വിജയത്തിന് തടസ്സങ്ങളില്ല

Date:

  • മാനസികാരോഗ്യത്തിനൊപ്പം ശാരീരികാരോഗ്യവും വിജയത്തിന് പ്രധാനപ്പെട്ടതാണ്.
  • ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ശാരീരികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. മനസ്സ് സന്നദ്ധമാകുമ്പോഴും ശരീരം അനാരോഗ്യകരമാണെങ്കിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല. ശരീരം കൂടി ദൃഢമാകുമ്പോൾ വിജയിക്കുകതന്നെ ചെയ്യും
  • ജീവിതത്തിലെ നിഷേധാത്മകമായ അനുഭവങ്ങളുടെ ഇടയിലും പോസിറ്റീവായി നില്ക്കുന്നവരാണ് വിജയിക്കുന്നത്.
  • ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പോസിറ്റീവായിരിക്കണമെന്നില്ല. പക്ഷേ അത്തരം സന്ദർഭങ്ങളിലും നെഗറ്റീവാകാതിരിക്കുക
  • അവനവരോട് തന്നെ സത്യസന്ധരും അദ്ധ്വാനശീലരുമായിരിക്കുക. അപ്പോഴാണ് വിജയിക്കാൻ സാധിക്കുന്നത്.
    എന്തെങ്കിലുമൊക്കെ ചെയ്തു, പരിശ്രമിച്ചു എന്നതുകൊണ്ട് കാര്യമില്ല. നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യുമ്പോഴാണ് വിജയിക്കാൻ കഴിയുന്നത്
  • ഇന്ന് കഷ്ടപ്പെടാൻ തയ്യാറാണെങ്കിലേ നാളെ നമുക്ക് സുഖകരമായി ജീവിക്കാൻ കഴിയൂ
    വിജയത്തിലെത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ദുഷ്‌ക്കരമാണ്. പക്ഷേ അവ കടന്നുകിട്ടിയാൽ ജീവിതം സന്തോഷകരമാകും
  • കഴിവുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല,കഠിനാദ്ധ്വാനവും വേണം
  • കഴിവുകൾ വിജയിക്കാൻ വേണ്ടിയുള്ള സാധ്യതകളാണ്. എന്നാൽ കഴിവു ഉണ്ടായതുകൊണ്ടുമാത്രം വിജയിക്കണമെന്നില്ല. കഠിനാദ്ധ്വാനവും നിരന്തരപരിശ്രമവും ഏതു വിജയത്തിന് പിന്നിലുമുണ്ട്.
    (ആശയങ്ങൾക്ക് കടപ്പാട്: വിരാട് കോഹ്ലി)

More like this
Related

സമയമില്ലേ…?

ഒരു കഥപറയാം. ചെറുപ്രായം മുതൽക്കേ കൂട്ടുകാരായിരുന്നവർ. സാഹചര്യങ്ങൾ അവരെ പിന്നീട് രണ്ടിടങ്ങളിലെത്തിച്ചു....

മറ്റുളളവരെ വിചാരിച്ചു സമാധാനക്കേട് ഉണ്ടോ?

നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ  ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു...

ഇനി ഈ ജപ്പാൻ ടെക്‌നിക്ക് പരീക്ഷിച്ചാലോ?

ഇക്കിഗായ്  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു...

ചെറിയ തുടക്കം

ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ...

നല്ലതുകാണാൻ കണ്ണിനു തെളിച്ചമുണ്ടാവണേ… 

ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ  മാത്രമല്ല എല്ലാം നമ്മളിലേക്ക്...

പലയിടത്തും നാം പരാജയപ്പെടുന്നത് എന്തുകൊണ്ട്?

'എന്റെ ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണ്.' ഈ പ്രശ്‌നവുമായിട്ടാണ് അയാൾ ഡോക്ടറെ...

ആൾക്കൂട്ടത്തിൽ തനിയെ

ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയുടെ 'ഫിഫ്ത് മൗണ്ടൻ' എന്ന നോവലിൽ വിവരിക്കുന്ന...
error: Content is protected !!