മാറ്റം

Date:

എല്ലാവരും മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നവരാണ്. മാറ്റം ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ആരും മാറാൻ ഇഷ്ടമില്ലാത്തവരാണ്. എടുത്തുപറയട്ടെ സ്വയം മാറാൻ ഇഷ്ടപ്പെടാത്തവർ. ഞാൻ എല്ലാം തികഞ്ഞ വ്യക്തി. നൂറുശതമാനം യോഗ്യൻ. പിന്നെ ഞാനെന്തിന് മാറണം. പക്ഷേ നിനക്ക് മാറാനുണ്ട്. ഇതാണ് എല്ലാവരുടെയും മട്ട്.
നിനക്ക് മാറാനുണ്ട് എന്ന് പറയുമ്പോൾ നീ കുറെക്കൂടി നന്നാകാനുണ്ട് എന്നും നിന്റെ ഭാഗത്ത് കുറെ തെറ്റുകൾ അല്ലെങ്കിൽ കുറവുകൾ ഉണ്ട് എന്നുമാണ് അർത്ഥം. നിനക്ക് മാറാനുണ്ടെന്ന് കണ്ടെത്തുന്ന ഞാൻ, സ്വയം മാറാനുള്ള വകുപ്പുകൾ ഒന്നും കണ്ടെത്താതെ പോകുന്നു. ഇത് വൈരുദ്ധ്യമല്ലേ? എല്ലാവർക്കും മറ്റുള്ളവരെ നന്നാക്കിയാൽ മതി, മറ്റുള്ളവരെ നന്നാക്കിയെടുത്താൽ മതി. ആർക്കും സ്വയം മാറണ്ട. ഇത് വിരോധാഭാസമല്ലേ?

ഒരു കുടുംബപ്രശ്നം സംസാരിക്കുമ്പോഴാകട്ടെ ഭാര്യ ഭർത്താവിനെതിരെയാണ് കുറ്റം വിധിക്കുന്നത്. ഭർത്താവ് ഭാര്യക്കെതിരെയും. രണ്ടുപേരും തങ്ങളുടെ കുറവുകളെ അവഗണിച്ചുകളയുന്നു. അല്ലെങ്കിൽ അവരത് കാണുന്നതേയില്ല. കണ്ണിയറ്റുപോകുന്ന സുഹൃദ്ബന്ധങ്ങളിലും ഇതു തന്നെ കാണാം. ഓരോരുത്തരും പരസ്പരം കുറ്റം വിധിക്കുന്നു. ഓരോ കുറ്റംവിധിക്കലുകളും മാറാൻ തയ്യാറാകാത്തവരുടെ ഈഗോ നിലവിളികളാണ്.

വിവാഹം കഴിഞ്ഞാൽ സ്വഭാവം മാറുമെന്നും വഴിവിട്ടു നടക്കുന്നവരെ മാറ്റിയെടുക്കാൻ വിവാഹം കഴിപ്പിച്ചാൽ മതിയെന്നുമൊക്കെയുള്ള ചില അബദ്ധധാരണകളുണ്ട്. ഒരാൾക്കും മറ്റൊരാളെ ബോധപൂർവ്വം മാറ്റിയെടുക്കാനാവില്ല എന്നതാണ് സത്യം.
എന്നാൽ കൂടെയുള്ള വ്യക്തിയുടെ സ്വഭാവപ്രത്യേകതകൾ വഴി ചില സ്വാധീനങ്ങളുണ്ടായേക്കാം. എങ്കിലും അവിടെ മാറ്റമുണ്ടാക്കുന്നതല്ല, മാറ്റമുണ്ടാകുന്നതാണ്.

ഈ ലോകത്ത് ഒരാൾക്കും ഒരാളെയും മാറ്റിയെടുക്കാനാവില്ല. ഒരാൾക്ക് സ്വയം മാറാനേ കഴിയൂ. എനിക്ക് മാറിയേ തീരു അല്ലെങ്കിൽ എന്റെ സ്വഭാവരീതികളിൽ മാറ്റംവരുത്തിയില്ലെങ്കിൽ എനിക്കും എന്റെ കൂടെയുള്ളവർക്കും ചുറ്റുപാടിനും ദോഷമേ സംഭവിക്കൂ എന്ന മനസ്സിലാക്കി ഒരാൾ തന്റെ മാറ്റേണ്ട ഭാഗങ്ങളെ തിരിച്ചറിയുന്നിടത്താണ് മാറ്റത്തിന്റെ ആരംഭം കുറിക്കുന്നത്. ആരംഭം കുറിക്കലോടെ അവസാനിക്കുന്നതല്ല ആ പരിണാമം. പടിപടിയായ മാറ്റങ്ങളിലൂടെയാണ് അത് പൂർണ്ണ വികാസത്തിലെത്തിച്ചേരുന്നത്.

മാറ്റം ഒരു തിരിച്ചറിവാണ്. ഒരു വ്യക്തി അയാളെ തന്നെ തിരിച്ചറിയുന്നതും തിരുത്തുന്നതുമാണ് അത്. മറ്റുള്ളവരെ നന്നാക്കാനും മാറ്റുന്നതിനും പകരം സ്വയം മാറാൻ തയ്യാറാകുന്നവരാരെങ്കിലുമുണ്ടോ. ഉണ്ടെങ്കിൽ അവരാണ് ജീവിതത്തിൽ വിജയിക്കാൻ പോകുന്നത്.

അതുകൊണ്ട് മറ്റുള്ളവരെ മാറ്റിയെടുക്കാം എന്നൊക്കെയുള്ള പിടിവാശികളും അബദ്ധധാരണകളും ഉപേക്ഷിക്കുക. അതിന് പകരം ഞാൻ മാറും എന്ന് തീരുമാനമെടുക്കുക. ചിലരുടെ മാറ്റങ്ങൾ മൊബൈൽ റീച്ചാർജ് ചെയ്യുന്നതുപോലെയാണ്. നിശ്ചിതസമയം കഴിയുമ്പോൾ ചാർജ് ശൂന്യമാകുന്നതുപോലെ മാറ്റങ്ങൾ പാതിവഴിയിൽ നിലച്ച് പൂർവ്വാധികം ശക്തിയോടെ പഴയവഴിയിലേക്ക് തിരിയും.

സ്ഥായിയായതും ശാശ്വതമായതുമായ മാറ്റമാണ് അനിവാര്യം. ഇപ്പോൾ പണ്ടെന്നത്തെയും പോലെയല്ല അവൻ ആകെ മാറിയിരിക്കുന്നുവെന്ന് ചിലരെക്കുറിച്ച് പറയാറില്ലേ. അതുപോലെയുള്ള മാറ്റങ്ങളാണ് ഉണ്ടാവേണ്ടത്. മാറ്റം ഒരു ആന്തരികപ്രവർത്തനമാണ്. യഥാർത്ഥത്തിൽ മാറിയവനെ മാറ്റിമറിക്കാൻ മറ്റൊന്നിനും കഴിയുകയില്ല. മാറ്റങ്ങൾ എന്നിൽ നിന്ന് തന്നെയാവട്ടെയെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിച്ചുകൊണ്ട്…

More like this
Related

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ്...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...
error: Content is protected !!