയും സാമൂഹിക ബന്ധങ്ങളും വികസിപ്പിക്കാൻ സഹായിക്കുന്നത്.ഇതിലൂടെ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും മാനസികബന്ധം ശക്തമാകുന്നതോടൊപ്പം, കുഞ്ഞിന്റെ ബുദ്ധിവികാസത്തെയും ഭാഷാവികാസത്തെയും സഹായിക്കുകയും ചെയ്യുന്നു. 

കുഞ്ഞ് നോട്ടത്തിലൂടെ മാതാവിനെ ശ്രദ്ധിക്കുന്നു, അവന്റെ ശ്രദ്ധ, ഓർമ്മ, വികാരപ്രതികരണം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതേസമയം, മാതാവിന്റെ മസ്തിഷ്‌കവും കുഞ്ഞിന്റെ പ്രതികരണങ്ങളെ നേരിട്ട് അനുഭവിക്കുന്നു.അങ്ങനെ അവർ തമ്മിൽ ‘നാഡീബന്ധം’ (neural connection) രൂപപ്പെടുന്നു. അതുകൊണ്ടാണ് കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ, അവരെ നോക്കി സംസാരിക്കുന്നത് പ്രധാനപ്പെട്ടതാകുന്നത്. കുഞ്ഞിന്റെ കണ്ണുകളിലൂടെ ലഭിക്കുന്ന പ്രതികരണം, പുഞ്ചിരി, അമ്പരപ്പ്, ശ്രദ്ധ ഇവ എല്ലാം മാതാപിതാക്കളുടെ മസ്തിഷ്‌കത്തെയും ആഴത്തിൽ സ്പർശിക്കുന്നു. ആ ബന്ധമാണ് കുഞ്ഞിന്റെ മാനസികസുരക്ഷക്കും ആത്മവിശ്വാസത്തിനും അടിത്തറ പാകുന്നത്. ഈ പഠനം നമ്മെ ഓർമ്മപ്പെടുത്തുന്നസത്യം ഇതാണ്. ബന്ധങ്ങൾ വാക്കുകളിലല്ല, കണ്ണുകളിലാണ് തുടങ്ങുന്നത്.

More like this
Related

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ......

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...
error: Content is protected !!