Mind

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം നാം കോപിക്കുന്നത് മറ്റുള്ളവരെപ്രതിയാണ്. അവരുടെ ചെയ്തികളോ പ്രവൃത്തികളോ സംസാരമോ ഇഷ്ടമാകാത്തതിന്റെയുംനമ്മൾ ആഗ്രഹിക്കുന്നതുപോലെയാകാത്തതിന്റെയും പേരിലുളള പ്രതികരണമാണ് കോപം. കോപിക്കുമ്പോൾ മറ്റുള്ളവർക്ക്  വേദനിക്കുമെങ്കിലും...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവരുടെ മനസ് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. മനസ് വായിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ചില സൂചനകൾ ഇക്കാര്യത്തിൽ നല്കാൻ മനശ്ശാസ്ത്രം തയ്യാറാണ്. ബോഡി...

കരച്ചിൽ

മൂടിക്കെട്ടി നില്ക്കുന്ന ആകാശം പെയ്തുതോരുമ്പോഴാണ് തെളിമയുണ്ടാകുന്നത്.  ജനാലകൾ തുറന്നിടുമ്പോഴാണ് ശുദ്ധവായു അകത്തേക്ക് പ്രവേശിക്കുന്നത്. കരച്ചിലും അങ്ങനെയാണ്.  ഉള്ളിലെ സങ്കടങ്ങൾക്കുള്ള പ്രതിവിധിയാണ് കരച്ചിൽ. നെഗറ്റീവായ വികാരങ്ങളുടെ ബഹിർഗമനമാണ് കരച്ചിൽ. കുട്ടികൾക്കുള്ള ചിത്രകഥപുസ്തകത്തിലെ രാവണൻകോട്ടയിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ...

നിസ്വാർത്ഥനോ അതോ?

'അവൻ ആളൊരു സെൽഫിഷാ' എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ...

സുശാന്തും വിഷാദവും

ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു കടലിടുക്കാണ് വിഷാദം. എത്ര ശ്രമിച്ചാലും പലപ്പോഴും അകപ്പെട്ടുപോകുന്ന ചുഴി കൂടിയാണ് അത്. വിഷാദം ജീവിതത്തിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് പണമില്ലാത്തതുകൊണ്ടോ സൗന്ദര്യമില്ലാത്തതുകൊണ്ടോ പ്രതാപം ഇല്ലാത്തതുകൊണ്ടോ അല്ല. എല്ലാം ഉണ്ടായിരിക്കെതന്നെ എപ്പോൾ...

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത ഇഷ്ടപ്പെടുന്നവരല്ല. കാരണം മനുഷ്യൻ സാമൂഹികജീവിയാണ്. സമൂഹത്തോട് ഇടപഴകിയും സൗഹൃദങ്ങൾ സ്ഥാപിച്ചും കൂട്ടുകൂടിയും പങ്കിട്ടും മുന്നോട്ടുപോകുന്ന ഒരു ജീവിതമാണ് എല്ലാവരുടെയും ആഗ്രഹം....

ഗുഡ്‌ബൈ പറയാം സ്‌ട്രെസിനോട്

ഉത്കണ്ഠയും അതിരുകടന്ന ആകാംക്ഷയും പല ജീവിതങ്ങളിലെയും പ്രധാന വില്ലനാണ്. വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ഇവ വഴിതെളിക്കുന്നു. അമിതമായ ഉത്കണ്ഠകൾ  നന്നായി ഉറങ്ങാൻ തടസം സൃഷ്ടിക്കുന്നു. ജോലിയിലുള്ള പെർഫോമൻസിന് വിഘാതമാകുന്നു. ക്രിയാത്മകത കുറയ്ക്കുന്നു ഓർമ്മശക്തിയെ ബാധിക്കുന്നു....

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും.  ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന് തന്നെ പ്രസക്തി മങ്ങും. ജീവിച്ചിരിക്കാനും പ്രവർത്തിക്കാനും നാളെയെക്കുറിച്ച് സ്വപ്നം കാണാനും എല്ലാം കരുത്തുള്ളവനാക്കുന്നത് സ്നേഹം എന്ന വികാരമാണ്. ഒരാളുടെ...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ് ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ കാഴ്ചകൾ വ്യത്യസ്തമാകുന്നത്. ഒരേ വ്യക്തി.. ഒരേ മുഖം. പക്ഷേ ചില പൊസിഷനുകളിൽ ആളുകൾക്ക് സൗന്ദര്യം കൂടും. അവർ...

മനസ് ശാന്തമാകാൻ മാർഗ്ഗങ്ങളുണ്ട്…

'എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എന്റേതൊരു പാഴ് ജന്മമാണ്, ഇതെന്റെ തെറ്റാണ്, ആരും എന്നെ മനസ്സിലാക്കുന്നില്ല… ' ജീവിതത്തിലെ ചില വിപരീതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, വൈകാരികമായ അസന്തുലിതാവസ്ഥ നേരിടുമ്പോൾ ഏതൊരാളും...

ടെൻഷൻ മറച്ചുപിടിക്കുകയാണോ?

ചിലരെ പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ. എത്ര പ്രസന്നമായ മുഖം എന്ന് കാണുന്നവരെക്കൊണ്ട് അവർ മനസ്സിലെങ്കിലും പറയിപ്പിക്കുകയും ചെയ്യും. എന്നാൽ എല്ലാ ചിരിയും യഥാർത്ഥമല്ലെന്നാണ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ഉള്ളിലുള്ള ഉത്കണ്ഠകളെ മറച്ചുപിടിക്കാനുള്ള, ഒരു...

പ്രിയപ്പെട്ടവർ വിഷാദത്തിലോ, സഹായിക്കാം അവരെ

വിഷാദം അഥവാ ഡിപ്രഷൻ സർവ്വസാധാരണമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അതിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം കൂടുതൽ പേരും. അല്ലെങ്കിൽ ആരുടെയെങ്കിലും വിഷാദങ്ങൾക്ക് നാം സാക്ഷികളായിട്ടുണ്ടാവാം. വിഷാദത്തിന് അടിമപ്പെടുന്ന ഓരോ വ്യക്തിക്കും നമ്മുടെ പിന്തുണയും സ്നേഹവും പരിഗണനയും വളരെയധികം...
error: Content is protected !!