തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് -കേരള (ഐഐഐടിഎം-‐കെ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐഐഐടിഎം-കെ.
ഓൺലൈൻ പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. ഈ വർഷം ,കോവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ പരീക്ഷാ മേൽനോട്ട സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്.സെപ്‌തംബർ രണ്ടാം വാരത്തോടെ ക്ലാസ്സുകൾ ആരംഭിക്കാനാകുമെന്നാണ്, പ്രതീക്ഷിക്കുന്നത്.
കോഴ്സുകൾ:I.എം.എസ് സി.-കംപ്യൂട്ടർ സയൻസ്II.എം.ഫിൽ.-കംപ്യൂട്ടർ സയൻസ്
III.എം.ഫിൽ.- ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്
സ്പെഷ്യലൈസേഷനുകൾ:1)ഡാറ്റാ അനലിറ്റിക്സ് 2)സൈബർ സെക്യൂരിറ്റി 3)മെഷീൻ ഇന്റലിജൻസ്4 ) ജിയോ സ്പേഷ്യൽ അനലിറ്റിക്സ്.
ഓർമ്മിക്കേണ്ട തീയതികൾ:
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂൺ 30
ഓൺലൈൻ പ്രവേശന പരീക്ഷ: ജൂലൈ 25
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക. www.iiitmk.ac.in/admission

അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ