Editor

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ആ വ്യക്തി ഉൾക്കൊള്ളുന്ന കുടുംബത്തെയും, സമൂഹത്തെയും രാഷ്ട്രത്തെയും സ്വാധീനിക്കുന്നുണ്ടെന്ന് ഈ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ  ദൗർഭാഗ്യവശാൽ നമ്മുടെ സമൂഹം, മാനസിക ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം എന്ന തിരിച്ചറിവ് നമ്മുടെ സമൂഹത്തിന് ഇല്ല.  ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നുവെന്ന പഠനങ്ങൾ നിലവിലുണ്ട്. മാനസികമായി തളർന്ന ഒരു...
spot_img

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത് അങ്ങനെയാണല്ലോ. തിരിച്ചടിയോ പ്രതികാരമോ ഒക്കെയായിരിക്കും  അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് വെല്ലുവിളി ഉയർത്തുന്നതിന് പകരം അവരവരോട് തന്നെ വെല്ലുവിളിയുയർത്തിയാലോ.. നിനക്കൊരിക്കലും...

സ്ത്രീ സ്വതന്ത്രയാണ്

പിതാ രക്ഷതി കൗമാരേഭർത്താ രക്ഷതി യൗവനേപുത്രോ രക്ഷതി വാർദ്ധക്യേന: സ്ത്രീ സ്വാതന്ത്ര്യമർഹതി. എഴുതപ്പെട്ട കാലം മുതലേ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങിയ ഈ ശാസന തന്നെയാണ്, ഇന്നും സ്ത്രീ സ്വതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവരുടെ പെരുക്കപ്പട്ടിക എന്ന്...

സ്വാതന്ത്ര്യം = സ്വാതന്ത്ര്യം

'സ്വാതന്ത്ര്യംതന്നെയമൃതംസ്വാതന്ത്ര്യംതന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം' (കുമാരനാശാൻ) സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന...

ബന്ധങ്ങൾക്കിടയിലെ സ്വാതന്ത്യങ്ങൾ

ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു. തുടങ്ങിവച്ച പല...

വഴി…

എല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഹ്രസ്വയാത്രകൾ മുതൽ ദീർഘദൂരയാത്രകൾ വരെ. ചില യാത്രകൾ വാഹനങ്ങളിൽ... മറ്റ് ചില യാത്രകൾ കാൽനടയായി... എങ്ങനെ യാത്ര ചെയ്താലും ആഗ്രഹം ഒന്നുമാത്രമായിരിക്കും. യാത്ര എളുപ്പമായിരിക്കണം. വഴി സുഗമമായിരിക്കണം. നല്ലതായിരിക്കണം....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി ലോൺ ഓഫറുകളുടെ ഇക്കാലത്ത്  അതിന്റെ സാധ്യതകൾ ഉപയോഗിച്ച് വീടുപണിയാനോ വാഹനം വാങ്ങാനോ ഇന്ന് എളുപ്പം സാധിക്കും. വീടും വാഹനവും ഇന്ന്...

ടാക്‌സി

ജീവിതം ഒരു ടാക്സി വാഹനം പോലെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ഊഴം കാത്ത്, വരിവരിയായികിടക്കുന്ന ഓട്ടോറിക്ഷയോ കാറുകളോ പോലെയൊന്ന്. ആരെങ്കിലുമൊക്കെ കയറിവരുമ്പോഴാണ് ടാക്സിക്ക് ജീവനുണ്ടാകുന്നത്. യാത്രക്കാരുടെ ആവശ്യം അറിഞ്ഞാണ് അത് മുന്നോട്ടുപോകുന്നത്.  അതിന് സ്വന്തമായ ലക്ഷ്യമില്ല....

വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കൂ

വികാരങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വികാരങ്ങൾ നമ്മെ നിയന്ത്രിച്ചുതുടങ്ങും. അതാവട്ടെ ജീവിതം താറുമാറാക്കുകയും ചെയ്യും. വൈകാരികമായ നിയന്ത്രണവും സ്ഥിരതയും ഉണ്ടാകുമ്പോഴാണ് വൈകാരികമായും ശാരീരികമായും ഓരോ വ്യക്തികളും മെച്ചപ്പെട്ട അവസ്ഥയിലായിത്തീരുന്നത് വികാരങ്ങളെ നിയന്ത്രിച്ച് എങ്ങനെ കൂടുതൽ മെച്ചപ്പെട്ട...

നിങ്ങൾ ജെനുവിൻ വ്യക്തിയാണോ?

അവൻ ആളൊരു ഫെയ്ക്കാണ്..അവൾക്ക് ഡബിൾ ഫെയ്സാ.മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ ചില അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരാണ് നമ്മൾ. എന്നാൽ ഇതേ ആരോപണം നമുക്കെതിരെയും ആരെങ്കിലുമൊക്കെ പറയാറുണ്ടോ? സ്വന്തമായി നമുക്ക് ഒരു അന്വേഷണം നടത്താം. ജെനുവിൻ വ്യക്തികളുടേതായ സ്വഭാവപ്രത്യേകതകൾ...

വിഷാദവും മാറുന്ന ജീവിതചര്യകളും

ഒഴിവുദിനങ്ങളിൽ   പതിവുള്ള   നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ  ആണ്  വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്‌മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അകാല വിയോഗം...

സംസാരിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതേ…

ഞാനൊരു വിദഗ്ദനൊന്നുമല്ല എന്നാലും... ഇതേരീതിയിൽ പലപ്പോഴും സംസാരിച്ചിട്ടുള്ളവരാണ് നമ്മൾ. ഇങ്ങനെ സംസാരിക്കുമ്പോൾ അതിലൊരിക്കലും കുഴപ്പമെന്തെങ്കിലും നമുക്ക് അനുഭവപ്പെടാറുമില്ല. എന്നാൽ കേൾക്കുന്നവരിൽ ഇതുണ്ടാക്കുന്ന പ്രതികരണം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അവർ കരുതുന്നത് ഇങ്ങനെയായിരിക്കും. വിദഗ്ദനല്ലെങ്കിൽ ഇയാൾ...

നടത്തം പിന്നിലേക്കും…

നടത്തത്തിന്റെ  ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കുന്നു, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു എന്നിങ്ങനെ എത്രയോ ഗുണങ്ങൾ നടത്തവുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കിയിരിക്കുന്നു. നടത്തമെന്ന് പറയുമ്പോൾ സ്വാഭാവികമായും മുന്നോട്ടുനടക്കുന്നതിനെക്കുറിച്ച് മാത്രമാണ് നാം ഉദ്ദേശിക്കുന്നതും. എന്നാൽ...
error: Content is protected !!