ജീവിത കാലം മുഴുവൻ ശരിയായ ധാരണകളില്ലാതെ ആരൊക്കെയോ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും വെറുതെ ഓർമ്മിക്കൽ മാത്രമായി നമുക്ക് മുൻപിൽ ജീവിതം ചുരുങ്ങിയിട്ടുണ്ട്. ജെ.കൃഷ്ണമൂർത്തി പുതിയ ഒരു വെളിച്ചമാണ്, ഓരോ മനുഷ്യനും തന്റെ സമ്പൂർണതയിൽ ജീവിക്കണം...
ഡോ. എൻ ശ്രീവൃന്ദാനായർ
പിഎസ്സി പരീക്ഷ എഴുതുന്നവർക്കും മത്സരാർത്ഥികൾക്കും ഏറെ സഹായകമായ ഗ്രന്ഥം. കേരളത്തിലെ ചരിത്രസംഭവങ്ങൾ ലളിതമായി പ്രതിപാദിക്കുന്നതിനൊപ്പം ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട നാനൂറിലധികം ചോദ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗവേഷണ സിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയിൽ രചിച്ചിരിക്കുന്ന...
നമ്മുടെ കാലത്തിന് കാതലായ ചിലതെല്ലാം നഷ്ടമായിരിക്കുന്നു. ഭൗതികതയുടെ ആഘോഷത്തിമിർപ്പുകൾക്കിടയിൽ ആത്മാവാണ് നഷ്ടപ്പെടുന്നത്. എല്ലാ പ്രസ്ഥാനങ്ങളും വിപണിക്ക് കീഴടങ്ങിയിരിക്കുന്നു. ആത്മശൂന്യമായ യാത്രയായി മാറുമ്പോൾ ജീവിതം അശാന്തിപർവ്വമാകും. ഈ സന്ദർഭത്തിൽ ചില നീരുറവകൾ നമ്മെ...
എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ
ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ പുസ്തകം. ചിന്തിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന 50 കുറിപ്പുകളുടെ...
സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന് പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ...
കത്തിയെരിയുന്ന വേനലുകൾക്ക് ശേഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മഴയിലേക്ക് പ്രവേശിച്ചവരുടെ ജീവിതകഥ പറയുന്ന നോവൽ. അസാധാരണസംഭവ ങ്ങളോ അതിമാനുഷിക കഥാപാത്രങ്ങളോ ഇവിടെയില്ല. അനുദിനജീവിതപരിസരങ്ങ ളിൽ നാം സ്ഥിരമായി കണ്ടുമുട്ടുന്ന സാധാരണക്കാരും അവരുടെ അനുഭവങ്ങളുമാണ് ഈ...
വൈധവ്യത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം ആത്മബലം കൊണ്ട് കീഴടക്കുകയും അതിജീവനത്തിന്റെ കരുത്തോടെ ഉയിർത്തെണീല്ക്കുക മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്ത വിധവകളുടെ ജീവിതം പറയുന്ന പുസ്തകം. സ്വയം വിളക്ക് ഊതിയണച്ച് ഇരുളിൽ കഴിയാൻ ആഗ്രഹിക്കുകയും...
കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...
മൺമറഞ്ഞുപോയ ഒരു വ്യക്തി വർത്തമാനകാലത്തിന്റെ ഒാർമ്മകളിലേക്ക് തിരികെ വന്നിരിക്കുന്ന അനുഭവം പകർന്നു നല്കുന്ന ജീവചരിത്രം. പുതിയ തലമുറയുടെ ഒാർമ്മയിൽ കടന്നുകൂടിയിട്ടില്ലാത്ത ഫാ. ജോൺ കിഴക്കൂടൻ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകളും മതസാമൂഹ്യ...
തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള തിരികെ നടത്തമാണ് പുസ്തകത്തിലുടനീളം. അങ്ങനെയാണ് ഓർമ്മകൾ ഇവിടെ...
ആത്മാവു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉള്ളില്ലാത്ത ആളുകളുടെ പൊള്ളയാത്ത ശബ്ദങ്ങളാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്. ഇതിനിടയിൽ ചിലർ മിസ്റ്റിസിസത്തെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും ആത്മീയായ മറ്റു ധാരകളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്നു.
ആത്മശൂന്യമായ കാലത്തിന് ആത്മാവ് നല്കാനുള്ള കർമ്മമായി ഇതു മനസ്സിലാക്കാം....
ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...