അവിശ്വസ്തത, വന്ധ്യത, പരസ്പരമുള്ള ചേര്‍ച്ചക്കുറവ്്. സാമ്പത്തികപ്രശ്‌നങ്ങള്‍..ഇതൊക്കെയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി പലരും അടുത്തകാലം വരെ കരുതിയിരുന്നത്. പക്ഷേ മാറിയകാലത്ത് ഇതിനൊക്കെ പുറമേ സോഷ്യല്‍ മീഡിയായും വിവാഹമോചനത്തിനുള്ള കാരണമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയാ ഉപയോഗത്തിലെ രഹസ്യാത്മകതയും കൂടുതല്‍ നേരം അതില്‍ ചെലവഴിക്കുന്നതും വിവാഹമോചനത്തിലേക്ക് വഴിതെളിച്ചേക്കാം.അക്കാരണത്താല്‍ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ ദമ്പതികള്‍ ചില അതിര്‍ത്തികളും അതിര്‍വരമ്പുകളും സൂക്ഷിക്കേണ്ടതാണെന്ന് മനശാസ്ത്രവിദഗ്ദര്‍ പറയുന്നു
സോഷ്യല്‍ മീഡിയാ ഉപയോഗം പങ്കാളിയുടെ മുമ്പില്‍ ആയിരിക്കട്ടെ
രഹസ്യമായി വാട്‌സാപ്പിലും ഫേസ്ബുക്കിലും പങ്കാളി സമയം ചെലവഴിക്കുന്നത് സംശയത്തിന് ഇടവരുത്തും. അതുകൊണ്ട് സ്‌നേഹമുള്ള ദമ്പതികള്‍ ഒരുമിച്ച് സോഷ്യല്‍ മീഡിയാ ഉപയോഗിക്കട്ടെ. ഒരുമിച്ചിരിക്കുന്ന വേളയിലെല്ലാം പങ്കാളി ഇടയ്ക്കിടെ ടാബും മൊബൈലും നോക്കിക്കൊണ്ടിരിക്കുന്നത് ശരിയല്ല.
സത്യസന്ധമായ ഉപയോഗം
സത്യസന്ധത പുലര്‍ത്തുന്ന ഒരാള്‍ക്ക് മാത്രമേ പങ്കാളിയുടെ മുമ്പില്‍ വച്ചു സോഷ്യല്‍ മീഡിയാ ഉപയോഗിക്കാന്‍ കഴിയൂ. രഹസ്യബന്ധങ്ങളും അനാരോഗ്യകരമായ താല്പര്യങ്ങളും വച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക് അത് സാധ്യമല്ല. അതുകൊണ്ട് ദമ്പതികള്‍ പരസ്പരം സത്യസന്ധരായിരിക്കുക.
സോഷ്യല്‍ മീഡിയായിലെ ചിത്രങ്ങളെ അമിതമായി വിശ്വസിക്കാതിരിക്കുക
സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന പലതിനും യാഥാര്‍ത്ഥ്യവുാമായി അടുത്ത ബന്ധമൊന്നും ഉണ്ടായിരിക്കുകയില്ല. മറ്റുളളവരെ കാണിക്കുക, സ്‌നേഹത്തിലാണെന്ന ബോധ്യം ഉണ്ടാക്കുക എന്നിവയ്ക്കപ്പുറം അവയില്‍ പലതിലും വലിയ അര്‍ത്ഥമോ ആഴമോ ഉണ്ടായെന്നുവരില്ല. പക്ഷേ അത് മനസ്സിലാക്കാതെ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ചിത്രങ്ങളും കണ്ട് അയ്യോ അവരൊക്കെ എന്തുമാത്രം സന്തോഷിച്ചാണ് ജീവിക്കുന്നത്. അവര്‍ക്ക് നല്ല പങ്കാളിയെ കിട്ടിയല്ലോ എനിക്ക് കിട്ടിയത് ഇങ്ങനെയൊരാളെയാണല്ലോ എന്ന് വിചാരിച്ച് വിഷമിക്കാതിരിക്കുക. സോഷ്യല്‍ മീഡിയായില്‍ കാണുന്നതല്ല യഥാര്‍ത്ഥ ജീവിതം. പച്ചയായ ജീവിതം അതിന് വെളിയിലാണ്.