കര്‍ഷകരുടെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ?

Date:

കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ.  കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍ മാത്രമാവുകയാണ് ചെയ്തിരുന്നത്. കാരണം കര്‍ഷകരെ സംഘടിപ്പിച്ചു നിര്‍ത്താനോ മുന്‍നിരയിലേക്ക് നീക്കിനിര്‍ത്ത്ി അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനോ അധികമാരുമുണ്ടായിരുന്നില്ല.അവര്‍ എന്നും പിന്നാക്കം നിന്നിരുന്നവരായിരുന്നു.ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയുംനേരിട്ടുള്ള വോട്ടുബാങ്കുകളല്ലാതിരുന്നവര്‍.  ഇത്തരം ഒരു സാഹചര്യത്തിലാണ് കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള കര്‍ഷകസമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നത്. തലശ്ശേരിയില്‍ തുടങ്ങിവച്ച ആ മുന്നേറ്റം മറ്റ് പലയിടങ്ങളിലേക്കും വ്യാപിക്കുന്നതായാണ് വാര്‍ത്തകള്‍.

 നമ്മുടെ സമൂഹത്തെ താങ്ങിനിര്‍ത്തുന്ന ഏറ്റവും വലിയ ശക്തിസ്രോതസാണ് കര്‍ഷകര്‍ എന്നതാണ് സത്യം. ഒരു എന്‍ജിനീയര്‍ ഇല്ലെങ്കിലും കളക്ടര്‍ ഇല്ലെങ്കിലും  നമുക്ക് ജീവിക്കാം.സിനിമ കണ്ടില്ലെങ്കിലും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാം. പക്ഷേ ഒരു കര്‍ഷകന്‍ ഇല്ലാതെ നമുക്കെങ്ങനെ ജീവിക്കാനാവും. ഭക്ഷണമില്ലാതെ നമുക്കെങ്ങനെ ജീവിക്കാനാകും?

പക്ഷേ ഡോക്ടര്‍ക്കോ സിനിമാതാരത്തിനോ സാഹിത്യകാരനോ കൊടുക്കുന്ന ആദരവോ അംഗീകാരമോ ബഹുമതിയോ ഒരു കര്‍ഷകന് ഒരിക്കലും കി്ട്ടുന്നില്ല. താഴെക്കിടയിലുള്ള വര്‍ഗ്ഗമായിട്ടാണ് ഉദ്യോഗസ്ഥവരേണ്യവര്‍ഗ്ഗം അവരെ കാണുന്നത്. ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതിവച്ചിട്ടുണ്ട് എന്ന് നാം പറയാറുണ്ട്. അതുപോലെ ഓരോ അരിമണിയിലും അതിന് വിയര്‍പ്പൊഴുക്കിയ ആളുടെ പേരും എഴുതിവച്ചിട്ടില്ലേ? പക്ഷേ അതാര് ഓര്‍ക്കുന്നു?

നമ്മള്‍ നമ്മുടെ പോക്കറ്റിന്റെ കനമനുസരിച്ച് ഇഷ്ടമുള്ള  സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങികഴിക്കുന്നു. അവര്‍ എഴുതിത്തരുന്ന ബില്ല പേ ചെയ്ത് ഏമ്പക്കം വിട്ട് ഒന്നുകില്‍ സന്തോഷത്തോടെയോ അല്ലെങ്കില്‍ കുറ്റം പറഞ്ഞോ ഇറങ്ങിപ്പോകുന്നു. പക്ഷേ അപ്പോഴൊക്കെ ഒരിക്കലെങ്കിലും ആ ഭക്ഷണത്തിന് പിന്നില്‍ വിയര്‍പ്പൊഴുക്കിയ ഒരു വ്യക്തിയെ അത് പാടത്ത് വിളയിച്ച, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ അതിന് വേണ്ടി അദ്ധ്വാനിച്ച വ്യക്തിയെ ഓര്‍മ്മിക്കുന്നുണ്ടോ? വീടുകളില്‍ നിന്ന് അതിരാവിലെവാങ്ങുന്ന പാല്‍ മുതല്‍ എത്രയോ സാധനങ്ങളുടെ പേരിലാണ് നാം ഓരോദിവസവും ഓരോ കര്‍ഷകനോടും കടപ്പെട്ടിരിക്കുന്നത്? നമ്മള്‍ കൊടു്ക്കുന്ന വിലയില്‍ പലപ്പോഴും അ്ര്‍ഹിക്കുന്നതുപോലും ഈ കര്‍ഷകരുടെ കൈകളില്‍ എത്തുന്നുമുണ്ടാവില്ല. എന്നിട്ടും നഷ്ടം സഹിച്ചും അവര്‍ ഓരോരോ കൃഷി ചെയ്യുന്നു. നെല്ലുവിതച്ചും പച്ചക്കറികൃഷി നടത്തിയും റബര്‍ വെട്ടിയും പശുവിനെ വള്ര്‍ത്തിയും എല്ലാം..കാരണം ഇതാണ് അവരുടെ ജീവിതം. അവര്‍ക്ക് ഇതല്ലാതെ മറ്റൊന്നും അറിയി്ല്ല. അറിവുകുറഞ്ഞവര്‍.. വിദ്യാഭ്യാസം കുറഞ്ഞവര്‍..

തങ്ങള്‍ അനുഭവിക്കുന്ന ചൂഷണം കാരണമായിത്തന്നെയാണ് ഒരുകര്‍ഷകനും തന്റെ മക്കള്‍ കര്‍ഷകരായിത്തീരണമെന്ന് ആഗ്രഹിക്കാത്തത്. രണ്ടക്ഷരം പഠിച്ച് വ്ല്ലജോലിയും മേടിക്കെന്റെ മക്കളേ എന്നാണ് അവര്‍ പിന്‍തലമുറയോട് പറയുന്നത്. ഡോക്ടറുടെ മകന്‍ ഡോക്ടറാകുമ്പോഴും അതുകൊണ്ടുതന്നെ കര്‍ഷകന്റെ മകന്‍ കര്‍ഷകനാകുന്നില്ല. ഈ രംഗത്തുള്ള അനീതിയും അസമത്വവും ജീവിതമാര്‍ഗ്ഗത്തിനുള്ള വെല്ലുവിളികളും തന്നെ പ്രധാന കാരണം.
വരുംകാലങ്ങളിലെങ്കിലും ഈ മനോഭാവത്തില്‍ മാറ്റംവരണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ അവിടവിടെയായി കൃഷിയില്‍ പൊന്നുവിളയിക്കുന്ന ചില വിജയഗാഥകള്‍ കേള്‍ക്കുന്നത് സന്തോഷകരമായ കാര്യംതന്നെ. കൂടുതല്‍ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരണം. അതിനാദ്യം വേണ്ടത് കൃഷികൊണ്ട് ജീവിക്കാനാവശ്യമായതു ലഭിക്കും എന്ന സാഹചര്യം ഉറപ്പുവരുത്തലാണ്. അര്‍ഹമായതു കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തലാണ്. ഗവണ്‍മെന്റിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും പിന്തുണയും പിന്താങ്ങലുമാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ആളുകളുണ്ടെന്ന തിരിച്ചറിവാണ്. അത്തരമൊരു മാറ്റത്തിന് കാരണമാകട്ടെ പുതുതായി അരങ്ങേറുന്ന കാര്‍ഷികമുന്നേറ്റങ്ങള്‍. വിയര്‍പ്പൊഴുക്കിയും വെയിലേറ്റും മഴനനഞ്ഞും ഗ്ലാമറസ് ലോകത്തിന് അന്യമായിനിന്നുകൊണ്ട് ഞങ്ങളെ ഓരോ ദിവസവും തീറ്റിപ്പോറ്റുന്ന പ്രിയപ്പെട്ട കര്‍ഷകരേ നിങ്ങളുടെ കൈകളെ ഞങ്ങള്‍ ആദരവോടെ ചുംബിക്കട്ടെ. ജയ് കിസാന്‍ എന്ന്  മുദ്രാവാക്യം ഉറക്കെവിളിക്കുകയും ചെയ്തുകൊണ്ട് എന്നും നിങ്ങള്‍ക്കൊപ്പം..

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!