കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ കീഴിലുളള, നാഷണൽ ഡിഫൻസ് അക്കാദമി ( NDA ) & നേവൽ അക്കാദമി (NA) പ്രവേശനത്തിന് യു.പി.എസ്.സി. നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക്, ഇപ്പോൾ അപേക്ഷിക്കാം. വർഷാവർഷം, പരിശീലനാർത്ഥികളുടെ നാനൂറോളം ഒഴിവുകളാണ് അക്കാദമിയിലുണ്ടാവുക. പരിശീലനത്തിനു ശേഷം വ്യോമസേന, നാവിക സേന, കരസേന തുടങ്ങിയ സേനാ വിഭാഗങ്ങളിലായിരിക്കും നിയമനം. പരിശീലനസമയത്ത് 56,100 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും.
അടിസ്ഥാനയോഗ്യത:കരസേന, നാവിക – വ്യോമസേനകൾ എന്നിവയിലേയ്ക്കുള്ള പ്രവേശന യോഗ്യതകൾ വ്യത്യസ്തമാണ്.എൻ.ഡി.എ.യുടെ കരസേനാവിഭാഗത്തിലേക്കുള്ള യോഗ്യത പ്ലസ്ടുവാണ്. എന്നാൽ വ്യോമസേന, നാവികസേന എന്നീ വിഭാഗങ്ങളിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. അപേക്ഷകർ , 2002 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരും അവിവാഹിതരുമായിരിക്കണം.
പ്രവേശനപരീക്ഷ:സെപ്റ്റംബർ ആറിനാണ് പ്രവേശനപരീക്ഷ, രാജ്യത്തെ വിവിധ ആസ്ഥാനങ്ങളിൽ നടത്തുക. മുഖ്യമായും
മാത്തമാറ്റിക്സ്, ജനറൽ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ രണ്ട് വിഷയങ്ങളിലാണ് പരീക്ഷയുണ്ടാകുക. മാത്തമാറ്റിക്സിന് 300 മാർക്കിന്റെയും ജനറൽ എബിലിറ്റി ടെസ്റ്റിന് 600 മാർക്കിന്റെയും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. ഉത്തരങ്ങൾ തെറ്റായാൽ, ഒരു ശരിയുത്തരത്തിൻ്റെ മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.നിശ്ചിത കട്ട് ഓഫ് മാർക്കിന് മുകളിൽ നേടുന്ന എല്ലാവർക്കും ഇന്റലിജൻസ് ആൻഡ് പേഴ്സണാലിറ്റി ടെസ്റ്റ് നടത്തും. പിന്നീടാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും താഴെക്കാണുന്ന വെബ് സൈറ്റ്സന്ദർശിക്കുക,
www.upsconline.nic.in
അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയ്യതി: ജൂലായ് 6

അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ