പരിചരണം

Date:

നേച്വർ  വളരെ ഭംഗിയുള്ള ഒന്നാണ്. കാലത്തിന്റെ ഒരു ബ്ലെസ്ഡ് എക്സ്പീരിയൻസാണ്. കുട്ടികളുടെ കാര്യമെടുക്കുക. കുട്ടികളോളം ശുദ്ധമായ നേച്വർ, കുട്ടികളോളം കാര്യങ്ങൾ പിടുത്തം കിട്ടുന്ന ജനുസ് അധികമൊന്നുമില്ല. അവർ തരുന്ന Wisdom…  കാരണം ദൈവത്തിന്റെവീട്ടിൽ നിന്ന് അവർ പോന്നിട്ട് വളരെ കുറച്ചുകാലമേ ആയിട്ടുള്ളൂ. കുട്ടികളുടെ അധരങ്ങളിൽ നിന്ന് ജ്ഞാനം സംസാരിക്കുന്നുവെന്നാണല്ലോ സങ്കീർത്തനങ്ങളിൽ പറയുന്നത്.

വലിയൊരു പണ്ഡിതനായിരുന്നു സെന്റ് അഗസ്റ്റ്യൻ. പക്ഷേ കാര്യങ്ങളിങ്ങനെ ക്രമം തെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ താല്പര്യമില്ലാതായി. മുന്നോട്ട് എങ്ങനെ എന്നൊക്കെ ആലോചിച്ച് ഒരു പാർക്കിൽ ഇങ്ങനെയിരിക്കുമ്പോൾ അടുത്തവീട്ടിലെ ഒരു കുട്ടി നേഴ്സറി റൈം പാടുന്നത് അഗസ്റ്റ്യൻ കേൾ്ക്കുകയാണ്. പരിചയമുള്ള ഒരു സാധാരണഗീതം തന്നെയായിരുന്നു അത്. അതിന്റെ അർത്ഥമാവട്ടെ എടുത്തുവായിക്കുക എന്നതും. എടുത്തുവായിക്കുക എന്ന വാക്കിനകത്ത് ആവശ്യത്തിൽ കൂടുതൽ അർത്ഥങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതായി അഗസ്റ്റ്യന് തോന്നുന്നു. തന്റെ മുറിയിലേക്ക് ചെന്നിട്ട് തനിക്ക് പരിചിതമായ ഒരു പുണ്യഗ്രന്ഥം-ബൈബിൾ പുതിയ നിയമം-അയാൾ തുറന്നുവായിക്കുന്നു. അതിനകത്ത് അഗസ്റ്റ്യൻ കണ്ട വരി ഇങ്ങനെയായിരുന്നു.

അന്ധകാരത്തിന്റെ ദിവസം കടന്നുപോയി. നമുക്കിനി പ്രകാശത്തിന്റെ വസ്ത്രം ധരിക്കാം. കുഞ്ഞിലൂടെ വെളിപ്പെട്ടുകിട്ടിയ ദൈവികദൂതായിട്ടാണ് സെന്റ് അഗസ്റ്റ്യൻ പിന്നീട് അതിനെ വായിച്ചെടുക്കുന്നത്. അത്രയും കൃത്യമായ ഒരു നേച്വർ കുഞ്ഞുങ്ങൾക്കുണ്ട്.

എന്നാൽ nurture  എന്നൊരു ഘട്ടമുണ്ട്. അതിന് പരിചരണം ആവശ്യമുണ്ട്.

പരിസ്ഥിതിദിനത്തിൽ അടുത്തുള്ള കോളജിൽ നിന്ന് കുറച്ചുകുട്ടികളും അവരുടെ അധ്യാപകരും കൂടി താവുകാവിലെത്തിയിരുന്നു. മംഗളവനം എന്ന തികച്ചും സ്വഭാവികമായ വനം  സന്ദർശിച്ചതിന് ശേഷമായിരുന്നു അവർ താവുകാവിലെത്തിയത്. താവു nature നെക്കാളും കൂടുതൽ nurture ചെയ്യുന്ന ഇടമാണ്. അങ്ങനെയൊരു വ്യത്യാസം ആ കുട്ടികൾക്കും പിടുത്തം കിട്ടുന്നുണ്ട്. നമ്മൾ ഒരു കാര്യം ശ്രദ്ധിക്കാതെയോ പരിഗണിക്കാതെയോ വിട്ടുകൊടുത്താൽ അതിനകത്ത് പുതിയ കാര്യം സംഭവിക്കുന്നില്ല.  ചെറിയൊരു സ്ഥലത്ത് പത്തെഴുപത്തിയഞ്ച്  തരം മരങ്ങൾ അതിന്റെ തന്നെ ഇരുനൂറോളം വൃക്ഷങ്ങൾ രൂപപ്പെട്ടുവെന്നു പറയുന്നത് പരിചരണം കൊണ്ടു സംഭവിച്ചതാണ്.  എന്തും പരിചരിച്ചാൽ ഭംഗിയാകും.

ഞങ്ങളുടെയൊക്കെ  ചെറിയ പ്രായത്തിൽ പത്തുതെങ്ങ് ഒരു പുരയിടത്തിലുണ്ടെങ്കിൽ വീട് ഒരുവിധം ഓടിച്ചുപോകാൻ കഴിയുമായിരുന്നു. അതിലൊരു തെങ്ങ് ചെത്താനും കൊടുക്കുമായിരുന്നു. റഗുലറായ ഒരു വരുമാനമാണ് അത്. ഒരു തെങ്ങിൽ നിന്ന് അമ്പതു കായ് എങ്കിലും അക്കാലത്ത് കിട്ടിയിരുന്നു. പക്ഷേ അത് സ്വഭാവികമായി സംഭവിച്ചതായിരുന്നില്ല.വേനൽക്കാലത്തിന് മുമ്പേ പായലൊക്കെ വലിച്ച് പൊതയിട്ടും എല്ലാ പറമ്പിലെയും എല്ലാ തെങ്ങും ആരോഗ്യമുള്ള ചെറുപ്പക്കാർ അടുത്തുള്ള കുളത്തിൽ നിന്ന്വെള്ളം കോരി കൈമാറി കൈമാറി തെങ്ങു നനക്കുകയും ചെയ്തിരുന്നു. അതിനൊക്കെ തെങ്ങ് ഭംഗിയായി പ്രതിഫലം കൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് പൊതയും നനയും ഇല്ലാതെയായി. പരിചരണമില്ലാതായി. അതിന്റെ മണ്ട വീണു. മണ്ട ചീഞ്ഞു. അതിന്റെ മീതെ മാടത്തകൾ കൂടുകൂട്ടി. ഇപ്പോൾ തെങ്ങ് ആരുടെയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നില്ല. ശ്രദ്ധമാറിക്കഴിഞ്ഞാൽ,പരിചരണം ഇല്ലാതായിക്കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലായിട്ടാണ് എന്റെ ഏറ്റവുംപ്രിയപ്പെട്ട ജേഷ്ഠ്യൻ ജിമ്മിച്ചേട്ടൻ അധ്യാപകരുടെയും മാതാപിതാക്കളുടെയുമൊക്കെ ഒത്തുചേരലിൽ ഉദാഹരണമായി ഇക്കാര്യം പറയാറുണ്ടായിരുന്നത്.

nature ഉം nurture ഉം ചേർന്ന് ഭംഗിയുള്ള ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. ഒരു ഉദ്യാനപാലകൻ എല്ലാറ്റിനും ആവശ്യമുണ്ട്. മനുഷ്യനെ ദൈവം ഏല്പിച്ച ദൗത്യവും അതുതന്നെയായിരുന്നു. സൃഷ്ടികർമ്മം നടത്തിയതിന് ശേഷം ദൈവം പറയുന്നത് തോട്ടം സംരക്ഷിക്കണമെന്നാണ്. ജീവനുള്ള കണക്കെ പരിപാലിക്കണം എന്ന അർത്ഥത്തിൽ Shepherd എന്ന വാക്കാണ് അതിനുപയോഗിക്കുന്നത്. ജീവനില്ലെന്നാണ് നാം കരുതുന്നത് പക്ഷേ അതിനകത്ത് ജീവനുണ്ടെന്ന് മുറ്റത്ത് ഒരു തുളസിച്ചെടിയുള്ളവർക്കുപോലും അതുബോധ്യമാകും. അതിനെ പരിചരിച്ചുകൊണ്ടിരുന്നേ പറ്റൂ. തരിശായ ഇടങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ പച്ചപ്പുണ്ടാകും.

ബോബി ജോസ് കട്ടിക്കാട്

More like this
Related

പരാതികളില്ലാതെ ജീവിക്കാനാവുമോ?

ചെറിയൊരു പ്രായത്തിലാണ് സെൻ കഥകളിൽ താല്പര്യം തോന്നിത്തുടങ്ങിയത്. ബുദ്ധപാരമ്പര്യങ്ങളിൽ നിന്ന് തളിർത്തിട്ടുള്ള...

കാത്തിരിപ്പെന്ന മൂലധനം

ഹെർമൻ ഹെസെയുടെ സിദ്ധാർത്ഥ എന്ന കൃതിയിലെ  സത്യാന്വേഷിയായ ചെറുപ്പക്കാരന് ജീവിതത്തിലെ എല്ലാ...

വിജയത്തിന് വേണം ‘ഫിൽറ്ററിംഗ് ‘

ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും  വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും...

അവർക്കും കൊടുക്കണം ഇത്തിരി ഇടം

വാർദ്ധക്യം ഏറെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വീട്ടിലെ പ്രായം ചെന്നവരോട് സംസാരിക്കാനോ...

നല്ലതു മാത്രം ചിന്തിക്കുക, നല്ലതുമാത്രം ചെയ്യുക

മനുഷ്യന്റെ ചിന്തകളിൽ  വിഷം കലർന്നിരിക്കുന്ന കാലമാണ് ഇതെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ചീത്ത...
error: Content is protected !!