സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

Date:

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു ‘സേവ്’ ചെയ്യേണ്ടതായ മറ്റുനിരവധി കാര്യങ്ങൾ ജീവിതത്തിലുണ്ട്. പണത്തെക്കാൾ പ്രധാനമായതാണ് ഇവ എല്ലാം തന്നെ.. അധികം പറഞ്ഞു സമയം കളയുന്നില്ല. സമയം വളരെ സൂക്ഷിച്ചും സൂക്ഷ്മമായും ഉപയോഗിക്കേണ്ടവയുടെ പട്ടികയിൽ ഏറ്റവും മുൻപിലുള്ളതാണല്ലോ സമയം സമ്പന്നനെന്നും ദരിദ്രനും വിദ്യാഭ്യാസമുള്ളയാൾക്കും  നിരക്ഷരരനുമെല്ലാം ഒരേപോലെ ലഭിച്ചിരിക്കുന്നതാണു സമയം. രാത്രിയും പകലും ചേർന്ന് ഒരുദിവസം എല്ലാവർക്കും 24 മണിക്കൂർ. ലോകത്തിന്റെ ഏതുകോണിലായാലും ഇതുതന്നെ. ഒന്നിനും സമയം തികയുന്നില്ല എന്നു പരാതി പറയുന്നവർ ധാരാളം. ചിലരാകട്ടെ ലഭ്യമായ സമയത്തിനുള്ളിൽ എല്ലാകാര്യങ്ങളും  ചെയ്തു തീർക്കും. കൃത്യതയോടെയും അച്ചടക്കത്തോടെയുമുള്ള ജീവിതശൈലി പാലിക്കുന്നവർക്ക് അധികം പരാതി പറയേണ്ടി വരില്ല. സമയം ലാഭിക്കാനുള്ള ചിലവഴികൾ അറിയാം.

ആസൂത്രണം അഥവാ   ‘പ്ലാനിങ്’
സമയം ലാഭിക്കാനും ഏറ്റവും പ്രയോജനപ്രദമായി ചെലവഴിക്കാനുമുള്ള ഏറ്റവും പ്രധാനമാർഗമാണ് ആസൂത്രണം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോഴാണല്ലോ സമയം തികയാതെ വരുന്നത്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി ആലോചിച്ചു കൃത്യമായി ആസൂത്രണം ചെയ്യുക. ആവശ്യമായ തയാറെടുപ്പുകൾ അഥവാ ഹോം വർക്കുകൾ ചെയ്യുക. മുൻധാരണകളോടെ കാര്യങ്ങളെ സമീപിക്കാൻ ഇതു സഹായിക്കും.

അവലോകനം
തിരക്കേറിയ ഓരോ ദിനത്തിലേയും ജോലി അവസാനിപ്പിച്ച് ഉറങ്ങുന്നതിനും വിശ്രമിക്കുന്നതിനും മുൻപ് ഒന്നു കാര്യങ്ങൾ അവലോകനം ചെയ്യുക. അന്നു ചെയ്ത ഓരോ കാര്യങ്ങളെകുറിച്ചും രീതിയെ കുറിച്ചുമുള്ള ചിന്ത.അടുത്ത ദിവസത്തെ കൂടുതൽ ക്രിയാത്മകമാക്കാൻ അതു സഹായിക്കും.

ഏകാഗ്രത
ചെയ്യുന്ന കാര്യത്തിൽ ആ സമയം പൂർണ ശ്രദ്ധ ചെലുത്തുന്നതു ശൈലിയാക്കി മാറ്റിയാൽ തന്നെ ധാരാളം സമയം നമുക്കു ലാഭിക്കാം. ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ മുഴുകിയിരിക്കുന്നവരെ ഇന്നു കാണം. പ്രത്യേകിച്ചും സമുഹമാധ്യമങ്ങളുടെ ധാരാളിത്തമുള്ള കാലത്ത്. ഒരു കാര്യവും വൃത്തിയായി ചെയ്തുതീരില്ല എന്നു മാത്രമല്ല, അനാവശ്യമായി സമയം ചെലവഴിച്ചതിന്റെ കുറ്റബോധവും ഉണ്ടാകും. അതുകൊണ്ടു ഓരോ സമയത്തും എന്താണോ ചെയ്യുന്നത് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഒന്നു പൂർത്തിയായ ശേഷം അടുത്തതിലേക്കു കടക്കുക.

വിട്ടുവീഴ്ച
പരിശ്രമമില്ലാതെ ഒന്നും നേടാൻ കഴിയില്ല. അൽപം വേദനിക്കാതെയും. കൂടുതൽ ജോലിയുള്ളപ്പോൾ അൽപം നേരത്തെ ഉണരുക. ഉറങ്ങാൻ അൽപം വൈകുക. വിനോദവേളകൾക്ക് അൽപം സമയം കുറയ്ക്കുക. ഓരോ ദിവസത്തിന്റെയും സാഹചര്യത്തിന്റെയും ആവശ്യങ്ങൾ അനുസരിച്ചു സ്വയം ക്രമീകരിക്കുക. ഇതു സമയം ലാഭിക്കാൻ സഹായിക്കും. പരിചയമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ അനുഭവസ്ഥരുടെ അഭിപ്രായം മുൻകൂട്ടി നേടിയൊരുങ്ങുന്നതും പെട്ടെന്നു പ്രതിസന്ധികൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കും.

സിബി ജോൺ തൂവൽ

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...

നല്ലത് വരാനിരിക്കുന്നതേയുള്ളൂ 

'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ്...
error: Content is protected !!