പതറാതെ പാടിയ നാവുകളോ ഇടറാതെ ആടിയ പാദങ്ങളോ ഇല്ല എന്ന് ശ്രീകുമാരൻതമ്പി. മനമോടാത്ത വഴികളില്ല എന്ന് മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ന്യായീകരിച്ചുകൊണ്ട് മഹാകവി കുമാരനാശാൻ. ശരിയാണ് പ്രശ്നങ്ങളൊക്കെയുണ്ട് കുടുംബത്തിൽ. പ ലതരത്തിലുള്ള പ്രശ്നങ്ങൾ. എന്നിട്ടും...
കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം കരുതുന്നു നമുക്ക് മാത്രമേ ഈ പ്രശ്നങ്ങളുള്ളൂ എന്നും ഏറ്റവും വലിയ സഹനം തനിക്കാണെന്നും. എന്നാൽ കുടുംബജീവിതം നയിക്കുന്ന എല്ലാവരും ഓരോ...
നവജീവന്റെ ഒരു ഘട്ടത്തില്‍ സഹായികളായി വന്നിരുന്ന മൂന്ന് സഹോദരങ്ങളെ ഞാനോര്‍മ്മിക്കുന്നു. പരസ്പരം സ്‌നേഹവും ആദരവും സഹായ മന:സ്ഥിതിയും ഒക്കെ ഉണ്ടായിരുന്ന നല്ല വ്യക്തികളായിരുന്നു അവര്‍. പിന്നീട് അവര്‍ വിവാഹിതരായി. കാലക്രമേണ നവജീവനിലേക്ക് വരാതായി....
കുടുംബജീവിതത്തെ കൂട്ടിയിണക്കുന്ന പ്രധാനപ്പെട്ട ഘടകം സ്‌നേഹമാണ് എന്ന കാര്യത്തില്‍ ആരും സംശയം പറയുമെന്ന് തോന്നുന്നില്ല. പക്ഷേ സാമ്പത്തികത്തിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട്. കുടുംബജീവിതത്തിന്റെ സന്തോഷത്തില്‍ പണം പ്രധാനപങ്കുവഹിക്കുന്നുവെന്ന് തന്നെ ചുരുക്കം. കാരണം പണമാണ്...
രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കുന്ന എല്ലായിടങ്ങളിലും അവർ തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ കുടുംബജീവിതം പോലെയുള്ള ഉടമ്പടിയിൽ ഇക്കാര്യം പറയുകയും വേണ്ട. എങ്കിലും ചില കാര്യങ്ങളിലുള്ള ശ്രദ്ധയും കരുതലും വിവേകപൂർവ്വമായ ഇടപെടലും...
ദമ്പതികള്‍ തമ്മില്‍ കാലം കഴിയും തോറും സംസാരം കുറഞ്ഞുവരുന്നുണ്ടോ എങ്കില്‍ നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ആശയവിനിമയത്തിലുള്ള അപാകതയും സംസാരിക്കാന്‍ ഒന്നുമില്ലാതെ വരുന്നതും ബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമാകുന്നു. അതാണ്...
എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് .എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാൽ അത് വീണുടഞ്ഞുപോകും. പിന്നെ തൂത്തുപെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടാനേ കഴിയൂ. അലങ്കരിച്ചു പ്രതിഷ്ഠിക്കാൻ കഴിയില്ല.
എവിടെയൊക്കെയോ ഏതെല്ലാമോ ബന്ധങ്ങളിൽ വരിഞ്ഞുമുറുകിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. സ്വന്തമായ ആ...
വിവാഹം കഴിക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും ദമ്പതികളെന്ന നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. പരസ്പരം താങ്ങായും തണലായും നിന്നാൽ മാത്രമേ അസ്വാരസ്യങ്ങളില്ലാതെ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. പരസ്പരം കൊടുക്കേണ്ട മുൻഗണനകൾ കാലം മുന്നോട്ടുപോകും...
ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...
പരസ്പരമുള്ള സ്നേഹം ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന് പല കുടുംബങ്ങളിലും. ദമ്പതികൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും എല്ലാം ബന്ധങ്ങളുടെ അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിനൊരു പോംവഴി. കുടുംബത്തിലെ ഓരോരുത്തർക്കും ഈ പ്രശ്നം പരിഹരിക്കാൻ അവകാശവും...
ഒരു മകൻ ജനിക്കുമ്പോൾ സാധാരണയായി ഒരമ്മയ്ക്ക് സന്തോഷവും സമാധാനവും അഭിമാനവുമൊക്കെയാണ് ഉണ്ടാകുന്നതെങ്കിൽ ഇവിടെ ബ്ലെസി എന്ന അമ്മയ്ക്ക് ഒരു മകൻ ജനിച്ചപ്പോൾ ഉണ്ടായത് തിക്താനുഭവങ്ങളും അവഗണനയും ഒറ്റപ്പെടലുമായിരുന്നു. ചവിട്ടി നില്ക്കുന്ന മണ്ണ് പോലും...