Comfort zone എന്നാൽ എന്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, ജോലികൾ ജീവസാഹചരങ്ങൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി, ആകുലതകളും, വിഷമങ്ങളും, പ്രയാസങ്ങളും ഇല്ലാതെ വളരെ സാധാരണവും സമാധാനപ്രദവുമായ ഒരു ജീവിതം നയിക്കുക എന്നതാണ്. ഇത്തരം ആളുകളുടെ ജീവിതത്തിൽ, സാധാരണമായി എന്തെങ്കിലും സംഭവിച്ചാൽ അതിനോട് പൊരുത്തപ്പെടുവാനും രമ്യതപ്പെടുവാനും അവർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. ജീവിതത്തിലെ ഈ Comfort zoneൽ നിന്നും പുറത്തു വന്നിട്ടുള്ളവർ മാത്രമാണ് അസാധാരണമായ കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ലോകചരിത്രത്തിൽ സ്വപ്നങ്ങൾക്കായി പോരാടിയ നിരവധി പേർ നമ്മെ പ്രചോദിപ്പിക്കുന്നു.
എവറസ്റ്റിനെ കീഴടക്കിയവർ, ലോകത്തിലെ ഏറ്റവും ഉയർന്ന പർവതശൃംഗം കീഴടക്കാൻ നിരവധി പേർ ജീവൻ പോലും പണയം വെച്ചു. അവരിൽ പലരും ‘അസാധ്യം സാധ്യമാക്കാം’ എന്ന് ലോകത്തോട് പ്രഖ്യാപിച്ചു.
രണ്ട് കൈകളും കാലുകളും ഇല്ലാത്തിട്ടും വിജയിച്ച, നിക് വുയിസിച്ച് (Nick Vujicic) അദ്ദേഹം ജനിച്ചത് കൈകളില്ലാതെ കാലുകളില്ലാതെ (Tetra-ame-lia syndrome) ആയിരുന്നു. എങ്കിലും അദ്ദേഹം ലോകപ്രസിദ്ധ മോട്ടിവേഷണൽ സ്പീക്കർ ആയി. “Life Without Limbs” (അംഗങ്ങളില്ലാത്ത ജീവിതം) എന്ന സംഘടന സ്ഥാപിച്ചു.
ലോകമെമ്പാടും യാത്ര ചെയ്ത്, ”ജീവിതത്തിൽ ഒന്നും അസാധ്യമല്ല” എന്ന സന്ദേശം ആളുകളിലേക്കെത്തിക്കുന്നു. Stand Strong‑, Unstoppabl പോലുള്ള പ്രചോദനാത്മക പുസ്തകങ്ങളും എഴുതി.
അവന്റെ ജീവിതം നമ്മോട് പറയുന്നത്: പരിമിതി ശരീരത്തിലല്ല, മനസ്സിലാണെങ്കിൽ മാത്രമേ തോൽവി ഉണ്ടാവുകയുള്ളൂ എന്നാണ്. ശരീരപരിമിതികളുണ്ടായിട്ടും ചിലർ അവരുടെ മനശക്തിയാൽ മഹത്തായ നേട്ടങ്ങൾ കൈവരിച്ചു. അവർ നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ് കൊളംബസ്, അന്യദേശങ്ങൾ കാണാനായി യാത്ര തിരിച്ച് അമേരിക്കയെ ലോകത്തിന് പരിചയപ്പെടുത്തി. അതുവഴി അദ്ദേഹം ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ചു.
കല്പന ചൗള, ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യൻ വനിത. അവളുടെ സ്വപ്നവും ധൈര്യവും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമായി. ചന്ദ്രനിൽ ആദ്യം കാലുകുത്തിയ നീൽ ആംസ്ട്രോങ്ങ്, മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള വലിയൊരു ചുവടുവെയ്പ്പായിരുന്നു അത്. ”ഒരു ചെറു കാൽവെയ്പ്പ് മനുഷ്യനു വേണ്ടി, പക്ഷേ ഒരു മഹത്തായ ചുവടുവെയ്പ്പ് മനുഷ്യകുലത്തിനു വേണ്ടി” എന്ന വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു.
ഇവർ എല്ലാവരും ഒരേ കാര്യം നമ്മെ പഠിപ്പിക്കുന്നു: നമ്മുടെ Stand Strong, Unstoppable കളിൽ ഒതുങ്ങിനിൽക്കാതെ, സ്വയം കടന്ന് മുന്നോട്ട് പോകുമ്പോഴാണ് അസാധാരണ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയുന്നത്. ശരീരപരിമിതി, ഭൗതികപ്രശ്നങ്ങൾ, പരാജയങ്ങൾ ഒന്നുമല്ല തടസ്സം. മനശക്തിയും പ്രത്യാശയും, നമുക്ക് സ്വായത്തമാക്കുവാൻ കഴിയുമെങ്കിൽ ജീവിതം വിജയത്തിലേക്ക് ഉയരും.
നമ്മുടെ ജീവിതത്തെ തടയുന്നത് നമ്മുടെ പരിമിതികളല്ല, നമ്മുടെ മനസ്സിന്റെ പരിധികളാണ്. അതുകൊണ്ട് ഭയപ്പെടാതെ സ്വപ്നം കാണുക, നമ്മെ പിന്നോട്ട് വലിക്കുന്ന എല്ലാ മേഖലകളിൽ നിന്നും പുറത്തുകടക്കൂക പരിശ്രമിക്കുക നിങ്ങൾക്കും ഒരുനാൾ അസാധ്യമായവയെ സാധ്യമാക്കാം! ഓർമ്മിക്കുക, വീഴുന്നത് പരാജയമല്ല, എഴുന്നേൽക്കാതെ പോകുന്നതാണ് യഥാർത്ഥ തോൽവി. വിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകുക, വിജയം നിങ്ങളെ തേടിയെത്തും.’
ജിതിൻ ജോസഫ്