സ്‌ക്രാച്ച് & വിൻ

Date:

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം. അപ്പോൾ ജീവിതം പലപ്പോഴും  ഒരു സ്‌ക്രാച്ച് & വിൻ പരിപാടിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ  കണക്കുകൂട്ടലുകളിൽ  അവസാനം ചിലപ്പോൾ ലാഭത്തേക്കാൾ ഉപരി നഷ്ടങ്ങൾ ആയിരിക്കും, വിജയത്തേക്കാൾ ഏറെ പരാജയങ്ങളും.

 ജീവിതത്തിൽ വിധിക്ക് മുന്നിലെ Lucky drawൽ ഉയർച്ചകളും താഴ്ച്ചകളും  ഉണ്ടാകും,  സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ടാകും.  പക്ഷേ അതൊക്കെയും ധീരതയോടെ നേരിടാൻ തക്കവണ്ണം നമ്മൾ സന്നദ്ധരായിരിക്കണം. അതുകൊണ്ടാണ് Better Luck Next Time എന്ന വാചകം ഓരോ നറുക്കെടുപ്പിനും  ശേഷം പറഞ്ഞുവെക്കുന്നത്. ഇത് അവസാനമല്ല നിങ്ങളുടെ ഭാഗ്യം വീണ്ടും പരീക്ഷിക്കുക.

 ജീവിതത്തിൽ അസാധ്യമായ ഒരു കാര്യം സംഭവിക്കുമ്പോൾ ഒരുപക്ഷേ നമ്മൾ പറയാറുണ്ട്, അല്ലെങ്കിൽ പറഞ്ഞുകേൾക്കാറുണ്ട്: ”ലോട്ടറി അടിച്ചു” അല്ലെങ്കിൽ ”അടിച്ചകോളായി പോയി” എന്നൊക്കെ. ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നതിനും ചില അപ്രതീക്ഷിതമായ ഭാഗ്യക്കുറികൾ നമ്മെ തേടിയെത്തുന്നതിലും  നമ്മുടെ തിരഞ്ഞെടുപ്പുകൾ ഏറെ പ്രധാനമാണ്. ബന്ധങ്ങളിൽ ആവട്ടെ, ശീലങ്ങളിൽ ആവട്ടെ, ആഗ്രഹങ്ങളിൽ ആവട്ടെ, ചില തിരഞ്ഞെടുപ്പുകളും തിരുത്തിക്കുറിക്കലുകളുമാണ്  പലപ്പോഴും  ജീവിതത്തിൽ ഭാഗ്യ-നിർഭാഗ്യങ്ങളെ നിശ്ചയിക്കുന്നത്.

 ”ഭ്രമയുഗം”സിനിമയിൽ  ‘പോറ്റി’ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്.  ”നിനക്ക് രണ്ട് തവണ വിധി പണയം വെച്ച് കളിക്കാൻ പറ്റില്ല”. ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ ചെറിയ തീരുമാനങ്ങൾ വിധിക്കു മുന്നിലുള്ള ചില നറുക്കെടുപ്പുകളാണ് ചില  പണയം വെക്കലുകളാണ്. 

 ജീവിതത്തിൽ പലപ്പോഴും ഇഷ്ടപ്പെട്ടതിന് വേണ്ടി ആത്മാർത്ഥമായി കഷ്ടപ്പെട്ടിട്ടും  അവ നഷ്ടപ്പെടുമ്പോൾ  ഓർക്കുക, “Great Things Take More Time.’  ചിലതെല്ലാം നമ്മെ ആശിപ്പിച്ച്, മോഹിപ്പിച്ച് കടന്നുപോകുന്നത് മറ്റു പലതിനും വഴിയൊരുക്കി കൊണ്ടാണ്.  ‘Google Maps’ ഇന്ന് പലരെയും  വഴി നടത്തുകയും വഴിതെറ്റിക്കുകയും  ചെയ്യുന്ന ഒരു ആപ്പാണ്.  ഗൂഗിൾ മാപ്പിന്റെ സ്ഥാപകൻ സുന്ദർ പിച്ചൈക്ക് ഒരിക്കൽ വഴിതെറ്റിയതാണ്  ഈയൊരു ആപ്പിന്റെ ഉദ്ഭവത്തിലേക്ക് നയിച്ചത്. പ്രശ്‌നങ്ങൾ നേരിടുമ്പോൾ വിധിയെ പഴിക്കാതെ അതിനെ ധീരതയോടെ നേരിടാൻ ശ്രമിക്കുമ്പോഴാണ് നമ്മൾ അതിൽ വിജയിക്കുന്നത്, ഒപ്പം മറ്റുള്ളവർക്ക് അതൊരു ജീവിതപാഠം ആകുന്നതും. 

ജീവിതത്തിൽ ശരിക്കും നാം  വഴിമുട്ടി നിൽക്കുമ്പോൾ ഇനി മുന്നോട്ട് എന്ത് എന്ന ചിന്തയിൽ കുഴയുമ്പോൾ നമുക്ക് ചില യൂടേണുകൾ  ആവശ്യമാണ്.
അത് നമുക്ക് പുതിയ അർത്ഥങ്ങളും പുതിയ അവസരങ്ങളും സമ്മാനിക്കും. നഷ്ടങ്ങൾ ഒന്നും  നഷ്ടങ്ങൾ അല്ല, അവയെ നാം നേട്ടങ്ങൾ ആക്കുവാൻ  പരിശ്രമിക്കുന്ന കാലമത്രയും.

ജിതിൻ ജോസഫ്

More like this
Related

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്....

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ...

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്....

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത്...

റിസ്‌ക്ക് ഏറ്റെടുക്കാതെ വിജയമില്ല

തീരെ ചെറിയൊരു   സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന...

‘ഒപ്പ’ത്തിന്റെ അഞ്ചു വർഷങ്ങൾ

കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം,...
error: Content is protected !!