Literary World

നോവുതീനികൾ

കൊരുത്തനോട്ടങ്ങൾക്കിടയിൽവരണ്ടകടൽ ദാഹങ്ങളുടെതിര നൃത്തംതല തല്ലിക്കേഴുന്നമൗനത്തിന്റെ മേലങ്കിനെടുകെ പിളർത്തിവരിയുടക്കപ്പെട്ടവാക്കുകൾപിച്ച നടക്കാൻശ്രമിക്കുംഇരു ധ്രുവങ്ങളിലുംമറ്റൊരു ധ്രുവത്തിന്റെകുടിയേറ്റ സ്വപ്നങ്ങളുടെസ്മാരക ശിലകളിൽരക്ത പുഷ്പങ്ങളുടെരേഖാചിത്രങ്ങൾഅനാവരണം ചെയ്യപ്പെടുംമുറിവുകളുടെ വസന്തംഅധരങ്ങളിൽവേനൽ വിരിക്കുകയുംവിളറിയ റോസാദളങ്ങൾക്ക്ഒറ്റുകൊടുക്കുകയും ചെയ്യുംവാക്കുകളുടെവറുതിയിൽനിസ്സംഗതരണ്ട് നിഴലുകൾചുംബിക്കുന്നത് കാക്കുംവാചാലതയുടെമുഖം മൂടികളിൽമിതഭാഷിയുടെ വചനങ്ങൾആവർത്തിക്കപ്പെടുംചലനം ചതിയ്ക്കുംനിശ്ചലതയുടെ പാനപാത്രംനിറഞ്ഞുതൂവുംകർണ്ണപുടങ്ങളിൽചിലമ്പി ചിതറുന്ന...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ  പറ്റി...വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി...ചെന്നായ ഇളിഭ്യനായി ഓടിപ്പോയി...അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി....കഥ കഴിഞ്ഞു....

മരിച്ചവന്റെ ഫേസ്ബുക്ക്

മരിച്ച സുഹൃത്തിന്റെ ഫേസ്ബുക്ക്ഇപ്പോഴും ചിരിച്ചു കിടക്കുന്നു!ഫേസ്ബുക്കിനറിയുമോഅതിന്റെ ഉടമ ജീവിച്ചിരിപ്പില്ല എന്ന്?ചിരിച്ചിത്രങ്ങൾ നിരത്തി വച്ച്അത് പുതിയ സൗഹൃദങ്ങളെസ്വാഗതം ചെയ്യുന്നു...ആഘോഷ രാവുകളെആൽബത്തിൽ നിറച്ച്ജീവന്റെ നാടകംവൃഥാ കെട്ടിയാടുന്നു!പ്രതികരണങ്ങളുടെ,ആഹ്‌ളാദ നിമിഷങ്ങളുടെ,രോഷത്തിന്റെ,പ്രണയത്തിന്റെപൂമാലകൾ കോർത്ത്ഭിത്തിയിൽ തൂക്കിയിടുന്നു...നിശ്ചലചിത്രങ്ങളുംചലനചിത്രങ്ങളുംപ്രദർശനശാലയൊരുക്കിയമുഖപ്പുസ്തക ഭിത്തിയിൽമരണവാർത്ത അറിഞ്ഞവഴിപോക്കന്റെ നെടുവീർപ്പ്!സുഹൃത്തിന്റെനിശബ്ദമായ തേങ്ങൽ...മരിച്ച...

ഒറ്റ മരം / മനുഷ്യൻ

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ.പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...

അനുരാഗപർവ്വം

'എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ' എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ്  'നിത്യ ചൈതന്യയതി അനുരാഗപർവ്വം' എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ, മഹാദുരന്തകാലത്തെ  ഗ്രേയ്റ്റ് ഡിപ്രഷൻ - അഥവാ വലിയ സാമ്പത്തിക മാന്ദ്യകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1929-1939 എന്ന് ഏറെക്കുറെ രേഖപ്പെടുത്തപ്പെട്ട ആ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം ചെയ്യുന്നത്? സ്ത്രീകളെ ക്കുറിച്ച് പുരുഷന് വലുതായൊന്നും അറിയില്ലയെന്ന എലൈൻ ഷോവാൽട്ടരിന്റെ വാദത്തെ ബഹുമാനിച്ചുക്കൊണ്ട് തന്നെ പറയട്ടെ, നമുക്കത് അറിയില്ല. എന്നാൽ...

ബുദ്ധഗുഹ

ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക.എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും ഇല്ലാതെപോയോർനേരു ചൊല്ലാൻ തുലോം നേരമില്ലെങ്കിലുംനെറികേടു വാഴ്ത്താൻ നേരമുണ്ടാക്കിടുന്നുബന്ധുത്വം കാക്കാൻ പരസ്പരപൂരകവാത്സല്യകൂടൊരുക്കി കുശലമേകാനുംകനിവുതേടുവോരുടെ കണ്ണീരൊപ്പികരുണയുടെ കാവ്യമോതാനും നേരമില്ലേലുംചാറ്റിംങിൽ തുടങ്ങി ചീറ്റിങ്ങിൽ കുടുങ്ങാൻനേരം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...

തോണി

തോണിപുഴയിൽവെള്ളത്തിന്റെഒഴുക്കില്ലായ്മയിൽപ്പെട്ടുവെറുതെ നട്ടംതിരിഞ്ഞുഒരു തോണികരയിൽജീവിതത്തിന്റെഒഴുക്കിൽ നിലതെറ്റിവെറുതെ നട്ടംതിരിഞ്ഞുഇരിക്കുമെന്നെപ്പോലെഅതെന്റെ  തോണിയല്ലഞാനാണ് ആ തോണിസുനിൽ ജോസ്

മൂന്നാമതൊരാൾ

പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന  ഒരാൾ ഇടയ്ക്കിടെ  വരാറുണ്ടായിരുന്നു ഓഫീസിൽ.സംസാരിക്കില്ല കൂടുതലൊന്നുംമേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ  ബാഗിൽനിന്ന് പിന്നെയും  എടുക്കും പുസ്തകങ്ങൾ.താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ  പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ...
error: Content is protected !!