സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
1. ബിരുദാനന്തര ബിരുദം – എംബിഎ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.കേരള സർവകലാശാലയുടെ എം ബി എ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ്& കാർഗോ ഹൻഡിലിംഗ് എന്നീ വിഷയങ്ങളിലെ സ്പെഷലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനുള്ള അവസരവും നൽകുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി,ആഗസ്റ്റ് 25നാണ്.
2.കിറ്റ്സിൽ ബിരുദം
ബി ബി എ (ടൂറിസം മാനേജ്മെന്റ്), ബികോം (ട്രാവൽ&ടൂറിസം) കോഴ്സുകളിലെയ്ക്കും ഇപ്പോൾ അപേക്ഷിക്കവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ ഏഴ് ആണ്.
കൂടുതൽ വിവരങ്ങൾക്ക്;
വെബ് സൈറ്റ്:www.kittsedu.org
ഫോൺ: 0474 2327707.

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ