കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിലെ (ഐ.എ.സി.എസ്.) വിവിധ ബിരുദ – ബിരുദാനന്തര ബിരുദ – ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനായി ഏപ്രിൽ അഞ്ചു വരെ അപേക്ഷിയ്ക്കാം.
പ്ലസ് ടു പൂർത്തിയാക്കിയവർക്ക്, അണ്ടർ ഗ്രാജുവേറ്റ് പ്രി ഇന്റർവ്യൂ സ്ക്രീനിംഗ് ടെസ്റ്റ്, കെ.വി.പി.വൈ.സ്കോർ, ജെ.ഇ.ഇ.മെയിൻ, നീറ്റ് എന്നിവയുടെ സ്കോർ അടിസ്ഥാനമാക്കിയാണ് സയൻസിലെ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ് – മാസ്റ്റേഴ്സ് പ്രോഗ്രാമിലേയ്ക്കുള്ള പ്രവേശനം.
എന്നാൽ മാസ്റ്റേഴ്സ് / ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് – പി.എച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് ബിരുദധാരികൾക്കാണ് അവസരം. അവർക്കായി ഏപ്രിൽ 18 ന് സ്ക്രീനിംഗ് ടെസ്റ്റ് നടക്കും.മാസ്റ്റേഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജെ.ആർ.ഫ്. ഓടു കൂടി ഗവേഷണം നടത്താനും അവസരമുണ്ട്.
ഓൺലൈൻഅപേക്ഷ സമർപ്പിക്കേണ്ട വിലാസം :-http://iacs.res.in/
കൂടുതൽ വിവരങ്ങൾക്ക്:-ഫോൺ :022 61306240
മെയിൽ: iacshelpdesk2020@gmail.com

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ
ഫോൺ:- 9497315495