26 വയസുകാരിയുടെ വയറ്റില്‍ നിന്ന്് ഓപ്പറേഷനിലൂടെ പുറത്തെടുത്തത് ഒന്നര കിലോഗ്രാം ആഭരണങ്ങളും 90 നാണയങ്ങളും. പശ്ചിമബംഗാളിലെ ബെര്‍ബൂം ജില്ലയിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണ് സംഭവം. അഞ്ചു രൂപയുടെയും പത്തുരൂപയുടെയുമായ 90 നാണയങ്ങളും ചെയിന്‍, മൂക്കുത്തി, വളകള്‍, പാദസരങ്ങള്‍, വാച്ചുകള്‍ എന്നിവയുമാണ് വയറ്റില്‍ നിന്ന് പുറത്തെടുത്തത്. ചെമ്പ്, ഇരുമ്പ് ആഭരണങ്ങള്‍ കൂടാതെ സ്വര്‍ണ്ണാഭരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്ത വ്യക്തിയാണ് യുവതിയെന്ന് പറയപ്പെടുന്നു. കുറെ നാളായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. വിളമ്പിക്കൊടുക്കുന്ന ഭക്ഷണം വലിച്ചെറിയുകയും ചെയ്തിരുന്നു. യുവതിയുടെ അമ്മ പറയുന്നു. സഹോദരന്റെ ആഭരണക്കടയില്‍ നിന്നാണ് യുവതി ആഭരണങ്ങള്‍ എടുത്തത്. ആഭരണങ്ങള്‍ കാണാതെ പോകുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മകളാണോ എടുത്തത് എന്ന് സംശയമുണ്ടായിരുന്നു. ചോദിച്ചപ്പോഴൊക്കെ അവള്‍ കരയുമായിരുന്നു. പിന്നെ അവളെ ഞങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുതുടങ്ങി. രണ്ടുമാസമായി മകള്‍ക്ക് ഒട്ടും സുഖമില്ലായിരുന്നു. പല ഡോക്ടര്‍മാരെയും കാണിച്ചു. മരുന്നകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. പിന്നെയാണ് ഇവിടെയെത്തിയത്.വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് വയറ്റിനുള്ളില്‍ എന്തോ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഓപ്പറേഷന് വിധേയയാക്കുകയായിരുന്നു.