സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ പിരിമുറുക്കം കുറയുന്നതിന്റെ കാരണം അറിയാമോ

Date:

സെക്‌സ് എന്നാല്‍ ലൈംഗികബന്ധം മാത്രമാണ് എന്നാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും വിചാരം. തെറ്റായ ഒരു ചിന്തയും സമീപനവുമാണ് അത്.  അങ്ങനെയൊരു ധാരണ ഉള്ളില്‍ കയറിക്കൂടിയിരിക്കുന്നതുകൊണ്ടാണ്  ജീവിതത്തിലെ ഒരു നിശ്ചിതകാലഘട്ടം എത്തുമ്പോഴെങ്കിലും ചില ദമ്പതികളെങ്കിലും തങ്ങളുടെ അന്തിയുറക്കം രണ്ടു മുറികളിലേക്ക് പോലും മാറ്റുന്നത്. മക്കളും കൊച്ചുമക്കളുമായി ഇനിയെന്തിന് സെക്‌സ് എന്നാണ് നിഷ്‌ക്കളങ്കമായ അവരുടെ ചോദ്യം.സെക്‌സ് എന്നാല്‍ സ്‌നേഹപ്രകടനം എന്നു കൂടി അര്‍ത്ഥമുണ്ട്.  ഇക്കാര്യം മനസിലാക്കാത്തവരാണ്  തങ്ങളുടെ സ്‌നേഹപ്രകടനത്തെ നിശ്ചിതകാലത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്.  ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണാണ് സ്ത്രീപുരുഷന്മാരെ തമ്മില്‍ വൈകാരികമായി ചേര്‍ത്തുനിര്‍ത്തുന്നത്.

വിവാഹജീവിതത്തിന്റെ തുടക്കകാലത്ത് ഈ ഹോര്‍മോണ്‍ ദമ്പതികളില്‍ വളരെ കൂടുതലായിരിക്കും. പരസ്പരമുള്ള ശാരീരികാകര്‍ഷണം നല്കുന്നത് ഈ ഹോര്‍മോണാണ്. സ്പര്‍ശനം, തലോടല്‍ എന്നിവയിലൂടെ ലൈംഗികതയുടെ ഉദാത്തമേഖലകളിലേക്ക് എത്തിച്ചേരാന്‍ നിമിത്തമായി മാറുന്നതിന് പിന്നില്‍ ഈ ഹോര്‍മോണിനുള്ള പങ്ക് നിസ്സാരവല്ക്കരിക്കാനാവില്ല. പരസ്പരമുള്ള സ്‌നേഹാശ്ലേഷങ്ങളിലൂടെയാണ് ഓക്‌സിടോസിന്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ദമ്പതികള്‍ തമ്മില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെ, കൈകോര്‍ക്കലുകളിലൂടെ, ചുമലില്‍ ശിരസ് ചേര്‍ത്തിരിക്കുന്നതിലൂടെ, മടിയില്‍ മുഖം ചേര്‍ത്ത് കിടക്കുന്നതിലൂടെയെല്ലാം ഓക്‌സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.  പല വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളുടെ പ്രതിപ്രവര്‍ത്തനം കുറയ്ക്കാന്‍ കൂടി ഓക്‌സിടോസിന് കഴിവുണ്ട്. സെക്‌സില്‍ ഏര്‍പ്പെട്ടതിന് ശേഷം മനസ്സിലെ ഭാരം കുറയുന്നതായി അനുഭവപ്പെടുന്നതിന്റെ കാരണം ഇതാണ്. ദമ്പതികള്‍ തമ്മിലുള്ള  മാനസികമായ അടുപ്പം കുറയുന്നതാണ് ഓക്‌സിടോസിന്റെ ഉല്പാദനം കുറയുന്നതിന്റെ കാരണം . പലവിധകാരണങ്ങള്‍ കൊണ്ട് ദമ്പതികള്‍ക്കിടയില്‍ അകലം വര്‍ദ്ധിക്കാം.

സാമ്പത്തികപ്രശ്‌നങ്ങള്‍, കുട്ടികളോടുള്ള അമിതമായ വാത്സല്യം, ജോലിസംബന്ധമായ സമ്മര്‍ദ്ദങ്ങള്‍,  എന്നിവയെല്ലാം അവയില്‍ പെടുന്നു. ദാമ്പത്യത്തില്‍ ഓക്‌സിടോസിന്‍ സമൃദ്ധമാകട്ടെ, അപ്പോള്‍ ദാമ്പത്യബന്ധം സുദൃഢമാകും. രാത്രിയില്‍ നിശ്ചിതസമയത്ത് നിര്‍വഹിക്കേണ്ട കാട്ടിക്കൂട്ടലോ കടമനിര്‍വഹിക്കലോ ആയി മാത്രം സെക്‌സിനെ കാണാതെ സ്‌നേഹം അറിയിക്കാനും സനേഹം വളര്‍ത്താനുമുള്ള മാധ്യമമായി സെക്‌സിനെ  സ്വീകരിക്കുക.  സ്‌നേഹം ഉണ്ടാകുമ്പോള്‍ സെക്‌സ് കൂടെ വരും. സ്‌നേഹവും സെക്‌സും ഒരുമിച്ചുനില്ക്കുമ്പോള്‍ ദാമ്പത്യബന്ധം  പൂചൂടി നില്ക്കും.

More like this
Related

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്....

അമ്മായിയമ്മ v/s മരുമകൾ

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം...

ഇങ്ങനെയുമുണ്ട് ചില  കുടുംബപ്രശ്നങ്ങൾ

കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം...

വളർത്താൻ വേണ്ടിയുള്ള വഴക്കുകൾ

പരസ്പരം കലഹിക്കാത്ത, പിണങ്ങാത്ത, ശണ്ഠകൂടാത്ത ദമ്പതികളുണ്ടാവുമോ? ഇല്ല. ഇനി  പിണങ്ങിയില്ലെന്ന് ആരെങ്കിലും...

പ്രവാസികളുടെ വരവും ബന്ധങ്ങളിലെ തകർച്ചകളും

കൊറോണ വൈറസ് എന്നവലിയൊരു പ്രതിസന്ധിയിലൂടെ ലോകം മുഴുവൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്...

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ...
error: Content is protected !!